< Lamentations 4 >

1 The gold has become tarnished; how the purest gold has changed! The holy stones are scattered at the corner of every street.
അയ്യോ, പൊന്ന് മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലയ്ക്കൽ ചിതറി കിടക്കുന്നു.
2 The precious sons of Zion were worth their weight in pure gold, but now they are worth no more than clay jars, the work of the potter's hands!
തങ്കതുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
3 Even the jackals offer the breast to nurse their cubs, but the daughter of my people has become cruel, like the ostriches in the desert.
കുറുനരികൾപോലും മുല കൊടുത്ത് കുഞ്ഞുങ്ങളെ പോറ്റുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു.
4 The tongue of the nursing baby sticks to the roof of his mouth by thirst; the children ask for food, but there is none for them.
മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
5 Those who used to feast on the finest food now starve in the streets. Those who were brought up wearing scarlet clothing now lie on piles of ashes.
സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു.
6 The punishment of the daughter of my people is greater than that of Sodom, which was overthrown in a moment and no hands were wrung for her.
സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ സൊദോമിന്റെ പാപത്തേക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
7 Her leaders were purer than snow, whiter than milk; their bodies were more ruddy than coral, their form was like sapphire.
സിയോന്റെ നായകന്മാര്‍ ഹിമത്തേക്കാൾ നിർമ്മലന്മാരും പാലിനെക്കാൾ വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
8 Their appearance now is darker than soot; they are not recognized in the streets. Their skin has shriveled on their bones; it has become as dry as wood.
അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു.
9 Those who have been killed by the sword were happier than those killed by hunger, who wasted away, pierced by the lack of any harvest from the field.
വാൾകൊണ്ട് മരിക്കുന്നവർ വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ; നിലത്തിൽ ഫലമില്ലായ്കയാൽ വിശപ്പിന്റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു.
10 The hands of compassionate women have boiled their own children; they became their food during the time when the daughter of my people was being destroyed.
൧൦കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്ത കൈകൊണ്ട് പാകം ചെയ്തു, എന്റെ ജനത്തിൻപുത്രിയുടെ നാശത്തിൽ അവർ ആഹാരമായിരുന്നു.
11 Yahweh showed all his wrath; he poured out his fierce anger. He kindled a fire in Zion that consumed her foundations.
൧൧യഹോവ തന്റെ ക്രോധം നിവർത്തിച്ച്, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവിടുന്ന് സീയോനിൽ തീ കത്തിച്ചു: അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
12 The kings of the earth did not believe, nor did any of the inhabitants of the world believe, that enemies or opponents could enter the gates of Jerusalem.
൧൨വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്ത് കടക്കും എന്ന് ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
13 This happened because of the sins of her prophets and the iniquities of her priests who have shed the blood of the righteous in her midst.
൧൩അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി,
14 They wandered, blind, through the streets. They were so defiled by that blood that no one was allowed to touch their clothes.
൧൪അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ട് നടക്കുന്നു; അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
15 “Away! Unclean!” people cried at them. “Away! Away! Do not touch!” So they wandered about; people said among the nations, “They can stay here no longer.”
൧൫‘മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്ന് അവരോട് വിളിച്ചുപറയും; അവർ ഓടി അലയുമ്പോൾ: ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ എന്ന് ജാതികളുടെ ഇടയിൽ പറയും.
16 Yahweh himself scattered them; he does not watch over them anymore. They do not honor the priests, and they did not show any favor to the elders.
൧൬യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല.
17 Our eyes failed, looking in vain for help; from our watchtowers we watched for a nation that could not rescue us.
൧൭സഹായത്തിന് വ്യർത്ഥമായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
18 They followed our steps, we could not walk in our streets. Our end was near and our days were numbered, our end had come.
൧൮ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു; ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു.
19 Our pursuers were swifter than the eagles in the sky. They chased us to the mountains and lay in wait for us in the wilderness.
൧൯ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
20 The breath in our nostrils—Yahweh's anointed one—he was the one who was captured in their pits; of whom it was said, “Under his shadow we will live among the nations.”
൨൦ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; “അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജീവിക്കും” എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു.
21 Rejoice and be glad, daughter of Edom, you who live in the land of Uz. But to you also the cup will be passed; you will be drunk and strip yourself naked.
൨൧ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും.
22 Daughter of Zion, your punishment will come to an end; he will not extend your exile. But daughter of Edom, he will punish; he will uncover your sins.
൨൨സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേയ്ക്ക് അയയ്ക്കുകയില്ല; ഏദോംപുത്രിയേ, അവിടുന്ന് നിന്റെ അകൃത്യം സന്ദർശിക്കുകയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.

< Lamentations 4 >