< Numbers 24 >

1 Balaam now realized that Yahweh wanted to bless the Israeli people, [not curse them]. So he did not use magic/divination [like a shaman would do] to find out what Yahweh wanted, as he often did. Instead, he turned toward the desert.
യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
2 He saw the Israeli people camped there [in their tents], with each tribe gathered in its own group. Then the Spirit of God took control of him,
ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;
3 and enabled him to give this prophetic message to Balak: “I, Balaam, the son of Beor, am giving this prophecy; I am speaking as a man who sees [what will happen in the future] clearly speaks.
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4 I hear this message from God; I see a vision from him who is all-powerful. My eyes are open as I prostrate myself in front of him.
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
5 You descendants of Jacob, your tents are very beautiful; they are truly lovely!
യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6 Your tents are spread out [in front of me like groves of palm trees in] valleys, like gardens alongside a river. They are like strong aloe trees/plants that Yahweh has planted, like [strong] cedar trees [that grow] along the rivers.
താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
7 Your water buckets will always be full; the seeds [that you plant] will always have plenty of water [to make them grow]. The Israelis’ king will be greater than [King] Agag; the kingdom that he rules will be honored.
അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന് വെള്ളം ധാരാളം; അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നെ.
8 God brought the Israelis out of Egypt, [leading them along] with his great power [MTY] like a wild ox has. He devastates all the nations that oppose him; he breaks all those people’s bones into pieces, and shoots them with his arrows.
ദൈവം അവനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9 The Israelis are like lions that crouch and lie down, [ready to pounce on their prey] [SIM]. They are like lionesses [that are resting, but ready to attack]; no one [RHQ] would dare to arouse them! [God] will bless everyone who blesses you Israelis, and he will curse everyone who curses you.”
അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10 Then King Balak was extremely angry with Balaam. He showed with his hands that he was very angry, and he [shouted at Balaam], “I summoned you here to curse my enemies! Instead, you have (blessed/asked God to bless) them three times!
൧൦അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്.
11 So now, get out of here! Go back home! I said that I would pay you a lot of money [if you cursed them], but Yahweh has prevented you from getting any pay!”
൧൧ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു” എന്ന് പറഞ്ഞു.
12 Balaam said to Balak, “[Do you not remember what] [RHQ] I told the messengers that you sent to me? I said,
൧൨അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;
13 ‘Even if Balak would give me a palace filled with silver and gold, I would not disobey Yahweh. I cannot do anything bad or anything that is good [that he does not approve of].’ And I told you that I could say only what Yahweh says to me.
൧൩‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?
14 So yes, I will return to my people, but first, allow me to tell you what will happen to you Moab people in the future.”
൧൪ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.
15 So Balaam said this [to Balak]: “I, Balaam, son of Beor, am again giving a prophecy, speaking as a man who sees [what will happen in the future] clearly speaks.
൧൫പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16 I hear a message from God; I know things that God, who lives in heaven, has [revealed to me]. I see a vision from him who is all-powerful. My eyes are open as I prostrate myself in front of him.
൧൬ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
17 The things that I see [in the vision] are not [going to happen] now; I see things [that God will cause to happen] in the future. A man who is [a descendant of] Jacob will appear like a star [MET]; a king who holds a scepter will be one of the Israeli people. He will crush the heads of you people of Moab; he will wipe out the descendants of Seth.
൧൭ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും ശേത്തിന്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും.
18 The Israelis will occupy Edom, and they will conquer their enemies [who live near] Seir [Mountain]. The Israeli people will be victorious/strong.
൧൮ഏദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19 A ruler who is a descendant of Jacob will come; he will get rid of the people who still live in the city [where Balaam first met Balak].”
൧൯യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20 Then Balaam looked out over where the Amalek people-group [lived], and he prophesied this: “The Amalek people-group were the greatest nation, but they will be wiped out.”
൨൦അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: “അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ”.
21 Then he looked out over the area where the Ken people-group [lived], and he prophesied this: “You [think that] the place where you live is secure/safe like a nest that is made in the cliffs [MET],
൨൧അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: “നിന്റെ നിവാസം ഉറപ്പുള്ളത്: നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22 but you will be wiped out when the army of Assyria conquers you.”
൨൨എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?”
23 Balaam ended his prophecies by saying, “Also, (who can (survive/escape) when God does all these things?/no one will be able to (survive/escape) when God does all these things!) [RHQ]
൨൩പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും?
24 Ships will come from Cyprus [Island], and [the men in those ships] will defeat [the armies of] Assyria and Eber. But God will get rid of those men, too.”
൨൪കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിർമ്മൂലനാശം ഭവിക്കും.
25 Then Balaam and Balak returned to their homes.
൨൫അതിന്‍റെശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.

< Numbers 24 >