< Ezekiel 21 >

1 And the word of the Lord was maad to me,
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 and he seide, Thou, sone of man, sette thi face to Jerusalem, and droppe thou to the seyntuaries, and profesie thou ayens the erthe of Israel.
മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിനു നേരെ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ച് യിസ്രായേൽദേശത്തോടു പറയേണ്ടത്:
3 And thou schalt seie to the lond of Israel, The Lord God seith these thingis, Lo! Y to thee, and Y schal caste my swerd out of his schethe, and Y schal sle in thee a iust man and a wickid man.
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെനേരെ പുറപ്പെട്ട് എന്റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്ന് ഛേദിച്ചുകളയും.
4 Forsothe for that that Y haue slayn in thee a iust man and a wickid man, therfor my swerd schal go out of his schethe to ech man, fro the south til to the north;
ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയുവാൻ പോകുന്നതുകൊണ്ട്, തെക്കുമുതൽ വടക്കുവരെ സകലജഡത്തിനും വിരോധമായി എന്റെ വാൾ ഉറയിൽനിന്ന് പുറപ്പെടും.
5 that ech man wite, that Y the Lord haue drawe out my swerd fro his schethe, that schal not be clepid ayen.
യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരിയെന്ന് സകലജഡവും അറിയും.
6 And thou, sone of man, weile in sorewe of leendis, and in bitternessis thou schalt weile bifore hem.
അത് ഇനി മടങ്ങിപ്പോരുകയില്ല. നീയോ, മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.
7 And whanne thei schulen seie to thee, Whi weilist thou? thou schalt seie, For hering, for it cometh; and ech herte shal faile, and alle hondis schulen be aclumsid, and ech spirit schal be sike, and watris schulen flete doun bi alle knees; lo! it cometh, and it shal be don, seith the Lord God.
‘എന്തിന് നെടുവീർപ്പിടുന്നു’ എന്ന് അവർ നിന്നോട് ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ‘ഒരു വർത്തമാനംനിമിത്തം തന്നെ; അത് സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാമുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അത് വന്നുകഴിഞ്ഞു’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്”.
8 And the word of the Lord was maad to me,
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
9 and he seide, Sone of man, profesie thou; and thou schalt seie, The Lord God seith these thingis, Speke thou, The swerd, the swerd is maad scharp, and is maad briyt;
“മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ, ഒരു വാൾ; അത് മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്ന് പറയുക.
10 it is maad scharp to sle sacrifices; it is maad briyt, that it schyne. Thou that mouest the ceptre of my sone, hast kit doun ech tree.
൧൦കൊല നടത്തുവാൻ അതിന് മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അത് എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിന്ദിക്കുന്നു.
11 And Y yaf it to be forbischid, that it be holdun with hond; this swerd is maad scharp, and this is maad briyt, that it be in the hond of the sleere.
൧൧ഉപയോഗിക്കുവാൻ തക്കവണ്ണം അവൻ അത് മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുക്കുവാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12 Sone of man, crie thou, and yelle, for this swerd is maad in my puple, this in alle the duykis of Israel; thei that fledden ben youun to swerd with my puple. Therfor smite thou on thin hipe, for it is preuyd;
൧൨മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! വാള് എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും; അവർ എന്റെ ജനത്തോടുകൂടി വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്കുക.
13 and this whanne it hath distried the ceptre, and it schal not be, seith the Lord God.
൧൩അതൊരു പരീക്ഷയല്ലയോ; എന്നാൽ നിന്ദിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെ പോയാൽ എന്ത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
14 Therfor, sone of man, profesie thou, and smyte thou hond to hond, and the swerd be doublid, and the swerd of sleeris be treblid; this is the swerd of greet sleyng, that schal make hem astonyed,
൧൪“നീയോ മനുഷ്യപുത്രാ, പ്രവചിച്ച് കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നെ, മൂന്നിരട്ടിയായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
15 and to faile in herte, and multiplieth fallingis. In alle the yatis of hem Y yaf disturbling of a swerd, scharp and maad briyt to schyne, gird to sleynge.
൧൫അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവർ പെരുകേണ്ടതിനും ഞാൻ വാളിന്റെ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വച്ചിരിക്കുന്നു; അയ്യോ, അത് മിന്നൽപോലെയിരിക്കുന്നു; അത് കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
16 Be thou maad scharp, go thou to the riyt side, ether to the left side, whidur euer the desir of thi face is.
൧൬പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക.
17 Certis and Y schal smyte with hond to hond, and Y schal fille myn indignacioun; Y the Lord spak.
൧൭ഞാനും കൈകൊട്ടി, എന്റെ ക്രോധം ശമിപ്പിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.
