< 1 Chronicles 24 >
1 These were the divisions of the sons of Aaron. The sons of Aaron: Nadab, Abihu, Eleazar, and Ithamar.
൧അഹരോന്റെ പുത്രന്മാരുടെ കൂറുകൾ: അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
2 But Nadab and Abihu died before their father, and had no children; therefore Eleazar and Ithamar served as priests.
൨നാദാബും അബീഹൂവും അവരുടെ അപ്പന് മുമ്പെ മരിച്ചുപോയി; അവർക്ക് പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൗരോഹിത്യം നടത്തി.
3 David, with Zadok of the sons of Eleazar and Ahimelech of the sons of Ithamar, divided them according to their ordering in their service.
൩ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ ക്രമപ്രകാരം വിഭാഗിച്ചു.
4 There were more chief men found of the sons of Eleazar than of the sons of Ithamar; and they were divided like this: of the sons of Eleazar there were sixteen, heads of fathers’ houses; and of the sons of Ithamar, according to their fathers’ houses, eight.
൪ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ട് എലെയാസാരിന്റെ പുത്രന്മാരെ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരെ എട്ട് പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
5 Thus they were divided impartially by drawing lots; for there were princes of the sanctuary and princes of God, both of the sons of Eleazar, and of the sons of Ithamar.
൫എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ട് അവരെ തരവ്യത്യാസം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
6 Shemaiah the son of Nethanel the scribe, who was of the Levites, wrote them in the presence of the king, the princes, Zadok the priest, Ahimelech the son of Abiathar, and the heads of the fathers’ households of the priests and of the Levites; one fathers’ house being taken for Eleazar, and one taken for Ithamar.
൬ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാർക്കും, പുരോഹിതനായ സാദോക്കിനും, അബ്യാഥാരിന്റെ മകനായ അഹീമേലെക്കിനും, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടുവന്നത് എഴുതിവെച്ചു.
7 Now the first lot came out to Jehoiarib, the second to Jedaiah,
൭ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേത് യെദായാവിനും
8 the third to Harim, the fourth to Seorim,
൮മൂന്നാമത്തേത് ഹാരീമിനും നാലാമത്തേത് ശെയോരീമിനും
9 the fifth to Malchijah, the sixth to Mijamin,
൯അഞ്ചാമത്തേത് മല്ക്കീയാവിനും ആറാമത്തേത് മീയാമിനും
10 the seventh to Hakkoz, the eighth to Abijah,
൧൦ഏഴാമത്തേത് ഹാക്കോസിനും എട്ടാമത്തേത് അബീയാവിനും
11 the ninth to Yeshua, the tenth to Shecaniah,
൧൧ഒമ്പതാമത്തേത് യേശൂവെക്കും പത്താമത്തേത് ശെഖന്യാവിനും
12 the eleventh to Eliashib, the twelfth to Jakim,
൧൨പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേത് യാക്കീമിനും
13 the thirteenth to Huppah, the fourteenth to Jeshebeab,
൧൩പതിമൂന്നാമത്തേത് ഹുപ്പെക്കും പതിനാലാമത്തേത് യേശെബെയാമിനും
14 the fifteenth to Bilgah, the sixteenth to Immer,
൧൪പതിനഞ്ചാമത്തേത് ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും
15 the seventeenth to Hezir, the eighteenth to Happizzez,
൧൫പതിനേഴാമത്തേത് ഹേസീരിനും പതിനെട്ടാമത്തേത് ഹപ്പിസ്സേസിനും
16 the nineteenth to Pethahiah, the twentieth to Jehezkel,
൧൬പത്തൊമ്പതാമത്തേത് പെതഹ്യാവിനും ഇരുപതാമത്തേത് യെഹെസ്കേലിനും
17 the twenty-first to Jachin, the twenty-second to Gamul,
൧൭ഇരുപത്തൊന്നാമത്തേത് യാഖീനും ഇരുപത്തിരണ്ടാമത്തേത് ഗാമൂലിനും
18 the twenty-third to Delaiah, and the twenty-fourth to Maaziah.
൧൮ഇരുപത്തിമൂന്നാമത്തേത് ദെലായാവിന്നും ഇരുപത്തിനാലാമത്തേത് മയസ്യാവിനും വന്നു.
19 This was their ordering in their service, to come into the LORD’s house according to the ordinance given to them by Aaron their father, as the LORD, the God of Israel, had commanded him.
൧൯യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവർക്ക് കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
20 Of the rest of the sons of Levi: of the sons of Amram, Shubael; of the sons of Shubael, Jehdeiah.
൨൦ലേവിയുടെ മറ്റുപുത്രന്മാർ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവ്.
21 Of Rehabiah: of the sons of Rehabiah, Isshiah the chief.
൨൧രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു.
22 Of the Izharites, Shelomoth; of the sons of Shelomoth, Jahath.
൨൨യിസ്ഹാര്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.
23 The sons of Hebron: Jeriah, Amariah the second, Jahaziel the third, and Jekameam the fourth.
൨൩ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമര്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ.
24 The sons of Uzziel: Micah; of the sons of Micah, Shamir.
൨൪ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ:
25 The brother of Micah: Isshiah; of the sons of Isshiah, Zechariah.
൨൫ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവു.
26 The sons of Merari: Mahli and Mushi. The son of Jaaziah: Beno.
൨൬മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ.
27 The sons of Merari by Jaaziah: Beno, Shoham, Zaccur, and Ibri.
൨൭മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
28 Of Mahli: Eleazar, who had no sons.
൨൮മഹ്ലിയുടെ മകൻ എലെയാസാർ; അവന് പുത്രന്മാർ ഉണ്ടായില്ല.
29 Of Kish, the son of Kish: Jerahmeel.
൨൯കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ.
30 The sons of Mushi: Mahli, Eder, and Jerimoth. These were the sons of the Levites after their fathers’ houses.
൩൦മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ.
31 These likewise cast lots even as their brothers the sons of Aaron in the presence of David the king, Zadok, Ahimelech, and the heads of the fathers’ households of the priests and of the Levites, the fathers’ households of the chief even as those of his younger brother.
൩൧അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതത് പിതൃഭവനത്തിൽ ഓരോ തലവൻ അവരവരുടെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.