< Exodus 12 >

1 Yahweh spoke to Moses and Aaron in the land of Egypt. He said,
യഹോവ മോശെയോടും അഹരോനോടും ഈജിപ്റ്റിൽ വച്ച് അരുളിച്ചെയ്തത് എന്തെന്നാൽ:
2 “For you, this month will be the start of months, the first month of the year to you.
“ഈ മാസം നിങ്ങൾക്ക് മാസങ്ങളുടെ ആരംഭമായി വർഷത്തിന്റെ ഒന്നാം മാസം ആയിരിക്കണം.
3 Tell the assembly of Israel, 'On the tenth day of this month they must each take a lamb or young goat for themselves, each family doing this, a lamb for each household.
നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി ഓരോ കുടുംബത്തിനും ഓരോ ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കണം.
4 If the household is too small for a lamb, the man and his next door neighbor are to take lamb or young goat meat that will be enough for the number of the people. It should be enough for everyone to eat, so they must take enough meat to feed them all.
ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണം അനുസരിച്ച് അവനും അവന്റെ അയൽക്കാരനും കൂടി അതിനെ എടുക്കണം. ഓരോരുത്തൻ കഴിക്കുന്നതിന് അനുസരിച്ച് കണക്ക് നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കണം.
5 Your lamb or young goat must be without blemish, a one-year-old male. You may take one of the sheep or goats.
ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സ് പ്രായമുള്ള ആണും ആയിരിക്കണം; അത് ചെമ്മരിയാടോ കോലാടോ ആകാം.
6 You must keep it until the fourteenth day of that month. Then the whole assembly of Israel must kill these animals at twilight.
ഈ മാസം പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കണം.
7 You must take some of the blood and put it on the two side doorposts and on the tops of the doorframes of the houses in which you will eat the meat.
അതിന്റെ രക്തം കുറെ എടുത്ത് നിങ്ങൾ മാംസം ഭക്ഷിക്കുവാൻ കൂടിയിരിക്കുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലുംപുരട്ടണം.
8 You must eat the meat that night, after first roasting it over a fire. Eat it with bread made without yeast, along with bitter herbs.
അന്ന് രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നണം; കൈപ്പുചീരയോടുകൂടി അത് തിന്നണം.
9 Do not eat it raw or boiled in water. Instead, roast it over fire with its head, legs and inner parts.
തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായോ വെള്ളത്തിൽ പുഴുങ്ങിയോ തിന്നരുത്.
10 You must not let any of it be left over until morning. You must burn whatever is left over in the morning.
൧൦പിറ്റെന്നാൾ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ബാക്കി വരുന്നത് പിറ്റെന്നാൾ നിങ്ങൾ തീയിലിട്ട് ചുട്ടുകളയണം.
11 This is how you must eat it: with your belt fastened, your shoes on your feet, and your staff in your hand. You must eat it hurriedly. It is Yahweh's Passover.
൧൧അരയിൽ തോൽവാർ കെട്ടിയും കാലിൽ ചെരുപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ട് നിങ്ങൾ തിന്നണം; തിടുക്കത്തിൽ നിങ്ങൾ തിന്നണം; അത് യഹോവയുടെ പെസഹ ആകുന്നു.
12 Yahweh says this: I will go through the land of Egypt in that night and attack all the firstborn of man and animal in the land of Egypt. I will bring punishment on all the gods of Egypt. I am Yahweh.
൧൨ഈ രാത്രിയിൽ ഞാൻ ഈജിപ്റ്റിൽകൂടി കടന്ന് ഈജിപ്റ്റിലുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; ഈജിപ്റ്റിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.
13 The blood will be a sign on your houses for my coming to you. When I see the blood, I will pass over you when I attack the land of Egypt. This plague will not come on you and destroy you.
൧൩നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകും; ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശകാരണമായി തീരുകയില്ല.
14 This day will become a memorial day for you, which you must observe as a festival for Yahweh. It will always be a law for you, throughout your people's generations, that you must observe this day.
൧൪ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസമായിരിക്കണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കണം.
15 You will eat bread without yeast during seven days. On the first day you will remove the yeast from your houses. Whoever eats leavened bread from the first day until the seventh day, that person must be cut off from Israel.
൧൫ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവ് നിങ്ങളുടെ വീടുകളിൽനിന്ന് മാറ്റണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയണം.
16 On the first day there will be an assembly that is set apart to me, and on the seventh day there will be another such gathering. No work will be done on these days, except the cooking for everyone to eat. That must be the only work that may be done by you.
൧൬ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്ക് വിശുദ്ധ ആരാധന ഉണ്ടാകണം; അന്ന് അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്.
17 You must observe this Festival of Unleavened Bread because it is on this day that I will have brought your people, armed group by armed group, out of the land of Egypt. So you must observe this day throughout your people's generations. This will always be a law for you.
൧൭പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കണം; ഈ ദിവസത്തിൽ തന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായി നിത്യനിയമമായി നിങ്ങൾ ആചരിക്കണം.
