< Proverbs 13 >
1 A wijs sone is the teching of the fadir; but he that is a scornere, herith not, whanne he is repreuyd.
൧ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനം കൈക്കൊള്ളുന്നു; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
2 A man schal be fillid with goodis of the fruit of his mouth; but the soule of vnpitouse men is wickid.
൨തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.
3 He that kepith his mouth, kepith his soule; but he that is vnwar to speke, schal feel yuels.
൩അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.
4 A slow man wole, and wole not; but the soule of hem that worchen schal be maad fat.
൪മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.
5 A iust man schal wlate a fals word; but a wickid man schendith, and schal be schent.
൫നീതിമാൻ വ്യാജം വെറുക്കുന്നു; ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.
6 Riytfulnesse kepith the weie of an innocent man; but wickidnesse disseyueth a synnere.
൬നീതി സന്മാർഗ്ഗിയെ കാക്കുന്നു; ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.
7 A man is as riche, whanne he hath no thing; and a man is as pore, whanne he is in many richessis.
൭ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്ന് നടിക്കുന്നവൻ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്ന് നടിക്കുന്നവനും ഉണ്ട്;
8 Redempcioun of the soule of man is hise richessis; but he that is pore, suffrith not blamyng.
൮മനുഷ്യന്റെ ജീവന് മറുവില അവന്റെ സമ്പത്ത് തന്നെ; ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.
9 The liyt of iust men makith glad; but the lanterne of wickid men schal be quenchid.
൯നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
10 Stryues ben euere a mong proude men; but thei that don alle thingis with counsel, ben gouerned bi wisdom.
൧൦അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
11 Hastid catel schal be maad lesse; but that that is gaderid litil and litil with hond, schal be multiplied.
൧൧അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
12 Hope which is dilaied, turmentith the soule; a tre of lijf is desir comyng.
൧൨ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.
13 He that bacbitith ony thing, byndith hym silf in to tyme to comynge; but he that dredith the comaundement, schal lyue in pees.
൧൩വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി; കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.
14 The lawe of a wise man is a welle of lijf; that he bowe awei fro the falling of deth.
൧൪ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.
15 Good teching schal yyue grace; a swolowe is in the weie of dispiseris.
൧൫സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം.
16 A fel man doith alle thingis with counsel; but he that is a fool, schal opene foli.
൧൬സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്തം തെളിവായി കാണിക്കുന്നു.
17 The messanger of a wickid man schal falle in to yuel; a feithful messanger is helthe.
൧൭ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.
18 Nedynesse and schenschip is to him that forsakith techyng; but he that assentith to a blamere, schal be glorified.
൧൮പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും; ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.
19 Desir, if it is fillid, delitith the soule; foolis wlaten hem that fleen yuels.
൧൯ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു; ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.
20 He that goith with wijs men, schal be wijs; the freend of foolis schal be maad lijk hem.
൨൦ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.
21 Yuel pursueth synneris; and goodis schulen be yoldun to iust men.
൨൧ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.
22 A good man schal leeue aftir him eiris, sones, and the sones of sones; and the catel of a synnere is kept to a iust man.
൨൨ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23 Many meetis ben in the new tilid feeldis of fadris; and ben gaderid to othere men with out doom.
൨൩സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
24 He that sparith the yerde, hatith his sone; but he that loueth him, techith bisili.
൨൪വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകക്കുന്നു; അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
25 A iust man etith, and fillith his soule; but the wombe of wickid men is vnable to be fillid.
൨൫നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.