< Psalms 136 >

1 Alleluya. Knouleche ye to the Lord, for he is good, for his merci is withouten ende.
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.
2 Knouleche ye to the God of goddis.
ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
3 Knouleche ye to the Lord of lordis.
കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
4 Which aloone makith grete merueils.
ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
5 Which made heuenes bi vndurstondyng.
ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
6 Which made stidefast erthe on watris.
ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
7 Which made grete liytis.
വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
8 The sunne in to the power of the dai.
പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
9 The moone and sterris in to the power of the niyt.
രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
10 Which smoot Egipt with the firste gendrid thingis of hem.
൧൦ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
11 Which ledde out Israel fro the myddil of hem.
൧൧അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
12 In a miyti hond and in an hiy arm.
൧൨ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.
13 Whiche departide the reed see in to departyngis.
൧൩ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
14 And ledde out Israel thoruy the myddil therof.
൧൪അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
15 And he `caste a down Farao and his pouer in the reed see.
൧൫ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
16 Which ledde ouer his puple thoruy desert.
൧൬തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
17 Which smoot grete kingis.
൧൭മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
18 And killide strong kingis.
൧൮ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
19 Seon, the king of Amorreis.
൧൯അമോര്യരുടെ രാജാവായ സീഹോനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
20 And Og, the king of Baasan.
൨൦ബാശാൻരാജാവായ ഓഗിനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
21 And he yaf the lond of hem eritage.
൨൧അവരുടെ ദേശം അവകാശമായി കൊടുത്തു - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
22 Eritage to Israel, his seruaunt.
൨൨തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.
23 For in oure lownesse he hadde mynde on vs.
൨൩നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
24 And he ayenbouyte vs fro oure enemyes.
൨൪നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
25 Which yyueth mete to ech fleisch. Knouleche ye to God of heuene.
൨൫സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
26 Knouleche ye to the Lord of lordis; for his merci is with outen ende.
൨൬സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.

< Psalms 136 >