18 You must eat unleavened bread from twilight of the fourteenth day in the first month of the year, until twilight of the twenty-first day of the month.
൧൮ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നണം.
19 During these seven days, no yeast must be found in your houses. Whoever eats bread made with yeast must be cut off from the community of Israel, whether that person is a foreigner or someone born in your land.
൧൯ഏഴ് ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവ് കാണരുത്. ആരെങ്കിലും പുളിച്ചത് തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽ സഭയിൽനിന്ന് ഛേദിച്ചുകളയേണം.
20 You must eat nothing made with yeast. Wherever you live, you must eat bread made without yeast.'”
൨൦പുളിച്ചത് യാതൊന്നും നിങ്ങൾ തിന്നരുത്; നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നണം”.
21 Then Moses summoned all the elders of Israel and said to them, “Go and select lambs or kids that will be enough to feed your families and kill the Passover lamb.
൨൧അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ച് അവരോട് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്ത് പെസഹയെ അറുക്കുവിൻ.
22 Then take a bunch of hyssop and dip it in the blood that will be in a basin. Apply the blood in the basin to the top of the doorframe and the two doorposts. None of you is to go out of the door of his house until the morning.
൨൨ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും പുരട്ടണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന് പുറത്തിറങ്ങരുത്.
23 For Yahweh will pass through to attack the Egyptians. When he sees the blood on the top of the doorframe and on the two doorposts, he will pass over your door and not permit the destroyer to come into your houses to attack you.
൨൩യഹോവ ഈജിപ്റ്റുകാരെ നശിപ്പിക്കേണ്ടതിന് കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞ് കടന്ന് പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ നശിപ്പിക്കേണ്ടതിന് സംഹാരകൻ വരുവാൻ സമ്മതിക്കുകയുമില്ല.
24 You must observe this event. This will always be a law for you and your descendants.
൨൪ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കണം.
25 When you enter the land that Yahweh will give you, just as he has promised to do, you must observe this act of worship.
൨൫യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്ക് തരുവാനിരിക്കുന്ന ദേശത്ത് നിങ്ങൾ എത്തിയശേഷം നിങ്ങൾ ഇത് ആചരിക്കണം.
26 When your children ask you, 'What does this act of worship mean?'
൨൬ഈ ആചാരം എന്തെന്ന് നിങ്ങളുടെ മക്കൾ നിങ്ങളോട് ചോദിക്കുമ്പോൾ:
27 then you must say, 'It is the sacrifice of Yahweh's Passover, because Yahweh passed over the Israelites' houses in Egypt when he attacked the Egyptians. He set our households free.'” Then the people bowed down and worshiped Yahweh.
൨൭ഈജിപ്റ്റുകാരെ നശിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കളുടെ വീടുകളെ ഒഴിവാക്കി നമ്മെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്ന് നിങ്ങൾ പറയണം”. അപ്പോൾ ജനം കുമ്പിട്ട് നമസ്കരിച്ചു.
28 The Israelites went and did exactly as Yahweh had commanded Moses and Aaron.
൨൮യിസ്രായേൽ മക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.
29 It happened at midnight that Yahweh attacked all the firstborn in the land of Egypt, from the firstborn of Pharaoh, who sat on his throne, to the firstborn of the person in prison and all the firstborn of cattle.
൨൯അർദ്ധരാത്രിയിൽ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തടവറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും ഈജിപ്റ്റിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.
30 Pharaoh got up in the night—he, all his servants, and all the Egyptians. There was loud lamenting in Egypt, for there was not a house where there was not someone dead.
൩൦ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലഈജിപ്റ്റുകാരും രാത്രിയിൽ എഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.
31 Pharaoh summoned Moses and Aaron in the night and said, “Get up, get out from among my people, you and the Israelites. Go, worship Yahweh, as you have said you wanted to do.
൩൧അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: “നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്റെ ജനത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ട്, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിക്കുവിൻ.
32 Take your flocks and your herds, as you have said, and go, and also bless me.”
൩൨നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയിക്കൊള്ളുവിൻ; എന്നെയും അനുഗ്രഹിക്കുവിൻ” എന്ന് പറഞ്ഞു.
33 The Egyptians were in a great hurry to send them out of the land, for they said, “We will all die.”
൩൩ഈജിപ്റ്റുകാർ ജനത്തെ നിർബന്ധിച്ച് വേഗത്തിൽ ദേശത്തുനിന്ന് അയച്ചു: “ഞങ്ങൾ എല്ലാവരും മരിച്ചു പോകുന്നു” എന്ന് അവർ പറഞ്ഞു.
34 So the people took their dough without adding any yeast. Their kneading bowls were already tied up in their clothes and on their shoulders.
൩൪അതുകൊണ്ട് ജനം കുഴച്ച മാവ് പുളിക്കുന്നതിന് മുമ്പ് തൊട്ടികളോടുകൂടി തുണിയിൽകെട്ടി ചുമലിൽ എടുത്ത് കൊണ്ടുപോയി.