18 And the word of the Lord was maad to me,
൧൮യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
19 and he seide, And thou, sone of man, sette to thee twei weies, that the swerd of the king of Babiloyne come; bothe schulen go out of o lond, and bi the hond he schal take coniecting; he schal coniecte in the heed of the weie of the citee,
൧൯മനുഷ്യപുത്രാ, ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് നീ രണ്ടു വഴി നിയമിക്കുക; രണ്ടും ഒരു ദേശത്തുനിന്ന് തന്നെ പുറപ്പെടണം; ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക.
20 settinge a weye, that the swerd come to Rabath of the sones of Amon, and to Juda in to Jerusalem moost strong.
൨൦അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദയിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന് നീ വഴി നിയമിക്കുക.
21 For the king of Babiloyne stood in the meeting of twey weies, in the heed of twei weies, and souyte dyuynyng, and medlide arowis; he axide idols, and took councel at entrails.
൨൧ബാബേൽരാജാവ് ഇരുവഴിത്തലയ്ക്കൽ, വഴിത്തിരിവിങ്കൽ തന്നെ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കുകയും കരൾ നോക്കുകയും ചെയ്യുന്നു.
22 Dyuynyng was maad to his riyt side on Jerusalem, that he sette engyns, that he opene mouth in sleyng, that he reise vois in yelling, that he sette engyns ayens the yatis, that he bere togidere erthe, that he bilde strengthinges.
൨൨യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വൻകൊലയ്ക്കായി വായ് തുറന്ന് ആർപ്പുവിളിക്കേണ്ടതിനും വാതിലുകളുടെ നേരെ യന്ത്രമുട്ടികൾ വയ്ക്കേണ്ടതിനും ഉപരോധം ഏർപ്പെടുത്തി കോട്ട പണിയേണ്ടതിനും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലംകൈയിൽ വന്നിരിക്കുന്നു.
23 And he shal be as counceling in veyn goddis answer bifor the iyen of hem, and seruynge the reste of sabatis; but he schal haue mynde on wickidnesse, to take.
൨൩എന്നാൽ അത് അവർക്ക് വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന് അവൻ അകൃത്യം ഓർമ്മിപ്പിക്കുന്നു”.
24 Therfor the Lord God seith these thingis, For that that ye hadden mynde on youre wickidnesse, and schewiden youre trespassyngis, and youre synnes apperiden in alle youre thouytis, forsothe for that that ye hadden mynde, ye schulen be takun bi hond.
൨൪അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ ഓർക്കത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർമ്മിപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങൾ പിടിക്കപ്പെടും.
25 But thou, cursid wickid duyk of Israel, whos dai bifor determyned is comun in the tyme of wickidnesse,
൨൫നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, നിന്റെ അകൃത്യത്തിന്റെ അന്ത്യനാൾ വന്നിരിക്കുന്നു”.
26 the Lord God seith these thingis, Do awei the mitre, take awei the coroun; whether it is not this that reiside the meke man, and made low the hiy man?
൨൬യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തലപ്പാവ് നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കുകയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.
27 Wickidnesse, wickidnesse, wickidnesse Y schal putte it; and this schal not be doon til he come, whos the doom is, and Y schal bitake to hym.
൨൭ഞാൻ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെയിരിക്കും; അവന് ഞാൻ അത് കൊടുക്കും”.
28 And thou, sone of man, profesie, and seie, The Lord God seith these thingis to the sones of Amon, and to the schenschipe of hem; and thou schalt seie, A! thou swerd, A! thou swerd, drawun out to sle, maad briyte, that thou sle and schyne,
൨൮മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
29 whanne veyn thingis weren seien to thee, and leesingis weren dyuynyd, that thou schuldist be youun on the neckis of wickid men woundid, the dai of whiche bifore determyned schal come in the tyme of wickidnesse, turne thou ayen in to thi schethe,
൨൯“അകൃത്യത്തിന്റെ അവസാനനാൾ വരുമ്പോൾ, ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന് അവർ നിനക്ക് വ്യാജം ദർശിക്കുന്ന നേരത്തും, നിനക്ക് കപടലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അത് മിന്നൽപോലെ മിന്നേണ്ടതിനും തിന്നുകളയേണ്ടതിനും കൊലയ്ക്കായി മിനുക്കിയിരിക്കുന്നു എന്ന് പറയുക.
30 in to the place in which thou were maad. Y schal deme thee in the lond of thi birthe,
൩൦അത് ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത്, നിന്റെ ജന്മദേശത്തു തന്നെ ഞാൻ നിന്നെ ന്യായംവിധിക്കും,
31 and Y schal schede out myn indignacioun on thee; in the fier of my strong veniaunce Y schal blowe in thee, and Y schal yyue thee in to the hondis of vnwise men, and makinge deth.
൩൧ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്ന് എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിക്കുവാൻ സമർത്ഥന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും.
32 Thou schalt be mete to fier, thi blood schal be in the middis of erthe; thou schalt be youun to foryetyng, for Y the Lord spak.
൩൨നീ തീയ്ക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കുകയില്ല; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.

< Ezekiel 21 >