< Jonah 3 >

1 Then Yahweh said to Jonah again,
യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാൽ:
2 “Go to that great city of Nineveh, and tell them the message that I gave you [previously].”
നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.
3 So [this time] Jonah obeyed Yahweh, and he went to Nineveh. That city was so big that a person [had to walk] for three days to completely [go through] it.
അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു.
4 On the first day [after] Jonah [arrived], he [began walking] through the city. He was proclaiming (OR, At the end of that day he started proclaiming) to the people, “Forty days from now, Nineveh will be destroyed {[God] will destroy Nineveh}!”
യോനാ നഗരത്തിൽ കടന്നു ആദ്യം ഒരു ദിവസത്തെ വഴി ചെന്നു: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.
5 The people of Nineveh believed God’s [message]. They [all] decided that everyone should begin (fasting/abstaining from food). So [everyone], including important people and unimportant people, [did that]. They [also] put on coarse cloth, [to show that they were sorry for having sinned].
എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.
6 The King of Nineveh heard [what the people were doing]. [So] he took off his royal robes, and [he also] put on coarse cloth. He left his palace, and sat down where there were [cold] ashes, [to show that he also was sorry for having sinned].
വൎത്തമാനം നീനെവേരാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്നു എഴുന്നേറ്റു രാജവസ്ത്രം നീക്കിവെച്ചു രട്ടു പുതെച്ചു വെണ്ണീറിൽ ഇരുന്നു.
7 Then he sent messengers to proclaim to [the people in] Nineveh: “My advisors and I have decreed that no one may eat or drink anything. Do not even allow your animals to eat or drink.
അവൻ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയതു എന്തെന്നാൽ: രാജാവിന്റെയും അവന്റെ മഹത്തുക്കളുടെയും ആജ്ഞയാവിതു: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുതു; മേയ്കയും വെള്ളം കുടിക്കയും അരുതു.
8 Instead, every person must put on coarse cloth. [Put coarse cloth on] your animals, [too]. Then everyone must pray fervently to God. And everyone must stop doing evil actions/things, and stop acting violently [toward others].
മനുഷ്യനും മൃഗവും രട്ടു പുതെച്ചു ഉച്ചത്തിൽ ദൈവത്തോടു വിളിച്ചു അപേക്ഷിക്കേണം; ഓരോരുത്തൻ താന്താന്റെ ദുൎമ്മാൎഗ്ഗവും താന്താന്റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം.
9 Perhaps, [if everyone does that], God may change his mind and be merciful [to us], and stop being very angry with us, with the result that we will not die.”
ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന്നു അവന്റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആൎക്കറിയാം.
10 When they [all did that], God saw what they were doing, and he saw that they had stopped doing evil things. So [he pitied them, and] he did not get rid of them as he had threatened to do.
അവർ ദുർമ്മാൎഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവൎക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനൎത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.

< Jonah 3 >