< 2 Chronicles 25 >
1 Amaziah was 25 years old when he became the king [of Judah], and he ruled from Jerusalem for 29 years. His mother was Jehoaddin; she was from Jerusalem.
൧അമസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു. അവൻ ഇരുപത്തൊമ്പത് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മ യെരൂശലേംകാരത്തിയായ യെഹോവദ്ദാൻ ആയിരുന്നു.
2 Amaziah did many things that pleased Yahweh, but he did not do them enthusiastically.
൨അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും.
3 As soon as he was in complete control of his kingdom, he caused to be executed the officials who had murdered his father.
൩രാജത്വത്തിൽ ഉറെച്ചശേഷം അവൻ തന്റെ അപ്പനായ രാജാവിനെ കൊന്ന തന്റെ ഭൃത്യന്മാർക്ക് മരണശിക്ഷ നൽകി.
4 But he did not command their sons to be executed; he obeyed what was in the laws that Moses had written. In those laws Yahweh had commanded, “People must not be executed because of [what] their children [have done], and children must not be executed for [what] their parents [have done]. People must be executed only for the sins that they themselves have committed.”
൪എങ്കിലും അവരുടെ പുത്രന്മാരെ അവൻ കൊന്നില്ല; ‘അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുത്; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുത്; ഓരോരുത്തൻ സ്വന്ത പാപം നിമിത്തമേ മരിക്കാവു’ എന്ന് യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.
5 Amaziah summoned the men of [the tribes of] Judah and Benjamin to come to Jerusalem, and there he put them in groups, each clan in a group by themselves. Then he appointed officers to command each group. Some officers commanded 100 men and some commanded 1,000 men. They counted the men who were at least 20 years old; altogether there were 300,000 men. They were all men who were prepared to be in the army, and able to [fight well, ] using spears and shields.
൫കൂടാതെ, അമസ്യാവ് യെഹൂദാജനത്തെ കൂട്ടിവരുത്തി; യെഹൂദ്യരും ബെന്യാമീന്യരുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ, പിതൃഭവനങ്ങൾ പ്രകാരം നിർത്തി, ഇരുപതു വയസ്സിനു മുകളിലുള്ളവരുടെ എണ്ണം എടുത്തു. കുന്തവും പരിചയും എടുക്കുവാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ, മൂന്നുലക്ഷം, എന്ന് കണ്ടു.
6 Amaziah also hired 100,000 capable soldiers from Israel and paid almost four tons of silver for them.
൬അവൻ യിസ്രായേലിൽനിന്ന് ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്ത് കൂലിക്ക് വാങ്ങി.
7 But a prophet came to him and said, “Your majesty, you must not allow those soldiers from Israel to march with your soldiers, because Yahweh does not help the people of the tribe of Ephraim or from [anywhere else in] Israel.
൭എന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: “രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുത്; യഹോവ യിസ്രായേലിനോട് കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.
8 Even if your soldiers go and fight courageously in battles, God will cause your enemies to defeat you; do not forget that God has the power to help armies or to cause them to be defeated.”
൮പോയേ തീരുവെങ്കിൽ നീ ചെന്ന് യുദ്ധത്തിൽ ധൈര്യം കാണിക്കുക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പിൽ വീഴിക്കും; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന് ശക്തിയുണ്ടല്ലോ” എന്ന് പറഞ്ഞു.
9 Amaziah asked that prophet, “If I do that, what about the huge amount of silver that I paid to hire those soldiers from Israel?” The prophet replied, “Yahweh is able to pay you back more money than you paid [to hire those soldiers].”
൯അമസ്യാവ് ദൈവപുരുഷനോട്: “എന്നാൽ ഞാൻ യിസ്രായേൽ പടക്കൂട്ടത്തിന് കൊടുത്ത നൂറു താലന്ത് വെള്ളിയുടെ കാര്യത്തിൽ എന്ത് ചെയ്യും” എന്ന് ചോദിച്ചു. അതിന് ദൈവപുരുഷൻ: “അതിനെക്കാൾ അധികം നിനക്ക് തരുവാൻ യഹോവയ്ക്ക് കഴിയും” എന്ന് ഉത്തരം പറഞ്ഞു.
10 So Amaziah told those soldiers from Israel to return home. They left to go home, but they were very angry with the king of Judah [for not allowing them to stay and fight].
