< Numbers 22 >

1 And the sons of Israel journey and encamp in the plains of Moab, beyond the Jordan, [by] Jericho.
യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ട് യെരിഹോവിന്റെ സമീപത്ത് യോർദ്ദാനക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
2 And Balak son of Zippor seeth all that Israel hath done to the Amorite,
യിസ്രായേൽ അമോര്യരോട് ചെയ്തതെല്ലാം സിപ്പോരിന്റെ മകനായ ബാലാക്ക് അറിഞ്ഞ്.
3 and Moab is exceedingly afraid of the presence of the people, for it [is] numerous; and Moab is vexed by the presence of the sons of Israel,
ജനം വളരെയധികം ആയിരുന്നതുകൊണ്ട് മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ നിമിത്തം മോവാബ് പരിഭ്രമിച്ചു.
4 and Moab saith unto the elders of Midian, 'Now doth the assembly lick up all that is round about us, as the ox licketh up the green thing of the field.' And Balak son of Zippor [is] king of Moab at that time,
മോവാബ് മിദ്യാന്യമൂപ്പന്മാരോട്: “കാള വയലിലെ പുല്ല് നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും” എന്ന് പറഞ്ഞു. അക്കാലത്ത് മോവാബ്‌രാജാവ് സിപ്പോരിന്റെ മകനായ ബാലാക്ക് ആയിരുന്നു.
5 and he sendeth messengers unto Balaam son of Beor, to Pethor, which [is] by the River of the land of the sons of his people, to call for him, saying, 'Lo, a people hath come out of Egypt; lo, it hath covered the eye of the land, and it is abiding over-against me;
അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിക്കുവാൻ, നദീതീരത്തുള്ള അവന്റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ വസിക്കുന്നു.
6 and now, come, I pray thee, curse for me this people, for it [is] mightier than I; it may be I prevail — we smite it — and I cast it out from the land; for I have known — that which thou blessest is blessed, and that which thou cursest is cursed.'
നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കുകയാൽ ഒരുപക്ഷേ അവരെ തോല്പിച്ച് ദേശത്തുനിന്ന് ഓടിച്ചുകളയുവാൻ എനിക്ക് കഴിവുണ്ടാകുമായിരിക്കും; ‘നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഞാൻ അറിയുന്നു” എന്ന് പറയിച്ചു.
7 And the elders of Moab and the elders of Midian go, and divinations in their hand, and they come in unto Balaam, and speak unto him the words of Balak,
മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്ന് ബാലാക്കിന്റെ വാക്കുകൾ അവനോട് പറഞ്ഞു.
8 and he saith unto them, 'Lodge here to-night, and I have brought you back word, as Jehovah speaketh unto me;' and the princes of Moab abide with Balaam.
അവൻ അവരോട്: “ഇന്ന് രാത്രി ഇവിടെ പാർക്കുവിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം” എന്ന് പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടി താമസിച്ചു.
9 And God cometh in unto Balaam, and saith, 'Who [are] these men with thee?'
ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരാകുന്നു” എന്ന് ചോദിച്ചു.
10 And Balaam saith unto God, 'Balak, son of Zippor, king of Moab, hath sent unto me:
൧൦ബിലെയാം ദൈവത്തോട്: “ഒരു ജനം ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കണം.
11 Lo, the people that is coming out from Egypt and covereth the eye of the land, — now come, pierce it for me; it may be I am able to fight against it, and have cast it out;'
൧൧പക്ഷേ അവരോട് യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളയുവാൻ എനിക്ക് കഴിയും എന്നിങ്ങനെ മോവാബ്‌രാജാവ്, സിപ്പോരിന്റെ മകനായ ബാലാക്ക്, എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
12 and God saith unto Balaam, 'Thou dost not go with them; thou dost not curse the people; for it [is] blessed.'
൧൨ദൈവം ബിലെയാമിനോട്: “നീ അവരോടുകൂടി പോകരുത്; ആ ജനത്തെ ശപിക്കുകയും അരുത്; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്ന് കല്പിച്ചു.
13 And Balaam riseth in the morning, and saith unto the princes of Balak, 'Go unto your land, for Jehovah is refusing to suffer me to go with you;'
൧൩ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്: “നിങ്ങളുടെ ദേശത്തേക്ക് പോകുവിൻ; നിങ്ങളോടുകൂടി പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല” എന്ന് പറഞ്ഞു.
14 and the princes of Moab rise, and come in unto Balak, and say, 'Balaam is refusing to come with us.'
൧൪മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ട് ബാലാക്കിന്റെ അടുക്കൽ ചെന്ന്; “ബിലെയാമിന് ഞങ്ങളോടുകൂടി വരുവാൻ മനസ്സില്ല” എന്ന് പറഞ്ഞു.
