< Jeremiah 40 >
1 [the] word which to be to(wards) Jeremiah from with LORD after to send: let go [obj] him Nebuzaradan chief guard from [the] Ramah in/on/with to take: take he [obj] him and he/she/it to bind in/on/with chains in/on/with midst all captivity Jerusalem and Judah [the] to reveal: remove Babylon [to]
൧അകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവിനെ രാമയിൽനിന്നു വിട്ടയച്ച ശേഷം അവന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്: ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.
2 and to take: take chief guard to/for Jeremiah and to say to(wards) him LORD God your to speak: promise [obj] [the] distress: harm [the] this to(wards) [the] place [the] this
൨എന്നാൽ അകമ്പടിനായകൻ യിരെമ്യാവിനെ വരുത്തി അവനോട് പറഞ്ഞത്: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർത്ഥം അരുളിച്ചെയ്തു.
3 and to come (in): fulfill and to make: do LORD like/as as which to speak: speak for to sin to/for LORD and not to hear: obey in/on/with voice his and to be to/for you ([the] word: thing *Q(K)*) [the] this
൩അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി, നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപംചെയ്ത് അവിടുത്തെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നു.
4 and now behold to open you [the] day from [the] chains which upon hand your if be pleasing in/on/with eye: appearance your to/for to come (in): come with me Babylon to come (in): come and to set: consider [obj] eye: appearance my upon you and if be evil in/on/with eye: appearance your to/for to come (in): come with me Babylon to cease to see: see all [the] land: country/planet to/for face: before your to(wards) pleasant and to(wards) [the] upright in/on/with eye: appearance your to/for to go: went there [to] to go: went
൪ഇപ്പോൾ, ഇതാ, ഞാൻ ഇന്ന് നിന്റെ കൈമേലുള്ള ചങ്ങല അഴിച്ച്, നിന്നെ വിട്ടയക്കുന്നു; എന്നോട് കൂടി ബാബേലിൽ വരുവാൻ നിനക്ക് ഇഷ്ടമുണ്ടെങ്കിൽ വരുക; ഞാൻ നിന്നെ സംരക്ഷിക്കും; എന്നോടുകൂടി ബാബേലിൽ വരുവാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട; ഇതാ, ദേശമെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടവും യോഗ്യവുമായി തോന്നുന്ന സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക”.
5 and still he not to return: return and to return: return [emph?] to(wards) Gedaliah son: child Ahikam son: child Shaphan which to reckon: overseer king Babylon in/on/with city Judah and to dwell with him in/on/with midst [the] people or to(wards) all [the] upright in/on/with eye: appearance your to/for to go: went to go: went and to give: give to/for him chief guard ration and tribute and to send: let go him
൫യിരെമ്യാവ് തന്നെ വിട്ടുപോകുംമുമ്പ് അവൻ പിന്നെയും: “ബാബേൽരാജാവ് യെഹൂദാപട്ടണങ്ങൾക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിന്റെ അടുക്കൽ നീ ചെന്ന് അവനോടുകൂടി ജനത്തിന്റെ മദ്ധ്യത്തിൽ വസിക്കുക; അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞ് അകമ്പടിനായകൻ വഴിച്ചെലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു.
6 and to come (in): come Jeremiah to(wards) Gedaliah son: child Ahikam [the] Mizpah [to] and to dwell with him in/on/with midst [the] people [the] to remain in/on/with land: country/planet
൬അങ്ങനെ യിരെമ്യാവ് മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ ചെന്ന്, അവനോടുകൂടി ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ താമസിച്ചു.
7 and to hear: hear all ruler [the] strength: soldiers which in/on/with land: country they(masc.) and human their for to reckon: overseer king Babylon [obj] Gedaliah son: child Ahikam in/on/with land: country/planet and for to reckon: overseer with him human and woman and child and from poor [the] land: country/planet from whence not to reveal: remove Babylon [to]
൭ബാബേൽരാജാവ് അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ,
8 and to come (in): come to(wards) Gedaliah [the] Mizpah [to] and Ishmael son: child Nethaniah and Johanan and Jonathan son: child Kareah and Seraiah son: child Tanhumeth and son: child (Ephai *Q(K)*) [the] Netophathite and Jezaniah son: child [the] Maacathite they(masc.) and human their
൮അവർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും, തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ.
