< Genesis 33 >
1 Forsothe Jacob reiside hise iyen, and seiy Esau comynge, and foure hundrid men with hym; and he departide the sones of Lia, and of Rachel, and of bothe seruauntessis.
൧അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളുകളും വരുന്നത് കണ്ടു; തന്റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി.
2 And he puttide euer either handmaide, and the fre children of hem, in the bigynnyng; sotheli he puttide Lia, and her sones, in the secounde place; forsothe he puttide Rachel and Joseph the laste.
൨അവൻ ദാസിമാരെയും അവരുടെ മക്കളെയും മുൻപിലായും ലേയായെയും അവളുടെ മക്കളെയും പിമ്പിലും റാഹേലിനെയും യോസേഫിനെയും അവസാനമായും നിർത്തി.
3 And Jacob yede bifore, and worschipide lowli to erthe seuensithis, til his brothir neiyede.
൩അവൻ അവർക്ക് മുൻപായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്റെ സഹോദരനോട് അടുത്തുചെന്നു.
4 And so Esau ran ayens his brothir, and collide hym, and Esau helde his necke, and kisside, and wepte.
൪ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
5 And whanne the iyen weren reisid, he seiy the wymmen, and the litle children of hem, and seide, What wolen these to hem silf? and wher thei pertenen to thee? Jacob answeride, Thei ben the litle children, whiche God hath youe to me, thi seruaunt.
൫പിന്നെ ഏശാവ് തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: “നിന്നോടുകൂടെയുള്ള ഇവർ ആരാകുന്നു” എന്നു ചോദിച്ചതിന്: “ദൈവം അടിയനു കൃപയാൽ നല്കിയിരിക്കുന്ന മക്കൾ” എന്ന് അവൻ പറഞ്ഞു.
6 And the handmaydis and her sones neiyeden, and weren bowid.
൬അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;
7 Also Lya neiyede with hir fre children; and whanne thei hadden worschipid in lijk maner, Joseph and Rachel the laste worschipeden.
൭ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; അവസാനം യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.
8 And Esau seide, What ben these cumpanyes, whiche Y mette? Jacob answerde, That Y schulde fynde grace bifore my lord.
൮“ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്” എന്ന് ഏശാവ് ചോദിച്ചതിന്: “യജമാനന് എന്നോട് കൃപതോന്നേണ്ടതിന് ആകുന്നു” എന്ന് യാക്കോബ് പറഞ്ഞു.
9 And he seide, My brother, Y haue ful many thingis, thi thingis be to thee.
൯അതിന് ഏശാവ്: “സഹോദരാ, എനിക്ക് വേണ്ടത്ര ഉണ്ട്; നിനക്കുള്ളത് നിനക്ക് ഇരിക്കട്ടെ” എന്നു പറഞ്ഞു.
10 And Jacob seide, Y biseche, nyle thou so, but if Y foond grace in thin iyen, take thou a litil yifte of myn hondis; for Y seiy so thi face as I seiy the cheer of God;
൧൦അതിന് യാക്കോബ്: “അങ്ങനെയല്ല, എന്നോട് കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കൈയിൽനിന്നു വാങ്ങണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്ക് എന്നോട് ദയ തോന്നുകയും ചെയ്തുവല്ലോ;
11 be thou merciful to me, and resseyue the blessyng which Y brouyte to thee, and which blessyng God yyuynge alle thingis yaf to me. Vnnethis, while the brothir compellide,
൧൧ഞാൻ അയച്ചിരിക്കുന്ന സമ്മാനം വാങ്ങണമേ; ദൈവം എന്നോട് കൃപ ചെയ്തിരിക്കുന്നു; എനിക്ക് വേണ്ടത്ര ഉണ്ട്” എന്നു പറഞ്ഞ് ഏശാവിനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അത് വാങ്ങി.
12 he resseyuede, and seide, Go we to gidere, and Y schal be felowe of thi weie.
൧൨പിന്നെ ഏശാവ്: “നമുക്കു യാത്ര തുടരാം; ഞാൻ നിനക്ക് മുൻപായി നടക്കാം” എന്നു പറഞ്ഞു.
13 And Jacob seide, My lord, thou knowist that Y haue litle children tendre, and scheep, and kien with calue with me, and if Y schal make hem for to trauele more in goynge, alle the flockis schulen die in o dai;
൧൩അതിന് യാക്കോബ് അവനോട്: “കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.
14 my lord go bifore his seruaunt, and Y schal sue litil and litil hise steppis, as I shal se that my litle children mown, til Y come to my lord, in to Seir.
൧൪യജമാനൻ അടിയനു മുൻപായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്ക് ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം” എന്നു പറഞ്ഞു.
15 Esau answeride, Y preie thee, that of the puple which is with me, nameli felowis of thi weie dwelle. Jacob seide, It is no nede; Y haue nede to this o thing oneli, that Y fynde grace in thi siyt, my lord.
൧൫“എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ” എന്ന് ഏശാവ് പറഞ്ഞതിന്: “എന്തിന്? യജമാനന്റെ കൃപയുണ്ടായാൽ മതി” എന്ന് അവൻ പറഞ്ഞു.
16 And so Esau turnede ayen in that dai in the weie bi which he cam, in to Seir.
൧൬അങ്ങനെ ഏശാവ് അന്ന് തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.
17 And Jacob cam in to Sochot, where whanne he hadde bildid an hows, and hadde set tentis, he clepide the name of that place Sochot, that is, tabernaclis.
൧൭യാക്കോബോ സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു; തനിക്ക് ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിനു തൊഴുത്തുകളും കെട്ടി; അതുകൊണ്ട് ആ സ്ഥലത്തിന് സുക്കോത്ത് എന്നു പേരു പറയുന്നു.
18 And Jacob passide in to Salem, a citee of Sichimis, whiche is in the lond of Canaan, aftir that he turnede ayen fro Mesopotanye of Sirie, and he dwellide besidis the citee.
൧൮യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശെഖേംപട്ടണത്തിൽ സുരക്ഷിതമായി എത്തി പട്ടണത്തിനരികെ കൂടാരമടിച്ചു.
19 And he bouyte for an hundrid lambren a part of the feeld, in which he settide tabernaclis, of the sones of Emor, fadir of Sichem.
൧൯താൻ കൂടാരമടിച്ച സ്ഥലത്തിന്റെ ഒരു ഭാഗം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വാങ്ങി.
20 And whanne he hadde reisid an auter there, he inwardly clepide on it the strongeste God of Israel.
൨൦അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന് ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർവിളിച്ചു.