< 1 Samuel 26 >
1 One day [some of] the people of Ziph [town] went to Saul while he was at Gibeah, and they said to him, “David is hiding in a cave on Hakilah hill, across from Jeshimon [town].”
൧അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു; “ദാവീദ് മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
2 So Saul chose 3,000 of the best Israeli soldiers and went with them to Ziph Desert to search for David.
൨ശൌല് എഴുന്നേറ്റ് ദാവീദിനെ തെരയുവാൻ സീഫ് മരുഭൂമിയിലേയ്ക്കു് ചെന്നു; യിസ്രായേലിൽനിന്നു തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
3 Saul and his men set up their tents close to the road on Hakilah hill, east of Jeshimon [town], but David [and his men] stayed in the desert. When David heard that Saul was searching for him,
൩ശൌല് മരുഭൂമിക്ക് തെക്കുള്ള ഹഖീലാക്കുന്നിൽ വഴിയരികെ പാളയം ഇറങ്ങി. ദാവീദ് മരുഭൂമിയിൽ താമസിച്ചു. ശൌല്‍ തന്നെ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു മനസ്സിലായി
4 he sent some spies to find out for certain that Saul had come to Hakilah.
൪അതുകൊണ്ട് ദാവീദ് ചാരന്മാരെ അയച്ച് ശൌല്‍ വന്നിരിക്കുന്നു എന്നു അറിഞ്ഞ്.
5 Then [that evening] David went to the place where Saul had set up his tent. [From a distance] he saw where Saul and his army commander, Abner, were sleeping. Saul was sleeping with all his army [sleeping] around him.
൫ദാവീദ് എഴുന്നേറ്റ് ശൌല്‍ പാളയം ഇറങ്ങിയിരുന്ന സ്ഥലത്ത് ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌല്‍ പാളയത്തിന് നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
6 David [went back to where his men were and] talked to Ahimelech, who was from the Heth people-group, and Joab’s brother Abishai, whose mother was [David’s older sister] Zeruiah. He asked them, “Who will go with me down into the camp where Saul is?” Abishai replied, “I will go with you.”
൬ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും, സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൌലിന്റെ അടുക്കലേക്ക് ആര് എന്നോടുകൂടെ പോരും” എന്നു ചോദിച്ചു. “ഞാൻ നിന്നോടുകൂടെ വരാം” എന്ന് അബീശായി പറഞ്ഞു.
7 So that night David and Abishai crept into Saul’s camp. They saw that Saul was asleep. His spear was stuck in the ground near his head. Saul was asleep in the middle of the camp. Abner [the army commander] and the other soldiers were sleeping around Saul.
൭ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൌല്‍ പാളയത്തിന് നടുവിൽ കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലയുടെ അരികിൽ നിലത്ത് കുത്തി നിറുത്തിയിരുന്നു; അബ്നേരും പടജ്ജനവും അവന് ചുറ്റും കിടന്നിരുന്നു.
8 Abishai whispered to David, “Today Yahweh has enabled us to kill your enemy! Allow me to fasten Saul to the ground [by thrusting] my spear into him. It will be necessary for me to strike him only once. I will not [need to] strike him twice.”
൮അബീശായി ദാവീദിനോട്: “ദൈവം നിന്റെ ശത്രുവിനെ ഇന്ന് നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തംകൊണ്ട് ഒറ്റ കുത്തിന് നിലത്തോട് ചേർത്ത് തറയ്ക്കട്ടെ; രണ്ടാമത് കുത്തുകയില്ല” എന്നു പറഞ്ഞു.
9 But David whispered to Abishai, “No, do not kill Saul. Yahweh has appointed him to be king, so Yahweh will surely [RHQ] punish anyone who kills him.
൯ദാവീദ് അബീശായിയോട്: “അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെച്ചാൽ ആരും ശിക്ഷ അനുഭവിക്കാതെപോകുകയില്ല” എന്നു പറഞ്ഞു.
10 Just as surely as Yahweh lives, he himself will punish Saul. Perhaps Yahweh will strike him when it is Saul’s time to die, or perhaps Saul will be killed in a battle.
൧൦“യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിക്കുവാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടക്കുചെന്ന് നശിക്കും;
11 But I hope/desire that Yahweh will prevent me from harming the king whom he has appointed. Let’s take Saul’s spear and water jug that are near his head. Then let’s get out of here!”
൧൧ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കുവാൻ യഹോവ ഇടയാക്കരുതേ; എങ്കിലും അവന്റെ തലയുടെ അടുക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്ക് പോകാം” എന്നു ദാവീദ് പറഞ്ഞു.
12 So David took the spear and the jug, and he and Abishai left. No one saw them or knew what they were doing, and no one woke up, because Yahweh had caused them to be sound asleep.
൧൨ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്റെ തലയുടെ അടുക്കൽനിന്ന് എടുത്ത് അവർ പോകുകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെ മേൽ വീണിരുന്നു.
13 David and Abishai went across the valley and climbed to the top of the hill, a long way from Saul’s camp.
൧൩ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവർക്ക് മദ്ധ്യേ ആവശ്യത്തിന് അകലമുണ്ടായിരുന്നു.
