< Psalms 134 >
1 A Song of degrees. Behold, bless ye the LORD, all ye servants of the LORD, who by night stand in the house of the LORD.
ആരോഹണഗീതം. രാത്രിയാമങ്ങളിൽ യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന, യഹോവയുടെ സകലശുശ്രൂഷകരുമേ, യഹോവയെ വാഴ്ത്തുക.
2 Lift up your hands in the sanctuary, and bless the LORD.
വിശുദ്ധമന്ദിരത്തിലേക്കു നിങ്ങളുടെ കൈകളെ ഉയർത്തി യഹോവയെ വാഴ്ത്തുക.
3 The LORD that made heaven and earth bless thee out of Zion.
ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, യഹോവ സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.