< 1 Timothy 4 >
1 [God’s] Spirit has clearly told us that in later times some people will stop believing the [teaching] that [all of us] believe. Instead, they will listen to [evil] spirits who deceive [people. They will also believe the false] doctrines/teachings that [they receive from] these evil spirits.
൧എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളിലും ഭൂതങ്ങളുടെ ഉപദേശങ്ങളിലും ശ്രദ്ധ ചെലുത്തി ഭോഷ്ക് പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു.
2 The people who teach those false doctrines/teachings are liars! And they do not feel at all guilty [MET] [when they teach such teachings]!
൨അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടു പിടിച്ചവരായി,
3 [For example], they forbid [believers] to marry [because they say that it makes us unacceptable to God]. They also [command] that people abstain from [eating certain] foods. But God created such foods in order that we can eat them! We who believe [in Christ] know the true [teaching], and we thank [God for the food that he gives us. That is why we] can eat it.
൩വിവാഹം വിലക്കുകയും, വിശ്വസിക്കുകയും സത്യം തിരിച്ചറിയുകയും ചെയ്തവർ സ്തോത്രത്തോടെ അനുഭവിക്കുവാൻ ദൈവം സൃഷ്ടിച്ച ഭക്ഷ്യവസ്തുക്കളെ വർജ്ജിക്കണം എന്നു കല്പിക്കുകയും ചെയ്യുന്നു.
4 [We can eat all kinds of food] because God has created all [food], and it is all good. We should not refuse to eat certain kinds of food if we thank [God for it] when we eat it.
൪എന്തെന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല;
5 It is acceptable [to God] because God [long ago] said [that all things that he made are good], and because we pray that God will bless it.
൫ദൈവവചനത്താലും പ്രാർത്ഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
6 When you teach these things to your fellow believers, you will be showing that you, [whom] Christ Jesus [appointed], serve them well. You will have become strong [spiritually] (by holding fast/by obeying) the true message that [we all] believe.
൬ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാൽ നീ പിൻപറ്റിയ വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷിപ്പിക്കപ്പെട്ടവനായി ക്രിസ്തുയേശുവിന്റെ നല്ല ശുശ്രൂഷകൻ ആകും.
7 You must completely reject godless, silly/foolish stories [from your ancestors that old people tell]. Keep training yourself so that you have more (godly behavior/behavior that pleases God).
൭എന്നാൽ ഭക്തിവിരുദ്ധമായതും അമ്മൂമ്മക്കഥകളും ഒഴിവാക്കി ദൈവഭക്തിയ്ക്ക് തക്കവണ്ണം നിന്നെത്തന്നെ പരിശീലിപ്പിക്കുക.
8 [Some people say], “It helps us in some ways if we exercise our bodies.” But [I say that] people benefit very much if they live (in a godly way/in a way that pleases God), because [if people live in a godly way, that] will benefit them both while they live now and when they live in the future life [in heaven].
൮ശരീരവ്യായാമം അല്പം പ്രയോജനമുള്ളതത്രേ; എന്നാൽ ഇപ്പോഴുള്ളതും വരുവാനുള്ളതുമായ ജീവന്റെ വാഗ്ദത്തമുള്ളതാകയാൽ, ദൈവഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു.
9 Those are words that are absolutely true, and everybody should believe them!
൯ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ.
10 This is the reason why we work so hard [DOU] [for others], because we confidently expect that God, who is all-powerful, [will do the things that he has promised]. He is the one who [wants to] save all people, [so he protects them]. He certainly [protects us] who believe [in Christ]!
൧൦അതിനുവേണ്ടി തന്നെ, സകലമനുഷ്യരുടെയും പ്രത്യേകാൽ വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ പ്രത്യാശവച്ച്, നാം അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
11 Command these things and teach these things.
൧൧ഇതു നീ ആജ്ഞാപിക്കുകയും ഉപദേശിക്കുകയും ചെയ്ക.
12 [Timothy], by the way you conduct your life, show the believers [in your congregation] how they should conduct their lives. Specifically, speak [good things], conduct yourself [well], love [people], trust [God], and be pure in every way. If you do all that, no one will [have any reason] (to belittle/to treat you disrespectfully) because of your being young.
൧൨ആരും നിന്റെ യൗവനം വിലയില്ലാതാക്കരുത്; എന്നാൽ വാക്കിലും സ്വഭാവത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക.
13 Until I come, be sure that you read [the Scriptures to the congregation] and that you exhort/urge them [to obey the Scriptures], and teach them.
൧൩ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്കുക.
14 Do not forget [to use] the [abilities that God] gave to you as a result of [people/us] (prophesying/telling what God revealed to them) [about you], and as a result of the elders putting their hands on you [to commission/appoint you to do God’s work].
൧൪മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്ക് ലഭിച്ചതായ നിന്നിലുള്ള കൃപാവരം
15 Do these things [that I have told] you to do! (Concentrate on them/Do them [sincerely and] wholeheartedly) in order that everyone may see that you are improving [in how you do them].
൧൫ഉപേക്ഷയായി വിചാരിക്കാതെ, നിന്റെ പുരോഗതി എല്ലാവർക്കും കാണേണ്ടതിന് ഇത് ചിന്തിച്ചുകൊണ്ടിരിക്കുക; ഇതിൽ തന്നെ ഇരുന്നുകൊള്ളുക.
16 Be careful that you [conduct] yourself well. By continuing to do that, you will save yourself. And if you continue [to teach the good] doctrine/teaching, the result of your teaching will be that [God] will save the people who listen to you.
൧൬നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്ളുക; ഇതിൽ ഉറച്ചുനിൽക്കുക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.