14 Then David shouted to Abner, “Abner, can you hear me?” Abner [woke up and] replied “Who are you, [waking up] the king by calling out to him?”
൧൪ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: “അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ” എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേർ: “രാജസന്നിധിയിൽ കൂകുന്ന നീ ആര്” എന്ന് അങ്ങോട്ട് ചോദിച്ചു.
15 David replied, “[I am sure that] you are the greatest man in Israel [IRO, RHQ]! So why did you not guard your master, the king? Someone came into your camp in order to kill your master, the king.
൧൫ദാവീദ് അബ്നേരിനോട്: “നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്ക് തുല്യൻ ആരുണ്ട്? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നത് എന്ത്? നിന്റെ യജമാനനായ രാജാവിനെ നശിപ്പിക്കുവാൻ ജനത്തിൽ ഒരുവൻ അവിടെ വന്നിരുന്നുവല്ലോ.
16 You have done a very poor [job of guarding Saul]. So just as surely as Yahweh lives, you and your men should be executed! You have not guarded your master whom Yahweh appointed to be the king. Where are the king’s spear and the water jug that were close to his head?”
൧൬നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരുന്നതിനാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലയുടെ അടുക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്ന് നോക്കുക”.
17 [The shouting woke] Saul [up and he] recognized that it was David’s voice. He called out, saying, “My son David, is that your voice?” David replied, “Yes, your majesty it is my voice.”
൧൭അപ്പോൾ ശൌല്‍ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: “എന്റെ മകനെ, ദാവീദേ, ഇത് നിന്റെ ശബ്ദമോ” എന്നു ചോദിച്ചതിന് ദാവീദ് “എന്റെ ശബ്ദം തന്നെ, യജമാനനായ രാജാവേ” എന്നു പറഞ്ഞു.
18 Then David added, “Sir, why are you pursuing me [RHQ]? What wrong have I done [RHQ]?
൧൮“യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയൻ എന്ത് ചെയ്തു? അടിയന്റെ പക്കൽ എന്ത് ദോഷമാണുള്ളത്?
19 Your majesty, listen to me! If Yahweh has caused you to be angry with me, I should offer a sacrifice [in order to appease him]. But if it is people who have caused you to be angry with me, I hope/desire that Yahweh will curse them. They have forced me to leave the land that Yahweh gave to me. They have told me, ‘Go somewhere else and worship other gods!’
൧൯അതുകൊണ്ട് യജമാനനായ രാജാവ് അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന് എതിരായി വിട്ടിരിക്കുന്നത് യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാട് സ്വീകരിച്ച് പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. യഹോവയുടെ അവകാശത്തിൽ എനിക്ക് പങ്കില്ലാതാകത്തക്കവിധം നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു അവർ എന്നെ ഇന്ന് പുറത്ത് തള്ളിയിരിക്കുന്നു.
20 Now do not force me to die [MTY] far from [where we worship] Yahweh. You, the king of Israel, have come here searching for me. [But I do not want to harm you]! I am [as harmless as] a flea [MET]. You are searching for me like people hunt for a bird in the mountains! [MET]”
൨൦എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്ത് വീഴരുതേ; ഒരുവൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽ രാജാവ് ഒരു ഒറ്റ ചെള്ളിനെ തെരഞ്ഞ് പുറപ്പെട്ടിരിക്കുന്നു” എന്നും അവൻ പറഞ്ഞു.
21 Then Saul said, “David, my son. I have sinned [by trying to kill you]. So come back home. Today you have considered my life to be very valuable [and so you have not killed me]. So I will not try to harm you. I have made a big mistake and have acted foolishly.”
൨൧അതിന് ശൌല്‍: “ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്ന് നിനക്ക് വിലയേറിയതായി തോന്നിയതുകൊണ്ട് ഞാൻ ഇനി നിനക്ക് ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു” എന്നു പറഞ്ഞു.
22 David replied, [“will leave] your spear here. Send one of your young men here to get it.
൨൨ദാവീദ് ഉത്തരം പറഞ്ഞത്: “രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുവൻ വന്ന് കൊണ്ടുപോകട്ടെ.
23 Yahweh rewards us for the things that we do that are right and for being loyal [to him]. Even when Yahweh placed me where I could easily have killed you, I refused to do that, because you are the one whom Yahweh has appointed [MTY] to be the king.
൨൩യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതെക്കും തക്കവിധം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെമേൽ കൈവെപ്പാൻ എനിക്ക് മനസ്സായില്ല.
24 Just like I considered your life to be valuable [and spared your life] today, I hope/desire that Yahweh will consider my life to be valuable and [spare my life and] save me from all my troubles.”
൨൪എന്നാൽ നിന്റെ ജീവൻ ഇന്ന് എനിക്ക് വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവയ്ക്ക് വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ”.
25 Then Saul said to David, “My son David, I pray that Yahweh will bless you. You will do great things very successfully.” Then David returned to his men, and Saul went back home.
൨൫അപ്പോൾ ശൌല്‍ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും” എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്ക് പോയി; ശൌലും തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി.