< Acts 24 >

1 Five days later Ananias the high priest, [having heard that Paul was now in Caesarea], went down [there from Jerusalem], along with some [other Jewish] elders and a lawyer [whose name was] Tertullus. There they formally told the governor what Paul had done [that they considered] wrong.
അഞ്ചുദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, സമുദായനേതാക്കന്മാരിൽ ചിലരെയും തെർത്തുല്ലോസ് എന്നു പേരുള്ള ഒരു അഭിഭാഷകനെയുംകൂട്ടി കൈസര്യയിൽ വന്നു. അവർ പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഭരണാധികാരിയെ ബോധിപ്പിച്ചു.
2 [The governor commanded] Paul to be brought {[a soldier] to bring Paul} in. [When Paul arrived], Tertullus began to accuse him. He said [to the governor], “Honorable Governor Felix, during the many years that you [(sg)] have ruled us, we [(exc)] have lived well/peacefully. By planning wisely, you have improved many things in this province.
പൗലോസിനെ അകത്തേക്കു വിളിച്ചുവരുത്തിയശേഷം ഫേലിക്സിന്റെ മുമ്പിൽ തെർത്തുല്ലോസ് പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഇങ്ങനെ നിരത്താൻ തുടങ്ങി: “അഭിവന്ദ്യനായ ഫേലിക്സേ, അങ്ങയുടെ ഭരണത്തിൻകീഴിൽ ഞങ്ങൾ ഏറെക്കാലമായി സമാധാനമനുഭവിച്ചുപോരുന്നു; അങ്ങയുടെ ദീർഘദൃഷ്ടി നിമിത്തം ഈ ദേശത്തിന് വളരെ പുരോഗതി ഉണ്ടായിട്ടുണ്ട്.
3 [Therefore], sir, we [(exc)] always gratefully acknowledge everything that [you have done] for all [of us], wherever [you have done those things].
എല്ലായിടത്തും എല്ലാവിധത്തിലുമുള്ള ഈ അഭ്യുന്നതിക്കായി ഞങ്ങൾ അങ്ങയോട് അത്യധികം കൃതജ്ഞതയുള്ളവരാണ്.
4 But, so that I will not take up too much of your time, I earnestly request that you kindly listen to me very briefly.
അങ്ങയെ അധികം മുഷിപ്പിക്കാതെ ഞങ്ങൾക്കു പറയാനുള്ളതു ചുരുക്കിപ്പറയാം, ദയവായി കേട്ടാലും:
5 We [(exc)] have observed that this man, [wherever he goes], causes trouble. [Specifically], he causes all the Jews everywhere [HYP] to riot. [Also], he leads the entire group [whom people call] ‘the followers of the Nazarene’, a [false] sect.
“ഈ മനുഷ്യൻ ഒരു കലാപകാരിയാണ്, ലോകമെങ്ങുമുള്ള യെഹൂദരുടെ ഇടയിൽ ഇയാൾ പ്രക്ഷോഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
6 He even tried to do things in the Temple [in Jerusalem] that would (defile it/make it unholy). So we [(exc)] seized him.
‘നസറായപക്ഷക്കാരുടെ’ ഒരു നേതാവായ ഈ മനുഷ്യൻ യെഹൂദരുടെ ദൈവാലയം അശുദ്ധമാക്കുന്നതിനു ശ്രമിക്കുകയുണ്ടായി; അതുകൊണ്ട് ഇയാളെ പിടികൂടി, ഞങ്ങളുടെ ന്യായപ്രമാണമനുസരിച്ച് വിസ്തരിക്കാമെന്നാണ് കരുതിയിരുന്നത്.
7 But Lysias, the commander at the Roman fort, came with his soldiers and forcefully took him away from us [SYN].
എന്നാൽ, സഹസ്രാധിപനായ ലുസിയാസ് ബലം പ്രയോഗിച്ച് ഞങ്ങളിൽനിന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. അങ്ങയുടെമുമ്പാകെ ഞങ്ങളുടെ ആരോപണങ്ങൾ വ്യക്തമാക്കാൻ ഉത്തരവിട്ടു.
8 Lysias also commanded Paul’s accusers to come here and accuse Paul before you. If you question him yourself, you will be able to learn that all these things about which we are accusing him are true.”
അങ്ങ് ഇയാളെ നേരിട്ടു വിസ്തരിക്കുമ്പോൾ, ഞങ്ങൾ ഇയാൾക്കെതിരായി കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഗ്രഹിക്കാൻ കഴിയുന്നതാണ്.”
9 When the Jewish [leaders who were listening heard that, they] told [the governor that] what Tertullus had said was true.
ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ആവർത്തിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന യെഹൂദന്മാർ കുറ്റാരോപണങ്ങളെ ഉറപ്പിച്ചു.
10 Then the governor motioned with [his hand to Paul that] he should speak. So Paul replied. He said, “[Governor Felix, I know that you(sg) have judged this Jewish] province for many years. Therefore I gladly defend myself, confident [that you will listen to me and will judge me fairly].