35 Now the people of Israel did as Moses told them. They asked the Egyptians for articles of silver, articles of gold, and clothing.
൩൫യിസ്രായേൽ മക്കൾ മോശെയുടെ വചനം അനുസരിച്ച് ഈജിപ്റ്റുകാരോട് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
36 Yahweh made the Egyptians eager to please the Israelites. So the Egyptians gave them whatever they asked for. In this way, the Israelites plundered the Egyptians.
൩൬യഹോവ ഈജിപ്റ്റുകാർക്ക് ജനത്തോട് കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ അവർക്ക് കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ള ചെയ്തു.
37 The Israelites journeyed from Rameses to Succoth. They numbered about 600,000 men on foot, in addition to the women and children.
൩൭എന്നാൽ യിസ്രായേൽ മക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറ് ലക്ഷം പുരുഷന്മാർ കാൽനടയായി രമെസേസിൽനിന്ന് സുക്കോത്തിലേക്ക് യാത്ര പുറപ്പെട്ടു.
38 A mixed multitude also went with them, together with flocks and herds, a very large number of livestock.
൩൮യിസ്രായേല്യരല്ലാത്ത ഒരു വലിയ കൂട്ടം ജനങ്ങളും ആടുകളും കന്നുകാലികളും അനവധി മൃഗങ്ങളുമായി അവരോട് കൂടെ പോന്നു.
39 They baked bread without yeast in the dough that they brought from Egypt. It was without yeast because they had been driven out of Egypt and could not delay to prepare food.
൩൯ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന കുഴച്ച മാവുകൊണ്ട് അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ ഈജിപ്റ്റിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളഞ്ഞതിനാൽ അത് പുളിച്ചിരുന്നില്ല; അവർ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.
40 The Israelites had lived in Egypt for 430 years.
൪൦യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ കഴിച്ച പരദേശവാസം നാനൂറ്റിമുപ്പത് (430) വർഷമായിരുന്നു.
41 At the end of 430 years, on that very day, all of Yahweh's armed groups went out from the land of Egypt.
൪൧നാനൂറ്റിമുപ്പത് (430) വർഷം കഴിഞ്ഞിട്ട്, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടു.
42 This was a night to stay awake, for Yahweh to bring them out from the land of Egypt. This was Yahweh's night to be observed by all the Israelites throughout their people's generations.
൪൨യഹോവ അവരെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചതിനാൽ ഇത് യഹോവയ്ക്ക് പ്രത്യേകമായി ആചരിക്കേണ്ട രാത്രി ആകുന്നു; ഇതുതന്നെ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവയ്ക്ക് പ്രത്യേകം ആചരിക്കേണ്ട രാത്രി.
43 Yahweh said to Moses and Aaron, “Here is the rule for the Passover: No foreigner may share in eating it.
൪൩യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: “പെസഹയുടെ ചട്ടം ഇത് ആകുന്നു: അന്യജാതിക്കാരനായ ഒരുവനും അത് തിന്നരുത്.
44 However, every Israelite's slave, bought with money, may eat it after you have circumcised him.
൪൪എന്നാൽ ദ്രവ്യംകൊടുത്ത് വാങ്ങിയ ദാസന്മാരെല്ലാം പരിച്ഛേദന ഏറ്റ ശേഷം അത് തിന്നാം.
45 Foreigners and hired servants must not eat any of the food.
൪൫പരദേശിയും കൂലിക്കാരനും അത് തിന്നരുത്.
46 The food must be eaten in one house. You must not carry any of the meat out of the house, and you must not break any bone of it.
൪൬അതത് വീട്ടിൽവെച്ച് തന്നെ അത് തിന്നണം; ആ മാംസം ഒട്ടും വീടിന് പുറത്ത് കൊണ്ടുപോകരുത്. അതിൽ ഒരു അസ്ഥിയും ഒടിക്കരുത്.
47 All the community of Israel must observe the festival.
൪൭യിസ്രായേൽസഭ മുഴുവനും അത് ആചരിക്കണം.
48 If a foreigner lives with you and wants to observe the Passover to Yahweh, all his male relatives must be circumcised. Then he may come and observe it. He will become like the people who were born in the land. However, no uncircumcised person may eat any of the food.
൪൮ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ വസിച്ച് യഹോവയ്ക്ക് പെസഹ ആചരിക്കണമെങ്കിൽ, അവനുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദന ഏല്ക്കണം. അതിന്‍റെശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുവനും അത് തിന്നരുത്.
49 This same law will apply to both the native born and to the foreigner who lives among you.”
൪൯സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നെ ആയിരിക്കണം.
50 So all the Israelites did exactly as Yahweh had commanded Moses and Aaron.
൫൦യിസ്രായേൽ മക്കൾ എല്ലാവരും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നെ അവർ ചെയ്തു.
51 It came about that very day that Yahweh brought Israel out of the land of Egypt by their armed groups.
൫൧അന്ന് തന്നെ യഹോവ യിസ്രായേൽ മക്കളെ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ചു.

< Exodus 12 >