< Ezekiel 41 >

1 and to come (in): bring me to(wards) [the] temple: nave and to measure [obj] [the] pillar six cubit width from here and six cubit width from here width [the] tent: home
അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്ന്, കട്ടിളപ്പടികൾ അളന്നു; കട്ടിളപ്പടികളുടെ വീതി ഒരു വശത്ത് ആറ് മുഴവും മറുവശത്ത് ആറ് മുഴവും ആയിരുന്നു.
2 and width [the] entrance ten cubit and shoulder [the] entrance five cubit from here and five cubit from here and to measure length his forty cubit and width twenty cubit
പ്രവേശനകവാടത്തിന്റെ വീതി പത്തു മുഴവും അതിന്റെ പാർശ്വഭിത്തികൾ ഒരു വശത്ത് അഞ്ച് മുഴവും മറുവശത്ത് അഞ്ച് മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.
3 and to come (in): come to/for within and to measure pillar [the] entrance two cubit and [the] entrance six cubit and width [the] entrance seven cubit
പിന്നെ അവൻ അകത്തേക്കു ചെന്ന്, പ്രവേശനകവാടത്തിന്റെ കട്ടിളപ്പടികൾ അളന്നു: ഘനം രണ്ടു മുഴവും അതിന്റെ ഉയരം ആറ് മുഴവും കട്ടിളപ്പടികളുടെ വീതി ഏഴു മുഴം വീതവുമായിരുന്നു.
4 and to measure [obj] length his twenty cubit and width twenty cubit to(wards) face: before [the] temple: nave and to say to(wards) me this Most Holy Place [the] Most Holy Place
അവൻ അതിന്റെ നീളം അളന്നു: ഇരുപതു മുഴം; വീതി മന്ദിരത്തിനൊത്തവിധം ഇരുപതു മുഴം; “ഇത് അതിവിശുദ്ധസ്ഥലം” എന്ന് അവൻ എന്നോട് കല്പിച്ചു.
5 and to measure wall [the] house: home six cubit and width [the] side four cubit around around to/for house: home around
പിന്നെ അവൻ ആലയത്തിന്റെ ഭിത്തി അളന്നു: ഘനം ആറ് മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പാർശ്വമുറികളുടെ വീതി നാല് മുഴം.
6 and [the] side side to(wards) side three and thirty beat and to come (in): towards in/on/with wall which to/for house: home to/for side around around to/for to be to grasp and not to be to grasp in/on/with wall [the] house: home
എന്നാൽ പാർശ്വമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും, ഒരു നിലയിൽ മുപ്പതു വീതവും ആയിരുന്നു; പാർശ്വമുറികൾക്കു ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു; അവ ആലയത്തിനും പാർശ്വമുറികൾക്കും ഇടയിലുള്ള ഭിത്തിയെ താങ്ങിനിർത്തുവാൻ തക്കവിധം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്ത് എത്തിയിരുന്നില്ല.
7 and to enlarge and to turn: turn to/for above [to] to/for above [to] to/for side for surrounding [the] house: home to/for above [to] to/for above [to] around around to/for house: home upon so width to/for house: home to/for above [to] and so [the] lower to ascend: rise upon [the] high to/for middle
ആലയത്തിന്റെ മുകളിലേക്കു പോകുന്തോറും ചുറ്റിനുമുള്ള പാർശ്വമുറികൾക്ക് വിസ്താരം ഏറിയിരുന്നു; ആലയത്തിന് ചുറ്റും മുറിക്കകത്ത്, മുകളിലേക്കു പോകുന്തോറും വീതി കൂടിയിരുന്നു; അതുകൊണ്ട്, മുകളിലേക്കു ചെല്ലുന്തോറും അതിന്റെ ഘടനയ്ക്ക് വിസ്താരം ഏറിയിരുന്നു; താഴത്തെ നിലയിൽനിന്ന് മദ്ധ്യനിലയിൽക്കൂടി മുകളിലത്തെ നിലയിൽ കയറാം.
8 and to see: see to/for house: home height around around (appointment *Q(K)*) [the] side fullness [the] branch: stem six cubit joint
ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ള ഒരു തറ കണ്ടു; പാർശ്വമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴുദണ്ഡായിരുന്നു; അതായത് ആറ് മുഴം വീതി.
9 width [the] wall which to/for side to(wards) [the] outside five cubit and which to rest place side which to/for house: home
പാർശ്വമുറികളുടെ പുറംഭിത്തിയുടെ ഘനം അഞ്ച് മുഴമായിരുന്നു;
10 and between [the] chamber width twenty cubit around to/for house: home around around: side
൧൦എന്നാൽ ആലയത്തിന്റെ പാർശ്വമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന് ചുറ്റും ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
11 and entrance [the] side to/for to rest entrance one way: direction [the] north and entrance one to/for south and width place [the] to rest five cubit around around
൧൧പാർശ്വമുറികളുടെ വാതിലുകൾ പുറംതിണ്ണയ്ക്കു നേരെ തുറന്നിരുന്നു; ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; പുറംതിണ്ണയുടെ വീതി ചുറ്റും അഞ്ച് മുഴമായിരുന്നു.
