< Psalms 4 >
1 `To the victorie in orguns; the salm of Dauid. Whanne Y inwardli clepid, God of my riytwisnesse herde me; in tribulacioun thou hast alargid to me.
൧സംഗീതപ്രമാണിക്ക് വാദ്യ ഉപകരണങ്ങളോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ അവിടുന്ന് എനിക്ക് വിശാലത തന്നു; എന്നോട് കൃപ തോന്നി എന്റെ പ്രാർത്ഥന കേൾക്കണമേ.
2 Haue thou mercy on me; and here thou my preier. Sones of men, hou long ben ye of heuy herte? whi louen ye vanite, and seken a leesyng?
൨മനുഷ്യരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദിച്ച്, മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും? (സേലാ)
3 And wite ye, that the Lord hath maad merueilous his hooli man; the Lord schal here me, whanne Y schal crye to hym.
൩യഹോവ തന്റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
4 Be ye wrothe, and nyle ye do synne; `and for tho thingis whiche ye seien in youre hertis and in youre beddis, be ye compunct.
൪കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. (സേലാ)
5 Sacrifie ye `the sacrifice of riytfulnesse, and hope ye in the Lord; many seien, Who schewide goodis to vs?
൫നീതിയാഗങ്ങൾ അർപ്പിക്കുവിൻ; യഹോവയിൽ ആശ്രയം വയ്ക്കുവിൻ.
6 Lord, the liyt of thi cheer is markid on vs; thou hast youe gladnesse in myn herte.
൬“നമുക്ക് ആര് നന്മയായത് കാണിച്ചുതരും?” എന്ന് പലരും പറയുന്നു; യഹോവേ, അങ്ങയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കണമേ.
7 Thei ben multiplied of the fruit of whete, and of wyn; and of her oile.
൭ധാന്യാഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം അവിടുന്ന് എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
8 In pees in the same thing; Y schal slepe, and take reste. For thou, Lord; hast set me syngulerli in hope.
൮ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.