< Psalms 34 >

1 By David, in his changing his behaviour before Abimelech, and he driveth him away, and he goeth. I do bless Jehovah at all times, Continually His praise [is] in my mouth.
ദാവീദിന്റെ ഒരു സങ്കീർത്തനം. അബീമെലെക്കിന്റെ മുൻപിൽവെച്ചു ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്. ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും; അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.
2 In Jehovah doth my soul boast herself, Hear do the humble and rejoice.
എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു; പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.
3 Ascribe ye greatness to Jehovah with me, And we exalt His name together.
എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക; നമുക്കൊരുമിച്ച് അവിടത്തെ നാമം വാഴ്ത്താം.
4 I sought Jehovah, and He answered me, And from all my fears did deliver me.
ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി; എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.
5 They looked expectingly unto Him, And they became bright, And their faces are not ashamed.
അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു; അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.
6 This poor [one] called, and Jehovah heard, And from all his distresses saved him.
ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു; അവിടന്ന് സകലവിധ പ്രയാസങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചു.
7 A messenger of Jehovah is encamping, Round about those who fear Him, And He armeth them.
യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു, അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.
8 Taste ye and see that Jehovah [is] good, O the happiness of the man who trusteth in Him.
യഹോവ നല്ലവനെന്ന് രുചിച്ചറിയുക; അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.
9 Fear Jehovah, ye His holy ones, For there is no lack to those fearing Him.
യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.
10 Young lions have lacked and been hungry, And those seeking Jehovah lack not any good,
സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം, എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.
11 Come ye, children, hearken to me, The fear of Jehovah I do teach you.
എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
12 Who [is] the man that is desiring life? Loving days to see good?
ജീവനെ സ്നേഹിക്കുകയും സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ
13 Keep thy tongue from evil, And thy lips from speaking deceit.
നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
14 Turn aside from evil and do good, Seek peace and pursue it.
തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
15 The eyes of Jehovah [are] unto the righteous, And His ears unto their cry.
യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;
16 (The face of Jehovah [is] on doers of evil, To cut off from earth their memorial.)
എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു, അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ.
17 They cried, and Jehovah heard, And from all their distresses delivered them.
നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു; അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.
18 Near [is] Jehovah to the broken of heart, And the bruised of spirit He saveth.
ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.
19 Many [are] the evils of the righteous, Out of them all doth Jehovah deliver him.
നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;
20 He is keeping all his bones, One of them hath not been broken.
അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു, അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.
21 Evil doth put to death the wicked, And those hating the righteous are desolate.
അധർമം ദുഷ്ടരെ കൊല്ലുന്നു; നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.
22 Jehovah redeemeth the soul of His servants, And none trusting in Him are desolate!
യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു; അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.

< Psalms 34 >