< Nehemiah 3 >

1 [(This is a list/These are the names) of the people who helped to rebuild the wall around Jerusalem]. Eliashib the Supreme Priest and the other priests began to rebuild it at the Sheep Gate. They also put the gates in their places. They built the wall as far as the Tower of 100 Soldiers and [further north] to the Tower of Hananel, and they dedicated it to God.
അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിൻ വാതിൽ പണിതു: അവർ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.
2 Next to them, [beyond the Tower of Hananel, ] men from Jericho built [part of the wall]. Next to them, Zaccur, the son of Imri, built [part of the wall].
അവർ പണിതതിന്നപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.
3 The sons of Hassenaah built the Fish Gate. The put in their places the wooden beams above the gates, and also the doors, the bolts, and the bars [for locking the gate].
മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.
4 Next to them, Meremoth, the son of Uriah and grandson of Hakkoz, repaired [the next part of the wall]. Next to him, Meshullam, the son of Berekiah and grandson of Meshezabel, repaired [the next part of the wall]. Next to him, Zadok the son of Baana repaired the next part of the wall.
അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
5 Next to him, the men from Tekoa [town] repaired [part of the wall], but the leaders of Tekoa refused to do the work that their boss/supervisor assigned to them.
അവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലെക്കു ചുമൽ കൊടുത്തില്ല.
6 Joiada the son of Paseah, and Meshullam the son of Besodeiah, repaired the Old Gate. They also put in their places the beams above the gate and put in the bolts and the bars [for locking the gate].
പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.
7 Next to them, Melatiah from Gibeon [city], Jadon from Meronoth [town], and other men from Gibeon and from Mizpah [city], which was where the governor of the province west of the [Euphrates] River lived, repaired [part of the wall].
അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീർത്തു.
8 Next to them, Uzziel, the son of Harhaiah, and Hananiah repaired the wall as far as the Broad/Wide Wall. Harhaiah made things from gold, and Hananiah made perfumes.
അതിന്നപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകനായ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അവന്റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീർത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.
9 Next to them, Rephaiah the son of Hur, who ruled half of Jerusalem District, repaired [part of the wall].
അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു.
10 Next to him, Jedaiah the son of Harumaph repaired [part of the wall] near his house. Next to him, Hattush the son of Hashabneiah repaired [part of the wall].
അവരുടെ അപ്പുറം ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
11 Malchijah the son of Harim, and Hashub the son of Pahath-Moab, repaired a section [of the wall], and also repaired the Tower of the Ovens.
മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
12 Next to them, Shallum the son of Hallohesh, who ruled the other half of Jerusalem District, repaired [part of the wall]. His daughters [helped him with the work].
അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
13 Hanun and people from Zanoah [city] repaired the Valley Gate. They put the gates in their places, and also put in the bolts and bars [for locking the gate]. They repaired the wall for (1,500 feet/500 meters), as far as the Dung Gate.
താഴ്‌വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു: അവർ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.
14 Malchijah the son of Rechab, who ruled Beth-Haccherem District, repaired the Dung Gate. He also put in their places the bolts and bars [for locking the gate].
കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മല്ക്കീയാവു അറ്റകുറ്റം തീർത്തു; അവൻ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി.
15 Shallum the son of Colhozeh, who ruled Mizpah District, repaired the Fountain Gate. He put/built a roof over the gate, and put in their places the gates and the bolts and the bars [for locking the gate]. Near the Pool of Shelah he built the wall next to the king’s garden, as far as the steps that went down from the City of David.
ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്നു ഇറങ്ങുന്ന കല്പടിവരെ തീർത്തു.
16 Next to him, Nehemiah the son of Azbuk, who ruled half of the Beth-Zur District, repaired [the wall] as far as the tombs [in the City] of David, to the reservoir that the people had made and the army barracks.
അവന്റെ അപ്പുറം ബേത്ത്സൂർദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീർത്തു.
17 Next to him, several descendants of Levi [who helped the priests] repaired [parts of the wall]. Rehum the son of Bani repaired one section. Hashabiah, who ruled half of the Keilah District, repaired the next section on behalf of the people of his district.
അതിന്നപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേർക്കു അറ്റകുറ്റം തിർത്തു.
18 Bavvai the son of Henadad, who ruled the other half of the Keilah District, repaired [the next section] along with other descendants of Levi.
അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.
19 Next to him, Ezer the son of Jeshua, who ruled Mizpah [city], repaired another section in front of the [steps which] went up to the (armory/building where the weapons are kept), as far as where the wall turns [a bit to the right].
അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
20 Next to him, Baruch the son of Zabbai repaired a section, as far as the door of the house of Eliashib the Supreme Priest.
അതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.
21 Next to him, Meremoth the son of Uriah and grandson of Hakkoz, repaired a section from the door of Eliashib’s house to the end of Eliahib’s house.
അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
22 Next to him, [several priests repaired parts of the wall]. Priests from the area near Jerusalem repaired [one section].
അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു.
23 Next to them, Benjamin and Hasshub repaired [a section] in front of their house. Azariah, the son of Maaseiah and grandson of Ananiah, repaired the next [section] in front of his house.
അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീർത്തു.
24 Next to him, Binnui the son of Henadad repaired a section, from Azariah’s house to where the wall turns a bit.
അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
25 [Next to him], Palal the son of Uzai repaired [a section], from where the wall turns and from where the watchtower is taller than the upper palace, the one where King [Solomon] had lived. The watchtower is near the courtyard where the guards [live].
ഊസായിയുടെ മകൻ പാലാൽ കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേർന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവു അറ്റകുറ്റം തീർത്തു.
26 Next to him, Pedaiah the son of Parosh repaired [a section] toward the east to a place near the Water Gate and near the tall tower. That part of the wall is near Ophel [Hill], where the temple servants lived.
ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്കു നീർവ്വാതിലിന്നെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
27 Next to him, men from Tekoa [town] repaired another section, from near the tall tower as far as the wall near Ophel [Hill]. [That was the second section that they repaired].
അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
28 A group of priests repaired [the wall] north from the Horse Gate. Each one repaired the section near his own house.
കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു.
29 Next to them, Zadok the son of Immer repaired [the section] in front of his house. Next to him, Shemaiah the son of Shecaniah, who (was the gatekeeper at/opened and closed) the East Gate, repaired [the next section].
അതിന്റെ ശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവു അറ്റകുറ്റം തീർത്തു.
30 Next to him, Hananiah the son of Shelemiah, and Hanun the sixth son of Zalaph, repaired a section. That was the second [section that they repaired]. Next to them, Meshullam the son of Berekiah, made repairs across from where he lived.
അതിന്റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
31 Next to them, Malchijah, who also made things from gold, repaired [a section] as far as the building used by the temple servants and merchants, which was close to the Inspection Gate. This was the gate into the temple that was near the room on top of the northeast corner of the wall.
അതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവു ഹമ്മീഫ്ഖാദ് വാതിലിന്നു നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.
32 Other men who made things from gold, along with merchants, repaired [the last section of the wall], as far as the Sheep Gate.
കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിർത്തു.

< Nehemiah 3 >