൧൦അങ്ങനെ അമസ്യാവ്, എഫ്രയീമിൽനിന്ന് അവന്റെ അടുക്കൽ വന്ന പടക്കൂട്ടത്തെ, അവരുടെ നാട്ടിലേക്ക് മടക്കി അയച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും അധികം ജ്വലിച്ചു; അവർ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിപ്പോയി.
11 Then Amaziah became brave, and he led his army to the Salt Valley. There they killed 10,000 men from the Edom people-group.
൧൧അനന്തരം അമസ്യാവ് ധൈര്യപ്പെട്ട് തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ട് ഉപ്പുതാഴ്വരയിൽ ചെന്ന് പതിനായിരം സേയീര്യരെ നിഗ്രഹിച്ചു.
12 The army of Judah also captured 10,000 others, and took them to the top of a cliff and threw them all down over the cliff, with the result that their corpses were all smashed to pieces.
൧൨വേറെ പതിനായിരംപേരെ യെഹൂദ്യർ ജീവനോടെ പിടിച്ചു കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകർന്നുപോയി.
13 While that was happening, the soldiers from Israel whom Amaziah had sent home after not allowing them to fight along with his soldiers, raided cities and towns in Judea, from Samaria [city] to Beth-Horon [town]. They killed 3,000 people and took away a great amount of valuable things.
൧൩എന്നാൽ തന്നോടുകൂടെ യുദ്ധത്തിന് പോരാൻ അനുവദിക്കാതെ അമസ്യാവ് മടക്കി അയച്ചിരുന്ന പടയാളികൾ, ശമര്യ മുതൽ ബേത്ത്-ഹോരോൻ വരെയുള്ള യെഹൂദാനഗരങ്ങൾ ആക്രമിച്ച് മൂവായിരംപേരെ കൊന്ന്, വളരെയധികം കൊള്ളയിട്ടു.
14 When Amaziah returned [to Jerusalem] after his army had slaughtered the soldiers from Edom, he brought the idols that were worshiped by the people of Edom. He set them up to be his own gods. Then he bowed down to [worship] them and offered sacrifices to them.
൧൪എന്നാൽ അമസ്യാവ് ഏദോമ്യരെ സംഹരിച്ച് മടങ്ങിവന്നശേഷം അവൻ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്ന് അവയെ തനിക്ക് ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവക്ക് ധൂപം കാട്ടുകയും ചെയ്തു.
15 Because of that, Yahweh was very angry with Amaziah. He sent a prophet to him, who said, “Why do you worship these foreign gods that were not even able to save their own people when your army attacked them?”
൧൫അതുകൊണ്ട് യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു. അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ച്: “നിന്റെ കയ്യിൽനിന്ന് സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചത് എന്ത്” എന്ന് അവനോട് ചോദിച്ചു.
16 While he was still speaking, the king said to him, “We certainly did not appoint you to be one of my advisors. So stop [talking]! If you say anything more, [I will tell my soldiers to] kill you!” So the prophet said, “I know that God has determined to get rid of you, because you have [begun to] worship idols, and have not heeded my advice.” Then the prophet said nothing more.
൧൬അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ രാജാവ് അവനോട്: “നാം നിന്നെ രാജാവിന് മന്ത്രിയായി നിയമിച്ചിട്ടുണ്ടോ? മതി; നീ വെറുതെ കൊല്ലപ്പെടുന്നത് എന്തിന്” എന്ന് പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: “നീ എന്റെ ആലോചന കേൾക്കാതെ ഇത് ചെയ്തതുകൊണ്ട് ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു” എന്ന് പറഞ്ഞു.
17 Some time later Amaziah, the king of Judah, consulted his advisors. Then he sent a message to Jehoash, the king of Israel. He wrote, “Come here and let’s talk together.”
൧൭അനന്തരം യെഹൂദാ രാജാവായ അമസ്യാവ് ഉപദേശം ചോദിച്ചശേഷം, യിസ്രായേൽ രാജാവായ യേഹൂവിന്റെ മകൻ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിനായി തയ്യാറാകുക” എന്ന് പറയിച്ചു.
18 But Jehoash replied to King Amaziah, “One time a thistle growing [in the mountains] in Lebanon sent a message to a cedar tree saying, ‘Let your daughter marry my son.’ But a wild animal in Lebanon came along and trampled the thistle under its feet.
