< James 5 >
1 Do now, ye riche men, wepe ye, yellinge in youre wretchidnessis that schulen come to you.
൧അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്ത് അലമുറയിട്ട് കരയുവിൻ.
2 Youre richessis ben rotun, and youre clothis ben etun of mouytis.
൨നിങ്ങളുടെ ധനം നശിച്ചും, ഉടുപ്പ് പുഴുവരിച്ചും പോയി.
3 Youre gold and siluer hath rustid, and the rust of hem schal be to you in to witnessyng, and schal ete youre fleischis, as fier. Ye han tresourid to you wraththe in the last daies.
൩നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെനേരെ സാക്ഷിയാകുകയും തീപോലെ നിങ്ങളുടെ ശരീരത്തെ തിന്നുകളയുകയും ചെയ്യും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
4 Lo! the hire of youre werke men, that repiden youre feeldis, which is fraudid of you, crieth; and the cry of hem hath entrid in to the eeris of the Lord of oostis.
൪നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവച്ചിരിക്കുന്നുവല്ലോ; ഇതാ അത് നിങ്ങളുടെ അടുക്കൽനിന്ന് നിലവിളിക്കുകയും കൊയ്തവരുടെ കരച്ചിൽ സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തുകയും ചെയ്തിരിക്കുന്നു.
5 Ye han ete on the erthe, and in youre letcheries ye han nurschid youre hertis. In the dai of sleyng ye brouyten,
൫നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെയും സുഖിച്ചും ജീവിക്കുന്നു; കൊലദിവസത്തിൽ എന്നപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
6 and slowen the iust man, and he ayenstood not you.
൬നിങ്ങൾ നീതിമാനെ കുറ്റം വിധിച്ച് കൊന്നു; അവൻ നിങ്ങളോട് എതിർക്കുന്നതുമില്ല.
7 Therfor, britheren, be ye pacient, til to the comyng of the Lord. Lo! an erthetilier abidith preciouse fruyt of the erthe, paciently suffrynge, til he resseyue `tymeful and lateful fruyt.
൭അതുകൊണ്ട് സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ക്ഷമയോടെ കാത്തിരിക്കുവിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുന്മഴയും പിന്മഴയും അതിന് കിട്ടുവോളം ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ.
8 And be ye pacient, and conferme ye youre hertis, for the comyng of the Lord schal neiye.
൮നിങ്ങളും ക്ഷമയോടെ കാത്തിരിക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുകയാൽ നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ;
9 Britheren, nyle ye be sorewful ech to other, that ye be not demed. Lo! the iuge stondith niy bifor the yate.
൯സഹോദരന്മാരേ, വിധിക്കപ്പെടാതിരിക്കുവാൻ ഒരുവന്റെ നേരെ ഒരുവൻ പിറുപിറുക്കരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
10 Britheren, take ye ensaumple of yuel goyng out, and of long abidyng, and trauel, and of pacience, the prophetis, that speken to you in the name of the Lord.
൧൦സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ, കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും മാതൃകയാക്കികൊള്ളുവിൻ.
11 Lo! we blessen hem that suffriden. Ye herden the `suffring, ethir pacience, of Joob, and ye sayn the ende of the Lord, for the Lord is merciful, and doynge merci.
൧൧സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്ന് പുകഴ്ത്തുന്നുവല്ലോ. ഇയ്യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവ് മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.
12 Bifor alle thingis, my britheren, nyle ye swere, nether bi heuene, nether bi erthe, nethir bi what euere other ooth. But be youre word Yhe, yhe, Nay, nay, that ye fallen not vndir doom.
൧൨എന്നാൽ എന്റെ സഹോദരങ്ങളേ, എല്ലാറ്റിനുമുപരി, സ്വർഗ്ഗത്തെയോ ഭൂമിയേയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ “ഉവ്വ്” എന്ന് പറഞ്ഞാൽ “ഉവ്വ്” എന്നും “ഇല്ല” എന്ന് പറഞ്ഞാൽ “ഇല്ല” എന്നും ഇരിക്കട്ടെ.
13 And if ony of you is sorewful, preye he with pacient soule, and seie he a salm.
൧൩നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
14 If ony of you is sijk, lede he in preestis of the chirche, and preie thei for hym, and anoynte with oile in the name of the Lord;
൧൪നിങ്ങളിൽ രോഗിയായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവന് വേണ്ടി പ്രാർത്ഥിക്കട്ടെ.
15 and the preier of feith schal saue the sijk man, and the Lord schal make hym liyt; and if he be in synnes, thei schulen be foryouun to hym.
൧൫എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിയ്ക്കും.
16 Therfor knouleche ye ech to othere youre synnes, and preye ye ech for othere, that ye be sauyd. For the contynuel preyer of a iust man is myche worth.
൧൬അതുകൊണ്ട് നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് അന്യോന്യം പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലപ്രദം ആകുന്നു.
17 Elye was a deedli man lijk vs, and in preier he preiede, that it schulde not reyne on the erthe, and it reynede not thre yeeris and sixe monethis.
൧൭ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്ന് വർഷവും ആറ് മാസവും ദേശത്ത് മഴ പെയ്തില്ല.
18 And eftsoone he preiede, and heuene yaf reyn, and the erthe yaf his fruyt.
൧൮അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്ന് മഴ പെയ്ത്, ഭൂമി അതിന്റെ വിളവ് തന്നു.
19 And, britheren, if ony of you errith fro trewthe, and ony conuertith hym,
൧൯എന്റെ സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ട് തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ,
20 he owith to wite, that he that makith a synner to be turned fro the errour of his weye, schal saue the soule of hym fro deth, and keuereth the multitude of synnes.
൨൦പാപിയെ നേർവഴിയ്ക്ക് ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിയ്ക്കുകയും, അവന്റെ പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുകയും ചെയ്യും എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.