ഇതുകഴിഞ്ഞ്, തനിക്കു സംസാരിക്കാമെന്ന് ഭരണാധികാരി ആംഗ്യംകാട്ടി, അനുമതിനൽകിയപ്പോൾ പൗലോസ് ഇങ്ങനെ പറഞ്ഞു: “അവിടന്ന് അനേകം വർഷങ്ങളായി ഈ ദേശത്തിന്റെ ന്യായാധിപനായിരിക്കുന്നെന്ന് എനിക്കറിയാം; അതുകൊണ്ട് ഞാൻ ആനന്ദത്തോടുകൂടി എന്റെ പ്രതിവാദം നടത്തുകയാണ്.
11 You [(sg)] can [easily] ascertain that (it has not been more than twelve days since/only twelve days ago) I went up went up to Jerusalem to worship [God. That is not enough time to cause a lot of trouble].
ഞാൻ ആരാധനയ്ക്കായി ജെറുശലേമിലേക്കു പോയിട്ട് പന്ത്രണ്ട് ദിവസത്തിൽ അധികമായിട്ടില്ലെന്ന് അങ്ങേക്ക് അന്വേഷിച്ച് ഉറപ്പുവരുത്താവുന്നതാണ്.
12 No one [can claim legitimately that they] saw me arguing with anyone at the Temple courts [because I did not do that. No one can claim legitimately that they saw me] causing people to riot in [any Jewish meeting place], or causing trouble anywhere [else] in [Jerusalem] city, [because I did not do that].
ഞാൻ ദൈവാലയത്തിൽവെച്ച് ആരോടെങ്കിലും തർക്കിക്കുന്നതായോ യെഹൂദപ്പള്ളിയിലോ നഗരത്തിൽ മറ്റെവിടെയെങ്കിലുമോ ജനക്കൂട്ടത്തെ ഇളക്കിവിടുന്നതായോ ഈ കുറ്റാരോപണം നടത്തുന്നവർ കണ്ടിട്ടില്ല;
13 So they cannot prove to you the things about which they are now accusing me.
ഇപ്പോൾ എനിക്കെതിരേ ഉന്നയിക്കുന്ന ഈ ആരോപണങ്ങൾ അങ്ങയുടെമുമ്പാകെ തെളിയിക്കാൻ ഇവർക്കു സാധ്യവുമല്ല.
14 But I admit to you [(sg) that this is true]: I do worship the God that our ancestors [worshipped. It is true that] I follow the way that [Jesus taught us]. The Jewish leaders call that a false religion/teaching. I also believe everything that was written [by Moses] {that [Moses wrote]} in the laws that [God gave him], and everything that was written by the [other] prophets {that the [other] prophets wrote} [in their books] [MTY].
ഏതായാലും ഒരു കാര്യം ഞാൻ സമ്മതിക്കുന്നു: ഞാൻ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുന്നത്, ഇവർ മതഭേദം എന്നു പറയുന്ന ഈ മാർഗത്തിന്റെ അനുഗാമി എന്ന നിലയ്കാണ്. ന്യായപ്രമാണത്തിന് അനുസൃതമായ എല്ലാക്കാര്യങ്ങളിലും പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന എല്ലാറ്റിലും ഞാൻ വിശ്വസിക്കുന്നു.
15 I confidently expect, just like [some of] these men also expect, that [some day God] will cause everyone who has died to become alive again. He will (cause to become alive again/raise from the dead) both those who were righteous and those who were wicked.
നീതിനിഷ്ഠർക്കും ദുഷ്ടർക്കും പുനരുത്ഥാനം ഉണ്ടാകുമെന്ന് ദൈവത്തിൽ ഇവർക്കുള്ള അതേ പ്രത്യാശ എനിക്കും ഉണ്ട്.
16 [Because I am confidently waiting for that day], I always try to do what pleases God and what other people think is right.
അതുകൊണ്ട്, ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും എന്റെ മനസ്സാക്ഷി നിർമലമായി സൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു.
17 After I [had been in other places for] several years, I returned to Jerusalem. I went there to deliver some money to my fellow Jews [who are] poor, and to offer sacrifices [to God].
“സ്വന്തം ജനത്തിൽപ്പെട്ട ദരിദ്രർക്കുവേണ്ടി ദാനങ്ങൾ എത്തിക്കുന്നതിനും വഴിപാട് അർപ്പിക്കുന്നതിനുമായി പല വർഷത്തിനുശേഷമാണ് ഞാൻ ജെറുശലേമിൽ വന്നത്.
18 Some [Jews] saw me in the temple [courts] after I had completed the ritual by which a person is made {that makes a person} pure. There was no crowd with me, and I was not causing [people] to riot.
ആ കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവാലയാങ്കണത്തിൽവെച്ച് അവർ എന്നെ കണ്ടു. അപ്പോൾ ഞാൻ ആചാരപരമായി ശുദ്ധിയുള്ളവനായിരുന്നു; എന്നോടൊപ്പം ജനക്കൂട്ടം ഉണ്ടായിരുന്നില്ല, ഞാനൊരു ലഹളയിൽ പങ്കെടുത്തതുമില്ല.