൧൮അതിന് യിസ്രായേൽ രാജാവായ യോവാശ് യെഹൂദാ രാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: “ലെബാനോനിലെ മുൾപടർപ്പ് ദേവദാരുവിന്റെ അടുക്കൽ ആളയച്ച്: ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരിക’ എന്ന് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം ചെന്ന് മുൾപടർപ്പിനെ ചവിട്ടിക്കളഞ്ഞു.
19 [The meaning of what I am saying is that] you are saying to yourself that your army has defeated the army of Edom, so you have become very proud. But you should stay at your home. It would not be good for you to cause trouble, which would result in you and your kingdom of Judah being destroyed.”
൧൯ഏദോമ്യരെ തോല്പിച്ചു എന്നു നീ പറയുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സ് നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാർത്തുകൊൾക; നീയും യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ഇടപെടുന്നത് എന്തിന്?”
20 But Amaziah refused to heed Jehoash’s message. That happened because God wanted Jehoash’s army to defeat them, because they were worshiping the gods of Edom.
൨൦എന്നാൽ അമസ്യാവ് കേട്ടില്ല; അവർ ഏദോമ്യദേവന്മാരെ ആശ്രയിക്ക കൊണ്ട് അവരെ ശത്രുവിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന് അത് ദൈവഹിതത്താൽ സംഭവിച്ചു.
21 So Jehoash’s army attacked. Their two armies faced each other at Beth-Shemesh [city] in Judah.
൨൧അങ്ങനെ യിസ്രായേൽ രാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാ രാജാവായ അമസ്യാവും യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് തമ്മിൽ നേരിട്ടു.
22 The army of Judah was badly defeated by the army of Israel, and all the soldiers of Judah fled to their homes.
൨൨യെഹൂദാ യിസ്രായേലിനോട് തോറ്റു; ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
23 King Jehoash’s army also captured King Amaziah there. Then he brought Amaziah to Jerusalem, and his soldiers tore down the wall [that was around the city], from the Ephraim Gate to the Corner Gate. That was a section that was about 600 feet long.
൨൩യിസ്രായേൽ രാജാവായ യോവാശ്, യെഹോവാഹാസിന്റെ മകൻ യോവാശിന്റെ മകൻ, യെഹൂദാ രാജാവായ അമസ്യാവിനെ, ബേത്ത്-ശേമെശിൽവെച്ച് പിടിച്ച് യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്റെ മതിൽ, എഫ്രയീമിന്റെ പടിവാതിൽ മുതൽ കോൺപടിവാതിൽവരെ, നാനൂറ് മുഴം ഇടിച്ചുകളഞ്ഞു.
24 His soldiers also carried away the gold and silver and other valuable furnishings from the temple which the descendants of Obed-Edom had previously been guarding. They also took away the valuable things in the palace, and they took to Samaria some prisoners whom they had captured.
൨൪അവൻ ദൈവാലയത്തിൽ ഓബേദ്-ഏദോമിന്റെ പക്കൽ കണ്ട പൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ അമൂല്യ വസ്തുക്കളും എടുത്ത് തടവുകാരുമായി ശമര്യയിലേക്ക് മടങ്ങിപ്പോയി.
25 King Jehoash of Israel died, and King Amaziah of Judah lived for 15 years after that.
൨൫യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം, യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു.
26 An account of all the other things that Amaziah did while he was the king [of Judah] is written in the scroll called ‘The History of the Kings of Judah and Israel’.
൨൬അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ, ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
27 From the time that Amaziah started to disobey Yahweh, some men in Jerusalem planned to kill him. He was able to escape to Lachish [city], but those who wanted to kill him sent another group of people to Lachish and killed him there.
൨൭അമസ്യാവ് യഹോവയെ വിട്ടുമാറിയ കാലം മുതൽ യെരൂശലേമിൽ അവന്റെനേരെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു; അതുനിമിത്തം അവൻ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ ലാഖീശിലേക്ക് അവന്റെ പിന്നാലെ ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു.
28 They put his corpse on a horse and brought it back to Jerusalem and buried it where his ancestors [had been buried] in the part of Jerusalem called ‘The City of David’.
൨൮അവനെ കുതിരപ്പുറത്ത് കൊണ്ടുവന്ന് ദാവീദിന്റെ നഗരത്തിൽ, അവന്റെ പിതാക്കന്മാരോടൊപ്പം അടക്കം ചെയ്തു.