< 1 Timothy 6 >
1 just as/how much to be by/under: under yoke/scales slave the/this/who one's own/private master all honor worthy to govern in order that/to not the/this/who name the/this/who God and the/this/who teaching to blaspheme
൧നുകത്തിൻകീഴിൽ അടിമകളായിരിക്കുന്നവർ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുവാൻ തങ്ങളുടെ യജമാനന്മാരെ സകലബഹുമാനത്തിനും യോഗ്യന്മാർ എന്ന് എണ്ണേണ്ടതാകുന്നു.
2 the/this/who then faithful to have/be master not to despise that/since: since brother to be but more be a slave that/since: since faithful to be and beloved the/this/who the/this/who good deed to help this/he/she/it to teach and to plead/comfort
൨വിശ്വാസികളായ യജമാനന്മാരുള്ളവർ, അവർ സഹോദരന്മാർ ആയതുകൊണ്ട് അവരെ ആദരിക്കാതിരിക്കരുത്; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ട് അവരെ നന്നായി സേവിക്കുകയത്രേ വേണ്ടത്; ഇത് നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുക.
3 if one to teach heresy and not to come near/agree be healthy word the/this/who the/this/who lord: God me Jesus Christ and the/this/who according to piety teaching
൩നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഉറപ്പുള്ള വചനത്തോടും ഭക്തിക്കൊത്ത ഉപദേശത്തോടും യോജിക്കാതെ ആരെങ്കിലും വ്യത്യസ്തമായി ഉപദേശിച്ചാൽ,
4 be conceited nothing to know/understand but be sick about controversy and quarrel out from which to be envy quarrel blasphemy suspicion evil/bad
൪അവൻ ഒന്നും തിരിച്ചറിയാതെ അഹങ്കാരത്താൽ ചീർത്ത്, തർക്കത്തിനും വാഗ്വാദത്തിനും വേണ്ടി അനാരോഗ്യപരമായ ആർത്തി പിടിച്ചവനായിരിക്കുന്നു; അവയാൽ അസൂയ, പിണക്കം, ദൂഷണം, ദുസ്സംശയം എന്നിവയും,
5 contention to destroy a human the/this/who mind and to defraud the/this/who truth to think gain to exist the/this/who piety (to leave away from the/this/who such as this *K*)
൫ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ ഇടയിൽ തുടർമാനമായ കലഹവും ഉളവാകുന്നു; അവർ ദൈവഭക്തി ആദായമാർഗം എന്നു വിചാരിക്കുന്നു.
6 to be then gain great the/this/who piety with/after self-sufficiency
൬എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും.
7 none for to bring in toward the/this/who world (Urim *K*) that/since: since nor to bring/carry out one be able
൭എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല.
8 to have/be then food and clothing this/he/she/it be sufficient
൮ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു.
9 the/this/who then to plan be rich to fall into toward temptation/testing: temptation and trap and desire much foolish and harmful who/which to sink the/this/who a human toward destructive and destruction
൯എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
10 root for all the/this/who evil/harm: evil to be the/this/who love of money which one to aspire to mislead away from the/this/who faith and themself to pierce anguish much
൧൦എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.
11 you then oh! a human (the/this/who *k*) God this/he/she/it to flee to pursue then righteousness piety faith love perseverance (gentleness *N(K)O*)
൧൧എന്നാൽ ദൈവമനുഷ്യനായ നീ, ഈ വക കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.
12 to struggle the/this/who good fight the/this/who faith to catch the/this/who eternal life toward which (and *k*) to call: call and to confess/profess the/this/who good confession before much witness (aiōnios )
൧൨വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ. (aiōnios )
13 to order you before the/this/who God the/this/who (to give life *N(k)O*) the/this/who all and Christ Jesus the/this/who to testify upon/to/against Pontius Pilate the/this/who good confession
൧൩നീ നിഷ്കളങ്കനും യാതൊരു അപവാദവും ഏൽക്കാത്തവനായി ഈ കല്പന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളണം
14 to keep: observe you the/this/who commandment spotless irreproachable until the/this/who appearing the/this/who lord: God me Jesus Christ
൧൪എന്ന് സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും, പൊന്തിയൊസ് പീലാത്തോസിന്റെ മുമ്പിൽ നല്ല സാക്ഷ്യം വഹിച്ച ക്രിസ്തുയേശുവിനെയും സാക്ഷിനിർത്തി ഞാൻ നിന്നോട് കല്പിക്കുന്നു.
15 which time/right time one's own/private to show the/this/who blessed and alone ruler the/this/who king the/this/who to reign and lord: God the/this/who to lord over
൧൫ധന്യനും ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
16 the/this/who alone to have/be immortality light to dwell unapproachable which to perceive: see none a human nor to perceive: see be able which honor and power eternal amen (aiōnios )
൧൬താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണുവാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവന് ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (aiōnios )
17 the/this/who rich in/on/among the/this/who now an age: age to order not be arrogant nor to hope/expect upon/to/against riches uncertainty but (upon/to/against *N(k)O*) (the/this/who *k*) God (the/this/who to live *K*) the/this/who to furnish occasion me all richly toward enjoyment (aiōn )
൧൭ഈ ലോകത്തിലെ ധനവാന്മാരോട്, ഉന്നതഭാവം കൂടാതെയോ നിശ്ചയമില്ലാത്ത ധനത്തിൽ ആശ്രയിക്കാതെയോ ഇരിക്കുവാനും, നമുക്ക് സകലവും ധാരാളമായി അനുഭവിക്കുവാൻ തരുന്ന ദൈവത്തിൽ (aiōn )
18 to do good be rich in/on/among work good generous to exist generous
൧൮ആശ വയ്ക്കുവാനും നന്മചെയ്ത് സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യം ഉള്ളവരുമായി
19 to store up themself foundation good toward the/this/who to ensue in order that/to to catch the/this/who (really *N(K)O*) life
൧൯സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന് വരുംകാലത്തേക്കു തങ്ങൾക്കുതന്നെ നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളുവാനും ആജ്ഞാപിക്കുക.
20 oh! Timothy the/this/who (deposit *N(k)O*) to keep/guard: protect to turn/wander away the/this/who profane empty talk and opposition the/this/who falsely called knowledge
൨൦അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ട് ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വാദങ്ങളേയും തർക്കങ്ങളെയും ഒഴിവാക്കുക.
21 which one to profess about the/this/who faith to deviate the/this/who grace with/after (you *N(k)O*) (amen *KO*) (to/with Timothy first to write away from Laodicea who/which to be capital Phrygia the/this/who Pacatiana *K*)
൨൧ആ ജ്ഞാനം ചിലർ സ്വീകരിച്ച് വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.