19 But it was some [other] Jews [who had come] from Asia [province who really caused people to riot. They] should be here in front of you [(sg)] to accuse me, if they thought that I [did] something [wrong].
എന്നാൽ ഏഷ്യാപ്രവിശ്യക്കാരായ ചില യെഹൂദന്മാരാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവർക്ക് എന്റെനേരേ വല്ല ആരോപണവും ഉണ്ടായിരുന്നെങ്കിൽ അവർതന്നെ അത് അങ്ങയുടെമുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
20 [But if they] do not [want to do that] (OR, [But because they] are [not] here), these [Jewish] men who are here should tell you [(sg)] what [they think] I did that was wrong, when I [defended myself] before their Council.
അങ്ങനെയല്ലെങ്കിൽ ന്യായാധിപസമിതിക്കുമുമ്പിൽ നിന്നപ്പോൾ എന്നിൽ എന്തെങ്കിലും കുറ്റം കണ്ടെത്താൻ കഴിഞ്ഞോ എന്ന് ഇവിടെയുള്ളവർ പറയട്ടെ.
21 [They might say that] one thing that I shouted as I stood before them [was wrong. What I said] was, ‘You are judging me today because I believe that [God] will (cause [all people] who have died to become alive again/raise [all people] from the dead).’”
‘മരിച്ചവരുടെ പുനരുത്ഥാനത്തെപ്രതിയാണ് ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ വിസ്തരിക്കപ്പെടുന്നത്,’ എന്ന് അവരുടെ ഇടയിൽനിന്നപ്പോൾ വിളിച്ചുപറഞ്ഞതൊഴിച്ചു മറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ?”
22 Felix already knew quite a lot about [what people called] ‘the way [of Jesus’]. But he did not let Paul or his accusers continue to speak. [Instead], he said [to them], “[Later], when Commander Lysias comes down here, I will decide these matters that concern you all.”
ഈ മാർഗത്തെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നിട്ടും, “സൈന്യാധിപനായ ലുസിയാസ് വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീരുമാനിക്കാം” എന്നു പറഞ്ഞ് ഫേലിക്സ് നടപടികൾ മാറ്റിവെച്ചു.
23 Then he told the officer [who was guarding Paul] to [take Paul back to the prison and] make sure that he was guarded all the time. But he said that Paul was not to be chained {that the officer was not to fasten chains on him}, and if his friends came to visit him, [the officer] should allow them to help Paul [in any way that they wished].
തുടർന്ന്, പൗലോസിനെ കാവലിൽ സൂക്ഷിക്കണമെന്നും അതേസമയം അദ്ദേഹത്തിനു കുറെ സ്വാതന്ത്ര്യം കൊടുക്കണമെന്നും, അദ്ദേഹത്തെ ശുശ്രൂഷിക്കാൻ സ്നേഹിതരെ അനുവദിക്കണമെന്നും ശതാധിപനോടു കൽപ്പിച്ചു.
24 Several days later Felix and his wife Drusilla, who was a Jew, came [back to Caesarea after having been away for a few days]. Felix [commanded] Paul to be brought in {[a soldier to] bring Paul in}. Then Felix listened to what Paul [said to him]. Paul spoke about what [Christians] believe about the Messiah Jesus.
കുറെദിവസത്തിനുശേഷം ഫേലിക്സ്, യെഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയോടുകൂടി വന്നു. അദ്ദേഹം പൗലോസിനെ വരുത്തി, ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു.
25 Paul explained [to them about what God requires people] to do in order to please him. [He also explained about God requiring people to] control how they act. [Paul also told him that there will be a time when God] will judge [people]. Felix became alarmed [after hearing those things. So] he said to Paul, “That is all I [want to hear] now. When there is a time that is convenient I will ask you [(sg)] to come [to me again].”
എന്നാൽ നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെപ്പറ്റി പൗലോസ് സവിസ്തരം പ്രതിപാദിക്കുന്നത് കേട്ടപ്പോൾ ഫേലിക്സിനു ഭയമായി, “ഇപ്പോൾ ഇത്രയും മതി, നിങ്ങൾക്കു പോകാം, സൗകര്യമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് ആളയയ്ക്കാം” എന്ന് അദ്ദേഹം പറഞ്ഞു.
26 [Felix said that because] he hoped that Paul would give him some money [to allow Paul to get out of prison]. So he repeatedly sent for Paul to come, and Paul [repeatedly went and] talked with him. [But he] did not [give Felix any money, and Felix did not command his soldiers to release Paul from prison].
പൗലോസ് അയാൾക്കു കൈക്കൂലി കൊടുക്കുമെന്ന് അയാൾ ആശിച്ചിരുന്നതിനാൽ കൂടെക്കൂടെ ആളയച്ചുവരുത്തി അദ്ദേഹത്തോടു സംസാരിക്കുമായിരുന്നു.
27 Felix let Paul remain in prison, because he wanted to please the Jewish [leaders and he knew that they did not want him to release Paul]. But when two years had passed, Porcius Festus became governor in place of Felix.
രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. യെഹൂദരുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.

< Acts 24 >