< Psalms 8 >
1 To the Overseer, 'On the Gittith.' A Psalm of David. Jehovah, our Lord, How honourable Thy name in all the earth! Who settest thine honour on the heavens.
സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! അങ്ങയുടെ മഹത്ത്വം അവിടന്ന് ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.
2 From the mouths of infants and sucklings Thou hast founded strength, Because of Thine adversaries, To still an enemy and a self-avenger.
ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.
3 For I see Thy heavens, a work of Thy fingers, Moon and stars that Thou didst establish.
അവിടത്തെ വിരലുകളുടെ പണിയായ ആകാശം, അങ്ങു സ്ഥാപിച്ച ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,
4 What [is] man that Thou rememberest him? The son of man that Thou inspectest him?
അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?
5 And causest him to lack a little of Godhead, And with honour and majesty compassest him.
അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
6 Thou dost cause him to rule Over the works of Thy hands, All Thou hast placed under his feet.
അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി; സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
7 Sheep and oxen, all of them, And also beasts of the field,
ആടുകൾ, കന്നുകാലികൾ, കാട്ടിലെ സകലമൃഗങ്ങൾ,
8 Bird of the heavens, and fish of the sea, Passing through the paths of the seas!
ആകാശത്തിലെ പറവകൾ, സമുദ്രത്തിലെ മത്സ്യങ്ങൾ, സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.
9 Jehovah, our Lord, How honourable Thy name in all the earth!
ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!