< Song of Solomon 5 >
1 My bride, [you who are dearer to me than] my sister, I have come [to cuddle up to you] [MET, EUP]; [it will be as though] I will be gathering myrrh with my other spices, and eating my honey and my honeycomb, and drinking my wine and my milk. You two who love each other, enjoy your lovemaking; enjoy all that you want to.
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു; ഞാൻ എന്റെ സുഗന്ധദ്രവ്യത്തോടൊപ്പം മീറയും ശേഖരിച്ചിരിക്കുന്നു. തേനിനോടൊപ്പം ഞാൻ എന്റെ തേനട ഭക്ഷിച്ചു; പാലിനോടൊപ്പം ഞാൻ എന്റെ വീഞ്ഞും പാനംചെയ്തിരിക്കുന്നു. തോഴിമാർ അല്ലയോ സ്നേഹിതരേ, ഭക്ഷിക്കൂ, പാനംചെയ്യൂ; ഹേ കാമുകന്മാരേ, മതിയാകുവോളം പാനംചെയ്യുക.
2 I was partially asleep, but my mind was [still] awake. Then I heard the one who loves me knocking [at the door]. [He said], “My darling, [you who are dearer to me than] my sister, my dear friend, my perfect one, my dove [MET], open the door for me! My hair is wet from the dew, from the mist [that has fallen during] the night.”
ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു. ശ്രദ്ധിക്കൂ! എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു: “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, എനിക്കായി തുറന്നുതരൂ. എന്റെ ശിരസ്സ് തുഷാരബിന്ദുക്കളാലും എന്റെ മുടി രാമഞ്ഞിനാലും കുതിർന്നിരിക്കുന്നു.”
3 [But] I had already taken off my robe; I did not [RHQ] want to put it on again [to open the door]. I had [already] washed my feet; I did not [RHQ] want them to become dirty again.
അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു— അതു ഞാൻ വീണ്ടും അണിയണമോ? എന്റെ പാദങ്ങൾ ഞാൻ കഴുകിയിരിക്കുന്നു— അതു ഞാൻ വീണ്ടും അഴുക്കാക്കണമോ?”
4 The one who loves me put his hand through the opening [in the wall], and I was thrilled [that he was there].
എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി; എന്റെ ഹൃദയം അവനുവേണ്ടി തുടിക്കാൻ തുടങ്ങി.
5 I got up to open [the door] for the one who loves me, [but first I put a lot of] myrrh on my hands. The myrrh was dripping from my fingers while I unlatched the bolt.
ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു, എന്റെ കൈയിൽനിന്ന് മീറയിൻകണങ്ങൾ ഇറ്റിറ്റുവീണു, മീറയിൻധാരയുമായി എന്റെ വിരലുകൾ വാതിലിൻതഴുതുകളിൽവെച്ചു.
6 I opened [the door] for the man who loves me, but he had left. He had turned away and was gone! I was very disappointed [IDM]; I searched for him, but I could not find him. I called him, but he did not answer.
ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു, അപ്പോഴേക്കും എന്റെ കാന്തൻ പോയിമറഞ്ഞിരുന്നു. അവന്റെ പിൻവാങ്ങലിൽ എന്റെ ഹൃദയം സങ്കടത്തിലാണ്ടു. ഞാൻ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഞാൻ അവനെ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല.
7 The city watchmen saw me while they were walking around the city. They beat me and wounded me [because they thought I must be a prostitute]; those men who were guarding the city walls took my robe.
നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ എന്നെ കണ്ടെത്തി. അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു; മതിലുകളുടെ സംരക്ഷണസേനയിലുള്ളവർ, എന്റെ അങ്കി കവർന്നെടുത്തു!
8 You young women of Jerusalem, I plead with you, if you see the man who loves me, tell him [DOU] that I am very disappointed that we did not make love.
ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക— നിങ്ങൾ എന്റെ പ്രിയനെ കാണുന്നെങ്കിൽ, അവനോട് നിങ്ങൾ എന്തുപറയും? ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണമേ.
9 You who are the (fairest/most beautiful) among women, why [do you think that] the one who loves you is better than other men? In what way is the man who loves you better than other men with the result that you ask us to tell him that?
സ്ത്രീകളിൽ അതിസുന്ദരീ, മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്? ഞങ്ങളോട് ഇപ്രകാരം അനുശാസിക്കുന്നതിന്, മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്?
10 The man who loves me is handsome and healthy, (outstanding among/better than) (10,000/an uncountable number of) [other men].
എന്റെ പ്രിയൻ വെൺമയും ചെമപ്പുമുള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ.
11 His head is [beautiful, like] [MET] purest gold; his hair is wavy and as black as [SIM] a raven/crow.
അവന്റെ ശിരസ്സ് തനിത്തങ്കം; അവന്റെ മുടി ചുരുണ്ടതും കാക്കയെപ്പോലെ കറുത്തതും ആകുന്നു.
12 His eyes [are as gentle] as [SIM] doves along the streams; [the white parts of] his eyes are as white as [MET] milk, [with what resembles] jewels inlaid in them.
നീരൊഴുക്കുകൾക്കരികത്തെ പ്രാവിനു സമമാണ് അവന്റെ മിഴികൾ, അവ പാലിൽ കഴുകിയതും രത്നം പതിപ്പിച്ചതുപോലെയുള്ളതുമാണ്.
13 His cheeks are like [SIM] a garden full of spice trees that produce [sweet-smelling] perfume. His lips are [like] [SIM] lilies that have myrrh/perfume dripping from them.
അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന സുഗന്ധത്തട്ടുകൾപോലെയാണ്. അവന്റെ ചുണ്ടുകൾ മീറയിൻകണങ്ങൾ ഇറ്റിറ്റുവീഴുന്ന ശോശന്നപ്പുഷ്പംപോലെയാണ്.
14 His arms are like [MET] gold bars/rods that are decorated with precious stones/jewels. His body is like [SIM] [a column/pillar of] ivory that is decorated with (sapphires/valuable [blue] stones).
അവന്റെ ഭുജങ്ങൾ പുഷ്യരാഗം പതിച്ച കനകദണ്ഡുകൾ. അവന്റെ ശരീരം ഇന്ദ്രനീലംകൊണ്ടലങ്കരിച്ച തിളക്കമാർന്ന ദന്തസമം.
15 His legs are [like] [MET] pillars of marble that are set in bases made of pure gold. He is [majestic, like the mountains of] [SIM] Lebanon, as delightful/beautiful as [SIM] cedar [trees].
തങ്കത്തറകളിൽ ഉറപ്പിച്ചിരിക്കുന്ന മാർബിൾത്തൂണുകളാണ് അവന്റെ കാലുകൾ. അവന്റെ ആകാരം ലെബാനോനിലെ ദേവദാരുപോലെതന്നെ ശ്രേഷ്ഠം.
16 His kisses [MTY] are extremely sweet; he is very handsome. You young women of Jerusalem, all that tells you why the one who loves me and who is my friend [is better than other men].
അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു; അവൻ സർവാംഗസുന്ദരൻ. ജെറുശലേംപുത്രിമാരേ, ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ.