< Exodus 8 >
1 Then Yahweh said to Moses/me, “Go back to the king and tell him, ‘Yahweh says that you must let my people go, in order that they can worship me [in the desert].
൧മോശെയോട് കല്പിച്ചത്: “നീ ഫറവോന്റെ അടുക്കൽ ചെന്ന് പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
2 But if you refuse to let them go, I will punish you by sending frogs to cover your country.
൨നീ അവരെ വിട്ടയയ്ക്കുവാൻ സമ്മതിക്കുകയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ട് ബാധിക്കും.
3 [Not only] will the Nile [River] be full of frogs, [but] the frogs will come up [out of the river] into your palace. They will come into your bedroom and onto your bed. They will be in the houses of your officials and all [the rest of] your people. They will even get into your ovens and your pans for mixing the materials for baking bread.
൩നദിയിൽ തവള അത്യധികമായി പെരുകും; അത് കയറി നിന്റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.
4 The frogs will jump up on you and your officials and [all the rest of] your people.’”
൪തവള നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും”.
5 Yahweh [also] said to Moses/me, “Say this to Aaron: ‘Hold your stick in your hand and stretch it out [as though you were stretching it] over the river, the canals, and over the pools, and cause frogs to come up [from all this water and] cover the land of Egypt.’”
൫യഹോവ പിന്നെയും മോശെയോട്: “ഈജിപ്റ്റിൽ തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടി കൈ നീട്ടുക എന്ന് നീ അഹരോനോട് പറയണം” എന്ന് കല്പിച്ചു.
6 [After Moses/I told that to] Aaron, he stretched out his hand [as though he were stretching it] over all the water in Egypt. And the frogs came up [from the water and] covered Egypt.
൬അങ്ങനെ അഹരോൻ ഈജിപ്റ്റിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി ഈജിപ്റ്റ് ദേശം മൂടി.
7 But the men who performed magic did the same thing, and they caused [more] frogs to come up [from the water onto the land].
൭മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, ഈജിപ്റ്റിൽ തവള കയറുമാറാക്കി.
8 Then the king summoned Moses/me and said, “Ask Yahweh to take away these frogs from me and my people. After that happens, I will allow your people to go, in order that they can offer sacrifices to Yahweh.”
൮അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: “തവള എന്നെയും എന്റെ ജനത്തെയും വിട്ട് നീങ്ങേണ്ടതിന് യഹോവയോട് പ്രാർത്ഥിക്കുവിൻ. എന്നാൽ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം” എന്ന് പറഞ്ഞു.
9 Moses/I said to the king, “I will be glad to pray for you and for your officials and for [the rest of] your people. [I will ask Yahweh] to get rid of the frogs from all your houses. The only frogs left will be [those] in the Nile [River]. Just tell me when I should pray.”
൯മോശെ ഫറവോനോട്: “തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ട് നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന് ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനുംവേണ്ടി എപ്പോൾ പ്രാർത്ഥിക്കണം എന്ന് എനിക്ക് സമയം നിശ്ചയിച്ചാലും” എന്ന് പറഞ്ഞു.
10 He replied, “Tomorrow.” So Moses/I said, “[I will do] what you say, and then you will know that Yahweh God, the one we [worship, is the only true god], and that there is no other god like him.
൧൦“നാളെ” എന്ന് അവൻ പറഞ്ഞു; “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് നീ അറിയേണ്ടതിന് നിന്റെ വാക്കുപോലെ ആകട്ടെ;
11 The frogs will leave you and your officials and all [the rest of] your people. The only ones left will be in the Nile [River].”
൧൧തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും” എന്ന് അവൻ പറഞ്ഞു.
12 Aaron and Moses/I left the king. Then Moses/I prayed to Yahweh, [asking him to take away] all the frogs he had [brought to the king’s land].
൧൨അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി. ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോട് പ്രാർത്ഥിച്ചു.
13 And Yahweh did just what Moses/I [asked him to do]. As a result, all the frogs in the houses, in their courtyards, and in the fields died.
൧൩മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
14 The people gathered together all the dead frogs into big piles, and the land stank [from the smell].
൧൪അവർ അതിനെ കൂമ്പാരങ്ങളായി കൂട്ടി; ദേശം നാറുകയും ചെയ്തു.
15 But when the king saw that [the problem] was ended, he became stubborn [IDM] [again]. And just as Yahweh had predicted, he would not pay attention to what Aaron and Moses/we told him.
൧൫എന്നാൽ ആശ്വാസം വന്നു എന്ന് ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.