15 And Balak addeth yet to send princes, more numerous and honoured than these,
൧൫ബാലാക്ക് വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
16 and they come in unto Balaam, and say to him, 'Thus said Balak son of Zippor, Be not, I pray thee, withheld from coming unto me,
൧൬അവർ ബിലെയാമിന്റെ അടുക്കൽവന്ന് അവനോട്: “എന്റെ അടുക്കൽ വരുന്നതിന് തടസ്സം ഒന്നും പറയരുതേ.
17 for very greatly I honour thee, and all that thou sayest unto me I do; and come, I pray thee, pierce for me this people.'
൧൭ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോട് പറയുന്നതെല്ലാം ഞാൻ ചെയ്യാം; എനിക്കുവേണ്ടി വന്ന് ഈ ജനത്തെ ശപിക്കണമേ എന്ന് സിപ്പോരിന്റെ മകനായ ബാലാക്ക് പറയുന്നു” എന്ന് പറഞ്ഞു.
18 And Balaam answereth and saith unto the servants of Balak, 'If Balak doth give to me the fulness of his house of silver and gold, I am not able to pass over the command of Jehovah my God, to do a little or a great thing;
൧൮ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല.
19 and, now, abide, I pray you, in this [place], you also, to-night; and I know what Jehovah is adding to speak with me.'
൧൯ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്ന് ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർക്കുവിൻ” എന്ന് ഉത്തരം പറഞ്ഞു.
20 And God cometh in unto Balaam, by night, and saith to him, 'If to call for thee the men have come, rise, go with them, and only the thing which I speak unto thee — it thou dost do.'
൨൦രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്: “ഇവർ നിന്നെ വിളിക്കുവാൻ വന്നിരിക്കുന്നുവെങ്കിൽ അവരോടുകൂടി പോകുക; എന്നാൽ ഞാൻ നിന്നോട് കല്പിക്കുന്ന കാര്യം മാത്രം ചെയ്യുക” എന്ന് കല്പിച്ചു.
21 And Balaam riseth in the morning, and saddleth his ass, and goeth with the princes of Moab,
൨൧ബിലെയാം രാവിലെ എഴുന്നേറ്റ് കഴുതയ്ക്ക് കോപ്പിട്ട് മോവാബ്യപ്രഭുക്കന്മാരോടുകൂടി പോയി.
22 and the anger of God burneth because he is going, and a messenger of Jehovah stationeth himself in the way for an adversary to him, and he is riding on his ass, and two of his servants [are] with him,
൨൨അവൻ പോകുന്നതുകൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന് എതിരാളിയായി നിന്നു; അവൻ കഴുതപ്പുറത്ത് കയറി യാത്ര ചെയ്യുകയായിരുന്നു; അവന്റെ രണ്ട് ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
23 and the ass seeth the messenger of Jehovah standing in the way, and his drawn sword in his hand, and the ass turneth aside out of the way, and goeth into a field, and Balaam smiteth the ass to turn it aside into the way.
൨൩യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ട് വഴിയിൽ നില്ക്കുന്നത് കഴുത കണ്ട് വഴിയിൽനിന്ന് മാറി വയലിലേക്ക് പോയി; കഴുതയെ വഴിയിലേക്ക് തിരിക്കുന്നതിന് ബിലെയാം അതിനെ അടിച്ചു.
24 And the messenger of Jehovah standeth in a narrow path of the vineyards — a wall on this [side] and a wall on that —
൨൪പിന്നെ യഹോവയുടെ ദൂതൻ ഇരുവശവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽനിന്നു.
25 and the ass seeth the messenger of Jehovah, and is pressed unto the wall, and presseth Balaam's foot unto the wall, and he addeth to smite her;
൨൫കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലിനരികിൽ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലിനോട് ചേർത്ത് ഞെരുക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
26 and the messenger of Jehovah addeth to pass over, and standeth in a strait place where there is no way to turn aside — right or left —
൨൬പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.
27 and the ass seeth the messenger of Jehovah, and croucheth under Balaam, and the anger of Balaam burneth, and he smiteth the ass with a staff.
൨൭യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴിൽ കിടന്നു; ബിലെയാമിന്റെ കോപം ജ്വലിച്ചു; അവൻ കഴുതയെ വടികൊണ്ട് അടിച്ചു.
28 And Jehovah openeth the mouth of the ass, and she saith to Balaam, 'What have I done to thee that thou hast smitten me these three times?'
൨൮അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്ന് പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു” എന്ന് ചോദിച്ചു.
29 and Balaam saith to the ass, 'Because thou hast rolled thyself against me; oh that there were a sword in my hand, for now I had slain thee;'
൨൯ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്ന് പറഞ്ഞു.
