< Nehemiah 8 >
1 And the seuenthe monethe `was comun vndur Esdras and Neemye; sotheli the sones of Israel weren in her cytees. And al the puple was gaderid togydere as o man, to the street which is bifor the yate of watris. And thei seiden to Esdras, the scribe, that he schulde brynge the book of the lawe of Moises, which the Lord hadde comaundid to Israel.
അങ്ങനെ യിസ്രായേൽമക്കൾ തങ്ങളുടെ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ സകലജനവും നീർവ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിന്നു കല്പിച്ചു കൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോടു പറഞ്ഞു.
2 Therfor Esdras, the preest, brouyte the lawe bifor the multitude of men and of wymmen, and bifor alle that myyten vndurstonde, `in the firste day of the seuenth monethe.
ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,
3 And he redde in it opynli in the street that was bifor the yate of watris, fro the morewtid `til to myddai, in the siyt of men and of wymmen and of wise men; and the eeris of al the puple weren reisid to the book.
നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു.
4 Forsothe Esdras the writere stood on the grees of tree, which he hadde maad to speke theron; and Mathatie, and Semma, and Ananye, and Vrie, and Elchie, and Maasie stoden bisidis hym at his riyt half; and Phadaie, Mysael, and Melchie, Assum, and Aseph, Dana, and Zacharie, and Mosollam stoden at the left half.
ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവു, മെശുല്ലാം എന്നിവരും നിന്നു.
5 And Esdras openyde the book bifor al the puple; for he apperide ouer al the puple; and whanne he hadde openyd the book, al the puple stood.
എസ്രാ സകലജനവും കാൺകെ പുസ്തകം വിടർത്തു; അവൻ സകലജനത്തിന്നും മീതെ ആയിരുന്നു; അതു വിടർത്തപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു.
6 And Esdras blesside the Lord God with greet vois; and al the puple answeride, Amen, Amen, reisynge her hondis. And thei weren bowid, and thei worschipiden God, lowli on the erthe.
എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.
7 Forsothe Josue, and Baany, and Serebie, Jamyn, Acub, Septhai, Odia, Maasie, Celitha, Ayarie, Jozabeth, Anan, Phallaie, dekenes, maden silence in the puple for to here the lawe. Sotheli the puple stood in her degree.
ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു.
8 And thei redden in the book of Goddis lawe distinctli, `ether atreet, and opynli to vndurstonde; `and thei vndurstoden, whanne it was red.
ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.
9 Forsothe Neemye seide, he is Athersata, and Esdras, the preest and writere, and the dekenes, expownynge to al the puple, It is a dai halewid to `oure Lord God; nyle ye morne, and nyle ye wepe. For al the puple wepte, whanne it herde the wordis of the lawe.
ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകലജനത്തോടും: ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവെക്കു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു.
10 And he seide to hem, Go ye, and `ete ye fatte thingis, and drynke ye wiyn `maad swete with hony, and sende ye partis to hem, that maden not redi to hem silf, for it is an hooli dai of the Lord; `nyle ye be sory, for the ioye of the Lord is youre strengthe.
അനന്തരം അവർ അവരോടു: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടീട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.
11 Sotheli the dekenes maden silence in al the puple, and seiden, Be ye stille, for it is an hooli dai, and `nyle ye make sorewe.
അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുതു എന്നു പറഞ്ഞു സർവ്വജനത്തെയും സാവധാനപ്പെടുത്തി.
12 Therfor al the puple yede for to ete, and drynke, and to sende partis, and `to make greet gladnesse; for thei vndurstoden the wordis, whiche he hadde tauyt hem.
തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകർച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.
13 And in the secound dai the princes of meynees, alle the puplis, prestis, and dekenes, weren gaderid togidere to Esdras, the writere, that he schulde expowne to hem the wordis of the lawe.
പിറ്റെന്നാൾ സകലജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന്നു എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.
14 And thei foundun writun in the lawe, that the Lord comaundide `in the hond of Moyses, that the sones of Israel dwelle in tabernaclis in the solempne dai, in the seuenthe moneth;
യഹോവ മോശെമുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ
15 and that thei preche, and pupplische a vois in alle her citees, and in Jerusalem; and seie, Go ye out in to the hil, and brynge ye bowis of olyue, and bowis of the faireste tree, the bowis of a myrte tree, and the braunchis of a palm tree, and the bowis of a `tree ful of wode, that tabernaclis be maad, as it is writun.
കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന്നു നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടൽ, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു.
16 And al the puple yede out, and thei brouyten, and maden to hem silf tabernaclis, `ech man in `his hows roof, and in her stretis, `ether foryerdis, and in the large placis of Goddis hows, and in the street of the yate of watris, and in the street of the yate of Effraym.
അങ്ങനെ ജനം ചെന്നു ഒരോരുത്തൻ താന്താന്റെ വീട്ടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവ്വാതില്ക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതില്ക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.
17 Therfor al the chirche of hem, that camen ayen fro caytifte, made tabernaclis, and thei dwelliden in tabernaclis. For the sones of Israel hadden not do siche thingis fro the daies of Josue, sone of Nun, `til to that dai; and ful greet gladnesse was.
പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
18 Forsothe Esdras radde in the book of Goddis lawe bi alle daies, fro the firste dai `til to the laste dai; and thei maden solempnytee bi seuene daies, and in the eiyte day thei maden a gaderyng of siluer, `bi the custom.
ആദ്യദിവസം മുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു; അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.