9 and to swear to/for them Gedaliah son: child Ahikam son: child Shaphan and to/for human their to/for to say not to fear from to serve [the] Chaldea to dwell in/on/with land: country/planet and to serve [obj] king Babylon and be good to/for you
൯ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു പറഞ്ഞത്: “നിങ്ങൾ കല്ദയരെ സേവിക്കുവാൻ ഭയപ്പെടരുത്; ദേശത്തു വസിച്ച് ബാബേൽരാജാവിനെ സേവിക്കുവിൻ; എന്നാൽ നിങ്ങൾക്ക് നന്മയായിരിക്കും;
10 and I look! I to dwell in/on/with Mizpah to/for to stand: stand to/for face: before [the] Chaldea which to come (in): come to(wards) us and you(m. p.) to gather wine and summer and oil and to set: put in/on/with article/utensil your and to dwell in/on/with city your which to capture
൧൦ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയരുടെ മുമ്പിൽ നിങ്ങൾക്ക് വേണ്ടി ഉത്തരവാദിയായി, മിസ്പയിൽ വസിക്കും; നിങ്ങൾ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ച്, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ താമസിച്ചുകൊള്ളുവിൻ.
11 and also all [the] Jew which in/on/with Moab and in/on/with son: child Ammon and in/on/with Edom and which in/on/with all [the] land: country/planet to hear: hear for to give: give king Babylon remnant to/for Judah and for to reckon: overseer upon them [obj] Gedaliah son: child Ahikam son: child Shaphan
൧൧അങ്ങനെ തന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും ഏദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവ് യെഹൂദയിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അവർക്ക് അധിപതിയാക്കിയിട്ടുണ്ടെന്നും കേട്ടപ്പോൾ,
12 and to return: return all [the] Jew from all [the] place which to banish there and to come (in): come land: country/planet Judah to(wards) Gedaliah [the] Mizpah [to] and to gather wine and summer to multiply much
൧൨സകലയെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകലസ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്ത് ഗെദല്യാവിന്റെ അടുക്കൽ മിസ്പയിൽ വന്ന് വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.
13 and Johanan son: child Kareah and all ruler [the] strength: soldiers which in/on/with land: country to come (in): come to(wards) Gedaliah [the] Mizpah [to]
൧൩എന്നാൽ കാരേഹിന്റെ മകനായ യോഹാനാനും നാട്ടിൻപുറത്തു പാർത്തിരുന്ന എല്ലാ പടത്തലവന്മാരും മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽവന്ന് അവനോട്:
14 and to say to(wards) him to know to know for Baalis king son: child Ammon to send: depart [obj] Ishmael son: child Nethaniah to/for to smite you soul: life and not be faithful to/for them Gedaliah son: child Ahikam
൧൪നിന്നെ കൊന്നുകളയേണ്ടതിന് അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്ന് നീ അറിയുന്നുവോ” എന്ന് ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവ് അവരുടെ വാക്കു വിശ്വസിച്ചില്ല.
15 and Johanan son: child Kareah to say to(wards) Gedaliah in/on/with secrecy in/on/with Mizpah to/for to say to go: went please and to smite [obj] Ishmael son: child Nethaniah and man: anyone not to know to/for what? to smite you soul: life and to scatter all Judea [the] to gather to(wards) you and to perish remnant Judea
൧൫പിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പയിൽവച്ച് ഗെദല്യാവിനോട് രഹസ്യമായി സംസാരിച്ചു: “ഞാൻ ചെന്ന് ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നത് എന്തിന്” എന്ന് പറഞ്ഞു.
16 and to say Gedaliah son: child Ahikam to(wards) Johanan son: child Kareah not (to make: do *Q(k)*) [obj] [the] word: thing [the] this for deception you(m. s.) to speak: speak to(wards) Ishmael
൧൬എന്നാൽ അഹീക്കാമിന്റെ മകൻ ഗെദല്യാവ് കാരേഹിന്റെ മകൻ യോഹാനാനോട്: “നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ച് വ്യാജം പറയുന്നു” എന്ന് പറഞ്ഞു.