< Psalms 4 >

1 To the chief Musician on Neginoth, A Psalm of David. Hear me when I call, O God of my righteousness: thou hast enlarged me [when I was] in distress; have mercy upon me, and hear my prayer.
സംഗീതപ്രമാണിക്ക് വാദ്യ ഉപകരണങ്ങളോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ അവിടുന്ന് എനിക്ക് വിശാലത തന്നു; എന്നോട് കൃപ തോന്നി എന്റെ പ്രാർത്ഥന കേൾക്കണമേ.
2 O ye sons of men, how long [will ye turn] my glory into shame? [how long] will ye love vanity, [and] seek after falsehood? (Selah)
മനുഷ്യരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദിച്ച്, മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും? (സേലാ)
3 But know that the LORD hath set apart him that is godly for himself: the LORD will hear when I call to him.
യഹോവ തന്റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
4 Stand in awe, and sin not: commune with your own heart upon your bed, and be still. (Selah)
കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. (സേലാ)
5 Offer the sacrifices of righteousness, and put your trust in the LORD.
നീതിയാഗങ്ങൾ അർപ്പിക്കുവിൻ; യഹോവയിൽ ആശ്രയം വയ്ക്കുവിൻ.
6 [There are] many that say, Who will show us [any] good? LORD, lift thou upon us the light of thy countenance.
“നമുക്ക് ആര് നന്മയായത് കാണിച്ചുതരും?” എന്ന് പലരും പറയുന്നു; യഹോവേ, അങ്ങയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കണമേ.
7 Thou hast put gladness in my heart, more than in the time [when] their corn and their wine increased.
ധാന്യാ‍ഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം അവിടുന്ന് എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
8 I will both lay me down in peace, and sleep; for thou only, LORD, makest me dwell in safety.
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.

< Psalms 4 >