< Genesis 13 >
1 Therfore Abram stiede fro Egipt, he, and his wijf, and alle thingis that he hadde; and Loth stiede with hym, to the south coost.
ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.
2 Forsothe he was ful riche in possessyoun of siluer and of gold.
കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു.
3 And he turnede ayen bi the weye in which he cam fro the south in to Bethel, `til to the place, in which bifore he hadde sett tabernacle, bitwixe Bethel and Hay,
അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.
4 in the place of the auter which he made bifore, and inwardli clepide there the name of the Lord.
അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.
5 But also flockis of scheep, and droues of oxun, and tabernaclis weren to Loth, that was with Abram;
അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
6 and the lond miyte not take hem, that thei schulden dwelle togidre, for the catel of hem was myche, and thei miyten not dwelle in comyn.
അവർ ഒന്നിച്ചുപാർപ്പാൻ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവർക്കു ഒന്നിച്ചുപാർപ്പാൻ കഴിഞ്ഞില്ല.
7 Wherfor also strijf was maad bitwixe the keperis of flockis of Abram and of Loth. Forsothe Chananei and Feresei dwelliden in that lond in that tyme.
അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാർത്തിരുന്നു.
8 Therfor Abram seide to Loth, Y biseche, that no strijf be bitwixe me and thee, and bitwixe my scheepherdis and thi scheepherdis; for we ben britheren.
അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
9 Lo! al the lond is bifore thee, Y biseche, departe thou fro me; if thou go to the left side, Y schal holde the riyt side; if thou chese the riyt side, Y schal go to the left side.
ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
10 And so Loth reiside hise iyen, and seiy aboute al the cuntrei of Jordan, which was al moistid, bifor that the Lord distriede Sodom and Gomorre, as paradis of the Lord, and as Egipt, as men comen in to Segor.
അപ്പോൾ ലോത്ത് നോക്കി യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടം പോലെയും സോവർ വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.
11 And Loth chees to him the cuntre aboute Jordan, and departide fro the eest; and thei weren departid ech fro his brother.
ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു.
12 Abram dwellide in the lond of Chanaan; sotheli Loth dwellide in townes aboute Jordan, and wonide in Sodom.
അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
13 Forsothe men of Sodom weren ful wickid, and synneris greetly bifore the Lord.
സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
14 And the Lord seide to Abram, aftir that Loth was departid fro him, Reise thin iyen forth riyt, and se fro the place in which thou art now, to the north and south, to the eest and west;
ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
15 Y schal yyue al the lond which thou seest to thee and to thi seed, til in to with outen ende.
നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
16 And Y schal make thi seed as the dust of erthe; if ony man may noumbre the dust of erthe, also he schal mowe noumbre thi seed.
ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം.
17 Therfor rise thou, and passe thorou the lond in his lengthe and breede, for Y schal yyue it to thee.
നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും.
18 Therfor Abram, mouynge his tabernacle, cam and dwellide bisidis the valei of Mambre, which is in Ebron; and he bildide there an auter to the Lord.
അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു.