< 1 Thessalonians 3 >

1 For which thing we suffriden no lengere, and it pleside to vs to dwelle aloone at Atenys;
അതുകൊണ്ട് ഈ വേർപിരിയൽ സഹിച്ചുകൂടാഞ്ഞിട്ട് ഞങ്ങൾ അഥേനയിൽ തനിച്ച് ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നു വിചാരിച്ചു.
2 and we senten Tymothe, oure brother, and mynystre of God in the euangelie of Crist, to you to be confermyd, and to be tauyt for youre feith,
നിങ്ങളിൽ ആരും ഈ കഷ്ടങ്ങളിൽ കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്, നിങ്ങളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുവാനും ധൈര്യപ്പെടുത്തുവാനുമായി നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.
3 that no man be mouyd in these tribulaciouns. For ye silf witen, that in this this thing we ben set.
കഷ്ടം അനുഭവിക്കുവാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
4 For whanne we weren at you, we biforseiden to you, that we schulden suffre tribulaciouns; as it is don, and ye witen.
ഞങ്ങൾ നിങ്ങളോടുകൂടെ ഇരുന്നപ്പോൾ നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു മുമ്പുകൂട്ടി പറഞ്ഞത് പോലെ തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു.
5 Therfor Y Poul, no lenger abidinge, sente to knowe youre feith, lest perauenture he that temptith tempte you, and youre trauel be maad veyn.
ഈ കാരണത്താൽ എനിക്ക് ഒട്ടും സഹിച്ചുകൂടാഞ്ഞിട്ട് പരീക്ഷകൻ നിങ്ങളെ പരീക്ഷിച്ചുവോ? ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ? എന്നീ ചിന്തകളാൽ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന് ആളയച്ച്.
6 But now, whanne Tymothe schal come to vs fro you, and telle to vs youre feith and charite, and that ye han good mynde of vs, euere desyringe to se vs, as we also you;
ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്ന് വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ചിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ചിച്ചുകൊണ്ട് ഞങ്ങളെക്കുറിച്ച് നിങ്ങൾക്ക് എപ്പോഴും നല്ല ഓർമ്മ ഉണ്ട് എന്ന് ഞങ്ങളോടു ശുഭവാർത്ത അറിയിച്ച കാരണത്താൽ,
7 therfor, britheren, we ben coumfortid in you, in al oure nede and tribulacioun, bi youre feith.
സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ച് ആശ്വാസം പ്രാപിച്ചു.
8 For now we lyuen, if ye stonden in the Lord.
നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞ് ഞങ്ങൾ ഇപ്പോൾ വാസ്തവമായും ജീവിക്കുന്നു.
9 For what doyng of thankingis moun we yelde to God for you, in al ioye, in which we ioyen for you bifor oure Lord?
നിങ്ങൾ നിമിത്തം നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിനും എത്രത്തോളം ദൈവത്തിന് സ്തോത്രം കരേറ്റുവാൻ ഞങ്ങളാൽ കഴിയും!
10 nyyt and dai more plenteuousli preiynge, that we se youre face, and fulfille tho thingis that failen to youre feith.
൧൦നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവ് തീർപ്പാനുമായി ഞങ്ങൾ രാവും പകലും വളരെ താല്പര്യത്തോടെ പ്രാർത്ഥിച്ചുപോരുന്നു.
11 But God hym silf and oure fadir, and the Lord Jhesu Crist, dresse oure weye to you.
൧൧നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ വഴി ഒരുക്കിത്തരുമാറാകട്ടെ.
12 And the Lord multiplie you, and make youre charite to be plenteuouse of ech to othere, and in to alle men, as also we in you;
൧൨എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്ക് തമ്മിൽതമ്മിലും മറ്റുള്ളവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ച് കവിയുമാറാക്കുകയും
13 that youre hertis ben confermyd with outen pleynt in holynesse, bifor God and oure fadir, in the comyng of oure Lord Jhesu Crist with alle hise seyntis. Amen.
൧൩ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.

< 1 Thessalonians 3 >