< Job 29 >

1 and to add: again Job to lift: loud proverb his and to say
ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:
2 who? to give: if only! me like/as month front: old like/as day god to keep: guard me
അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
3 in/on/with to shine he lamp his upon head my to/for light his to go: walk darkness
അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4 like/as as which to be in/on/with day autumn my in/on/with counsel god upon tent my
എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സൎവ്വശക്തൻ എന്നോടുകൂടെ വസിക്കയും
5 in/on/with still Almighty with me me around me youth my
എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
6 in/on/with to wash: wash step my in/on/with heat and rock to pour with me me stream oil
അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
7 in/on/with to come out: come I gate upon town in/on/with street/plaza to establish: prepare seat my
ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ
8 to see: see me youth and to hide and aged to arise: rise to stand: stand
യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9 ruler to restrain in/on/with speech and palm to set: put to/for lip their
പ്രഭുക്കന്മാർ സംസാരം നിൎത്തി, കൈകൊണ്ടു വായ്പൊത്തും.
10 voice leader to hide and tongue their to/for palate their to cleave
ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
11 for ear to hear: hear and to bless me and eye to see: see and to testify me
എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.
12 for to escape afflicted to cry and orphan and not to help to/for him
നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13 blessing to perish upon me to come (in): come and heart widow to sing
നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആൎക്കുമാറാക്കി.
14 righteousness to clothe and to clothe me like/as robe and turban justice my
ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15 eye to be to/for blind and foot to/for lame I
ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
16 father I to/for needy and strife not to know to search him
ദരിദ്രന്മാൎക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17 and to break [emph?] jaw unjust and from tooth his to throw prey
നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകൎത്തു; അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
18 and to say with nest my to die and like/as sand to multiply day
എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീൎഘായുസ്സോടെ ഇരിക്കും.
19 root my to open to(wards) water and dew to lodge in/on/with foliage my
എന്റെ വേർ വെള്ളത്തോളം പടൎന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാൎക്കുന്നു.
20 glory my new with me me and bow my in/on/with hand my to pass
എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
21 to/for me to hear: hear and to wait: wait and to silence: silent upon counsel my
മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
22 after word: speaking my not to repeat and upon them to drip/prophesy speech my
ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
23 and to wait: wait like/as rain to/for me and lip their to open to/for spring rain
മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളൎക്കും.
24 to laugh to(wards) them not be faithful and light face my not to fall: fall [emph?]
അവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
25 to choose way: conduct their and to dwell head: leader and to dwell like/as king in/on/with band like/as as which mourning to be sorry: comfort
ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;

< Job 29 >