< Exodus 6 >

1 and to say LORD to(wards) Moses now to see: see which to make: do to/for Pharaoh for in/on/with hand: power strong to send: depart them and in/on/with hand: power strong to drive out: drive out them from land: country/planet his
യഹോവ മോശെയോടു: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവൻ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഓടിച്ചുകളയും എന്നു അരുളിച്ചെയ്തു.
2 and to speak: speak God to(wards) Moses and to say to(wards) him I LORD
ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.
3 and to see: see to(wards) Abraham to(wards) Isaac and to(wards) Jacob in/on/with God Almighty and name my LORD not to know to/for them
ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്താൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.
4 and also to arise: establish [obj] covenant my with them to/for to give: give to/for them [obj] land: country/planet Canaan [obj] land: country/planet sojourning their which to sojourn in/on/with her
അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
5 and also I to hear: hear [obj] groan son: descendant/people Israel which Egypt to serve [obj] them and to remember [obj] covenant my
മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തുമിരിക്കുന്നു.
6 to/for so to say to/for son: descendant/people Israel I LORD and to come out: send [obj] you from underneath: under burden Egypt and to rescue [obj] you from service their and to redeem: redeem [obj] you in/on/with arm to stretch and in/on/with judgment great: large
അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
7 and to take: take [obj] you to/for me to/for people and to be to/for you to/for God and to know for I LORD God your [the] to come out: send [obj] you from underneath: under burden Egypt
ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും.
8 and to come (in): bring [obj] you to(wards) [the] land: country/planet which to lift: vow [obj] hand: vow my to/for to give: give [obj] her to/for Abraham to/for Isaac and to/for Jacob and to give: give [obj] her to/for you possession I LORD
ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്കു അവകാശമായി തരും.
9 and to speak: speak Moses so to(wards) son: descendant/people Israel and not to hear: hear to(wards) Moses from shortness spirit and from service severe
ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
10 and to speak: speak LORD to(wards) Moses to/for to say
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
11 to come (in): come to speak: speak to(wards) Pharaoh king Egypt and to send: let go [obj] son: descendant/people Israel from land: country/planet his
നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.
12 and to speak: speak Moses to/for face: before LORD to/for to say look! son: descendant/people Israel not to hear: hear to(wards) me and how? to hear: hear me Pharaoh and I uncircumcised lips
അതിന്നു മോശെ: യിസ്രായേൽമക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
13 and to speak: speak LORD to(wards) Moses and to(wards) Aaron and to command them to(wards) son: descendant/people Israel and to(wards) Pharaoh king Egypt to/for to come out: send [obj] son: descendant/people Israel from land: country/planet Egypt
അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
14 these head: leader house: household father their son: child Reuben firstborn Israel Hanoch and Pallu Hezron and Carmi these family Reuben
അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ.
15 and son: child Simeon Jemuel and Jamin and Ohad and Jachin and Zohar and Shaul son: child [the] Canaanitess these family Simeon
ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൗൽ; ഇവ ശിമെയോന്റെ കുലങ്ങൾ.
16 and these name son: child Levi to/for generation their Gershon and Kohath and Merari and year life Levi seven and thirty and hundred year
വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
17 son: child Gershon Libni and Shimei to/for family their
ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
18 and son: child Kohath Amram and Izhar and Hebron and Uzziel and year life Kohath three and thirty and hundred year
കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തുമൂന്നു സംവത്സരം.
19 and son: child Merari Mahli and Mushi these family [the] Levi to/for generation their
മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി. ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
20 and to take: marry Amram [obj] Jochebed aunt his to/for him to/for woman: wife and to beget to/for him [obj] Aaron and [obj] Moses and year life Amram seven and thirty and hundred year
അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
21 and son: child Izhar Korah and Nepheg and Zichri
യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
22 and son: child Uzziel Mishael and Elizaphan and Sithri
ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.
23 and to take: marry Aaron [obj] Elisheba daughter Amminadab sister Nahshon to/for him to/for woman: wife and to beget to/for him [obj] Nadab and [obj] Abihu [obj] Eleazar and [obj] Ithamar
അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.
24 and son: child Korah Assir and Elkanah and Abiasaph these family [the] Korahite
കോരഹിന്റെ പുത്രന്മാർ: അസ്സൂർ, എൽക്കാനാ അബിയാസാഫ്. ഇവ കോരഹ്യകുലങ്ങൾ.
25 and Eleazar son: child Aaron to take: marry to/for him from daughter Putiel to/for him to/for woman: wife and to beget to/for him [obj] Phinehas these head: leader father [the] Levi to/for family their
അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
26 he/she/it Aaron and Moses which to say LORD to/for them to come out: send [obj] son: descendant/people Israel from land: country/planet Egypt upon army their
നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നേ.
27 they(masc.) [the] to speak: speak to(wards) Pharaoh king Egypt to/for to come out: send [obj] son: descendant/people Israel from Egypt he/she/it Moses and Aaron
യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.
28 and to be in/on/with day to speak: speak LORD to(wards) Moses in/on/with land: country/planet Egypt
യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു;
29 and to speak: speak LORD to(wards) Moses to/for to say I LORD to speak: speak to(wards) Pharaoh king Egypt [obj] all which I to speak: speak to(wards) you
ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
30 and to say Moses to/for face: before LORD look! I uncircumcised lips and how? to hear: hear to(wards) me Pharaoh
അതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.

< Exodus 6 >