< Psalms 55 >
1 For the chief musician; on stringed instruments. A maschil of David. Give ear to my prayer, God; and do not hide yourself from my plea.
൧സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ; എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.
2 Pay attention to me and answer me; I have no rest in my troubles
൨എനിക്ക് ചെവിതന്ന് ഉത്തരമരുളണമേ; ശത്രുവിന്റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്റെ പീഢ നിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
3 because of the voice of my enemies, because of the oppression of the wicked; for they bring trouble on me and persecute me in anger.
൩അവർ എന്റെ മേൽ നീതികേട് ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
4 My heart trembles within me, and the terrors of death have fallen on me.
൪എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെ മേൽ വീണിരിക്കുന്നു.
5 Fearfulness and trembling have come on me, and horror has overwhelmed me.
൫ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
6 I said, “Oh, if only I had wings like a dove! Then would I fly away and be at rest.
൬“പ്രാവിനെപ്പോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്ന് ഞാൻ പറഞ്ഞു.
7 See, then I would wander far away; I would stay in the wilderness. (Selah)
൭അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, മരുഭൂമിയിൽ പാർക്കുമായിരുന്നു! (സേലാ)
8 I would hurry to a shelter from the stormy wind and tempest.”
൮ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!
9 Devour them, Lord, confuse their language! For I have seen violence and strife in the city.
൯കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
10 Day and night they go about on its walls; iniquity and mischief are in the middle of it.
൧൦രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്.
11 Wickedness is in the middle of it; oppression and deceit do not leave its streets.
൧൧ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
12 For it was not an enemy who rebuked me, then I could have borne it; neither was it he who hated me who raised himself up against me, then I would have hidden myself from him.
൧൨എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
13 But it was you, a man equal to myself, my companion and my close friend.
൧൩നീയോ എന്നോട് സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
14 We had sweet fellowship together; we walked in the house of God with the throng.
൧൪നാം തമ്മിൽ മധുരസമ്പർക്കം ചെയ്ത് പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ.
15 Let death come suddenly on them; let them go down alive to Sheol, for wickedness is where they live, right among them. (Sheol )
൧൫മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്. (Sheol )
16 As for me, I will call on God, and Yahweh will save me.
൧൬ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
17 In the evening, morning and at noonday I complain and moan; he will hear my voice.
൧൭ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും; കർത്താവ് എന്റെ പ്രാർത്ഥന കേൾക്കും.
18 He will safely rescue my life from the battle that was against me, for those who fought against me were many.
൧൮എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു. അവർ ആരും എന്നോട് അടുക്കാത്തവിധം കർത്താവ് എന്റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി;
19 God, the one who rules from eternity, will hear them and humiliate them. (Selah) They never change, and they do not fear God.
൧൯കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്റെ നിലവിളികേട്ട് അവരെ തോല്പിക്കും. (സേലാ) അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
20 My friend has raised his hands against those who were at peace with him; he has not respected the covenant that he had.
൨൦തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്ത് തന്റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു.
21 His mouth was smooth as butter, but his heart was hostile; his words were softer than oil, yet they were actually drawn swords.
൨൧അവന്റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
22 Place your burdens on Yahweh, and he will sustain you; he will never allow a righteous person to totter.
൨൨നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; അവിടുന്ന് നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല.
23 But you, God, will bring the wicked down into the pit of destruction; bloodthirsty and deceitful men will not live even half as long as others, but I will trust in you.
൨൩ദൈവമേ, അങ്ങ് അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും; കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല; എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.