12 and [the] building which to(wards) face: before [the] cutting/separation side way: direction [the] sea: west width seventy cubit and wall [the] building five cubit width around around and length his ninety cubit
൧൨മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപത് മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ഭിത്തി അഞ്ച് മുഴം ഘനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
13 and to measure [obj] [the] house: home length hundred cubit and [the] cutting/separation and [the] building and wall her length hundred cubit
൧൩അവൻ ആലയം അളന്നു: നീളം നൂറുമുഴം; മുറ്റവും കെട്ടിടവും അതിന്റെ ഭിത്തികളും അളന്നു; അതിനും നൂറുമുഴം നീളം.
14 and width face: before [the] house: home and [the] cutting/separation to/for east hundred cubit
൧൪ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
15 and to measure length [the] building to(wards) face: before [the] cutting/separation which upon after her (and gallery her *Q(K)*) from here and from here hundred cubit and [the] temple: nave [the] inner and Portico [the] court
൧൫പിന്നെ അവൻ മുറ്റത്തിന്റെ പിൻഭാഗത്ത് അതിനെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന് ഇരുവശത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും
16 [the] threshold and [the] window [the] to shutter and [the] gallery around to/for three their before [the] threshold paneled tree: wood around around and [the] land: soil till [the] window and [the] window to cover
൧൬ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലത്തുനിന്ന് ജാലകങ്ങൾ വരെ പലകയടിച്ചിരുന്നു; ജാലകങ്ങൾ മൂടിയിരുന്നു.
17 upon from upon [the] entrance and till [the] house: home [the] inner and to/for outside and to(wards) all [the] wall around around in/on/with inner and in/on/with outer measure
൧൭അകത്തെ ആലയത്തിന്റെ വാതിലിന്റെ മുകൾഭാഗം വരെയും, പുറമെയും, ചുറ്റും എല്ലാ ഭിത്തിമേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
18 and to make cherub and palm and palm between cherub to/for cherub and two face to/for cherub
൧൮കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിനും ഈ രണ്ടു മുഖവും ഉണ്ടായിരുന്നു.
19 and face man to(wards) [the] palm from here and face lion to(wards) [the] palm from here to make to(wards) all [the] house: home around around
൧൯മനുഷ്യമുഖം ഒരു വശത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം മറുവശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലായിടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
20 from [the] land: soil till from upon [the] entrance [the] cherub and [the] palm to make and wall [the] temple: nave
൨൦നിലംമുതൽ വാതിലിന്റെ മുകൾഭാഗംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
21 [the] temple: nave doorpost to square and face: before [the] Holy Place [the] appearance like/as appearance
൨൧മന്ദിരത്തിന് സമചതുരമായുള്ള കട്ടിളക്കാലുകളുണ്ടായിരുന്നു; അവ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളതായിരുന്നു.
22 [the] altar tree: wood three cubit high and length his two cubit and corner his to/for him and length his and wall his tree: wood and to speak: speak to(wards) me this [the] table which to/for face: before LORD
൨൨യാഗപീഠം മരംകൊണ്ടുള്ളതും, മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോട്: “ഇത് യഹോവയുടെ സന്നിധിയിലെ മേശയാകുന്നു” എന്ന് കല്പിച്ചു.
23 and two door to/for temple: nave and to/for Holy Place
൨൩മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈ രണ്ടു കതകുകൾ ഉണ്ടായിരുന്നു.
24 and two door to/for door two to turn: turn door two to/for door one and two door to/for another
൨൪കതകുകൾക്ക് ഈ രണ്ടു മടക്കുപാളികൾ ഉണ്ടായിരുന്നു; ഒരു കതകിന് രണ്ടു മടക്കുപാളികൾ; മറ്റെ കതകിന് രണ്ടു മടക്കുപാളികൾ.
25 and to make to(wards) them to(wards) door [the] temple: nave cherub and palm like/as as which to make to/for wall and threshold tree: wood to(wards) face: before [the] Portico from [the] outside
൨൫ഭിത്തികളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ മരംകൊണ്ടുള്ള ഒരു വിതാനം ഉണ്ടായിരുന്നു.
26 and window to shutter and palm from here and from here to(wards) shoulder [the] Portico and side [the] house: home and [the] threshold
൨൬പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇരുവശത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പാർശ്വമുറികളുടെയും തുലാങ്ങളുടെയും പണികൾ.

< Ezekiel 41 >