16 Then Yahweh said to Moses/me, “Tell Aaron to strike the ground with his stick. [When he does that], all the fine particles of ground/dust will become gnats, all over the land of Egypt.”
൧൬അപ്പോൾ യഹോവ മോശെയോട്: “നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്കുക” എന്ന് അഹരോനോട് പറയുക. “അത് ഈജിപ്റ്റിൽ എല്ലായിടത്തും പേൻ ആയിത്തീരും” എന്ന് കല്പിച്ചു.
17 So they/we did that. Aaron struck the ground with his stick, and all over Egypt, the fine particles of ground/dirt became gnats. The gnats covered the people and all [their] animals.
൧൭അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അത് മനുഷ്യരുടെമേലും മൃഗങ്ങളിൻമേലും പേൻ ആയിത്തീർന്നു; ഈജിപ്റ്റിൽ എല്ലായിടത്തും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു.
18 The men who worked magic tried to cause gnats to appear, but they were unable to do it. So the gnats [stayed] on the Egyptian people and on their animals.
൧൮മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ പേൻ ഉണ്ടാക്കുവാൻ അതുപോലെ ചെയ്തു; അവർക്ക് കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉണ്ടായതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട്:
19 The men who worked magic said to the king, “It is God who has done this with his power [MTY]!” But the king continued to be stubborn [IDM], and he would not pay attention to us, just as Yahweh had predicted.
൧൯“ഇത് ദൈവത്തിന്റെ വിരൽ ആകുന്നു” എന്ന് പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
20 Then Yahweh said to Moses/me, “Get up early [tomorrow] morning. [Go down] to the river and wait for the king. [When he comes to bathe] [MTY], say to him, ‘This is what Yahweh says to you: “Let my people go, in order that they may worship me [in the desert].
൨൦പിന്നെ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
21 [I warn you that] if you do not let my people go, I will send swarms of flies to you. They will come down on you and on your officials and on [the rest of] your people. The houses of all you Egyptians will be full of flies. They will [even] cover the ground.
൨൧നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. ഈജിപ്റ്റുകാരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും.
22 But when that happens, I will treat the Goshen region, where my people live, differently. There will be no swarms of flies there. In that way, you will know that I, Yahweh, am doing these things [here] in this land.
൨൨ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്ന് നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്ന് ഞാൻ നായീച്ച വരാതെ വേർതിരിക്കും.
23 I will distinguish clearly between [how I act toward] my people and [how I act toward] your people. And this plague is going to happen tomorrow!”’”
൨൩എന്റെ ജനത്തിനും നിന്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും”.
24 [Early the next morning, Moses/I told that to the king, but the king would not pay any attention]. So Yahweh did what he said he would do. He sent great swarms of flies into the palace of the king and into the houses of his officials. The whole country of Egypt was ruined by the flies.
൨൪യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും ഈജിപ്റ്റിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
25 Then the king summoned Aaron and Moses/me and said, “You Israeli people can go and offer sacrifices to your god, [but you must do it] here in [this] land.”
൨൫അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു. “നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്ന് പറഞ്ഞു.
26 But Moses/I replied, “It would not be right [for us] to do that, because we will be offering sacrifices that are very offensive to the Egyptian people. If we offer sacrifices that the Egyptian people think are disgusting, they will kill us by throwing stones at us [RHQ]!
൨൬അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ?
27 No, we need to travel for three days into the desert. There we will offer sacrifices to Yahweh, the God we worship, just as he commands (OR, has commanded) us.”
൨൭ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്ന് ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവന് യാഗം കഴിക്കണം” എന്ന് പറഞ്ഞു.
28 So the king said, “I will let your people go to offer sacrifices to Yahweh, your god, in the desert. But you must not go very far. [Now] pray for me!”
൨൮അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷേ, വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.
29 Moses/I said, “Listen [to me]! After I leave you, I will pray to Yahweh, [asking] that tomorrow [he will cause] the swarms of flies to leave you and your officials and [the rest of] your people. But do not deceive us again by refusing to let our people go to offer sacrifices to Yahweh!”
൨൯അതിന് മോശെ: “ഞാൻ നിന്റെ അടുക്കൽനിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്ന് പറഞ്ഞു.
30 Then Moses/I left the king and prayed to Yahweh.
൩൦അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.
31 And Yahweh did what Moses/I asked, and he got rid of the swarms of flies from [around] the king and his officials and [the rest of] his people. No flies remained.
൩൧യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി.
32 But the king was stubborn [IDM] this time also, and he did not allow the Israeli people to go.
൩൨എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.