< Job 23 >

1 Sotheli Joob answeride, and seide,
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 Now also my word is in bitternesse, and the hond of my wounde is agreggid on my weilyng.
ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.
3 Who yyueth to me, that Y knowe, and fynde hym, and come `til to his trone?
അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.
4 Y schal sette doom bifor hym, and Y schal fille my mouth with blamyngis;
ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5 that Y kunne the wordis, whiche he schal answere to me, and that Y vnderstonde, what he schal speke to me.
അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6 Y nyle, that he stryue with me bi greet strengthe, nether oppresse me with the heuynesse of his greetnesse.
അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളു.
7 Sette he forth equite ayens me, and my doom come perfitli to victorie.
അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്നു രക്ഷപ്പെടുമായിരുന്നു.
8 If Y go to the eest, God apperith not; if Y go to the west, Y schal not vndurstonde hym; if Y go to the left side,
ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.
9 what schal Y do? Y schal not take hym; if Y turne me to the riyt side, Y schal not se hym.
വടക്കു അവൻ പ്രവൎത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും.
10 But he knowith my weie, and he schal preue me as gold, that passith thorouy fier.
എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.
11 My foot suede hise steppis; Y kepte his weie, and Y bowide not awey fro it.
എന്റെ കാലടി അവന്റെ ചുവടു തുടൎന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.
12 Y yede not awei fro the comaundementis of hise lippis; and Y hidde in my bosum the wordis of his mouth.
ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
13 For he is aloone, and no man may turne awei hise thouytis; and what euer thing he wolde, his wille dide this thing.
അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പൎയ്യം അവൻ അനുഷ്ഠിക്കും.
14 Whanne he hath fillid his wille in me, also many othere lijk thingis ben redi to hym.
എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവൎത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.
15 And therfor Y am disturblid of his face, and Y biholdynge hym am anguyschid for drede.
അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓൎത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു.
16 God hath maad neische myn herte, and Almyyti God hath disturblid me.
ദൈവം എനിക്കു ധൈൎയ്യക്ഷയം വരുത്തി, സൎവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17 For Y perischide not for derknessis neiyynge; nethir myist hilide my face.
ഞാൻ പരവശനായിരിക്കുന്നതു അന്ധകാരംനിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

< Job 23 >