30 and the ass saith unto Balaam, 'Am not I thine ass, upon which thou hast ridden since [I was] thine unto this day? have I at all been accustomed to do to thee thus?' and he saith, 'No.'
൩൦കഴുത ബിലെയാമിനോട്: “ഞാൻ നിന്റെ കഴുതയല്ലയോ? ഇത്രയും കാലം എന്റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോട് പെരുമാറിയിട്ടുണ്ടോ?” എന്ന് ചോദിച്ചു; “ഇല്ല” എന്ന് അവൻ പറഞ്ഞു.
31 And Jehovah uncovereth the eyes of Balaam, and he seeth the messenger of Jehovah standing in the way, and his drawn sword in his hand, and he boweth and doth obeisance, to his face;
൩൧അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണ് തുറന്നു; യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോട്:
32 and the messenger of Jehovah saith unto him, 'Wherefore hast thou smitten thine ass these three times? lo, I — I have come out for an adversary, for [thy] way hath been perverse before me,
൩൨“ഈ മൂന്ന് പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്ക് എതിരാളിയായി പുറപ്പെട്ടിരിക്കുന്നു: ‘നിന്റെ വഴി നാശകരം’ എന്ന് ഞാൻ കാണുന്നു.
33 and the ass seeth me, and turneth aside at my presence these three times; unless she had turned aside from my presence, surely now also, thee I had slain, and her kept alive.'
൩൩കഴുത എന്നെ കണ്ട് ഈ മൂന്ന് പ്രാവശ്യം എന്റെ മുമ്പിൽനിന്ന് മാറിപ്പോയി; അത് മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുകയും അതിനെ ജീവനോടെ രക്ഷിക്കുകയും ചെയ്യുമായിരുന്നു” എന്ന് പറഞ്ഞു.
34 And Balaam saith unto the messenger of Jehovah, 'I have sinned, for I did not know that thou [art] standing to meet me in the way; and now, if evil in thine eyes — I turn back by myself.'
൩൪ബിലെയാം യഹോവയുടെ ദൂതനോട്: “ഞാൻ പാപം ചെയ്തിരിക്കുന്നു: അങ്ങ് എനിക്ക് എതിരായി വഴിയിൽനിന്നിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല; ഇത് അങ്ങേക്ക് അനിഷ്ടമാണെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്ന് പറഞ്ഞു.
35 And the messenger of Jehovah saith unto Balaam, 'Go with the men; and only the word which I speak unto thee — it thou dost speak;' and Balaam goeth with the princes of Balak.
൩൫യഹോവയുടെ ദൂതൻ ബിലെയാമിനോട്: “ഇവരോടുകൂടെ പോകുക; എങ്കിലും ഞാൻ നിന്നോട് കല്പിക്കുന്ന വചനം മാത്രം പറയുക” എന്ന് പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടി പോകുകയും ചെയ്തു.
36 And Balak heareth that Balaam hath come, and goeth out to meet him, unto a city of Moab, which [is] on the border of Arnon, which [is] in the extremity of the border;
൩൬ബിലെയാം വരുന്നു എന്ന് ബാലാക്ക് കേട്ടപ്പോൾ അർന്നോൻതീരത്ത് ദേശത്തിന്റെ അതിർത്തിയിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.
37 and Balak saith unto Balaam, 'Did I not diligently sent unto thee to call for thee? why didst thou not come unto me? am I not truly able to honour thee?'
൩൭ബാലാക്ക് ബിലെയാമിനോട്: “ഞാൻ നിന്നെ വിളിക്കുവാൻ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിക്കുവാൻ എനിക്ക് കഴിയുകയില്ലയോ” എന്ന് പറഞ്ഞതിന് ബിലെയാം ബാലാക്കിനോട്:
38 And Balaam saith unto Balak, 'Lo, I have come unto thee; now — am I at all able to speak anything? the word which God setteth in my mouth — it I do speak.'
൩൮“ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറയുവാൻ എനിക്ക് കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കുകയുള്ളു” എന്ന് പറഞ്ഞു.
39 And Balaam goeth with Balak, and they come to Kirjath-Huzoth,
൩൯അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടി പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി.
40 and Balak sacrificeth oxen and sheep, and sendeth to Balaam, and to the princes who [are] with him;
൪൦ബാലാക്ക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടിയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
41 and it cometh to pass in the morning, that Balak taketh Balaam, and causeth him to go up the high places of Baal, and he seeth from thence the extremity of the people.
൪൧പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്ക് കൂട്ടിക്കൊണ്ടുപോയി; അവിടെനിന്ന് അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.

< Numbers 22 >