< Psalms 79 >
1 A psalm of Asaph O God they have come [the] nations - in inheritance your they have made unclean [the] temple of holiness your they have made Jerusalem into heaps of ruins.
൧ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവമേ, ജനതതികൾ അങ്ങയുടെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
2 They have given [the] corpse[s] of servants your food to [the] bird[s] of the heavens [the] flesh faithful [people] your to [the] animal[s] of [the] earth.
൨അവർ അങ്ങയുടെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും അങ്ങയുടെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഭക്ഷണമായി കൊടുത്തിരിക്കുന്നു.
3 They have poured out blood their - like water round about Jerusalem and there not [was one who] buried [them].
൩അവരുടെ രക്തം വെള്ളംപോലെ അവർ യെരൂശലേമിന് ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നില്ല.
4 We have become a reproach to neighbors our mockery and derision to [those] around us.
൪ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
5 Until when? O Yahweh will you be angry? to perpetuity will it burn? like fire jealousy your.
൫യഹോവേ, അവിടുന്ന് സദാ കോപിക്കുന്നതും അങ്ങയുടെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
6 Pour out anger your against the nations which not they know you and on kingdoms which on name your not they call.
൬അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ.
7 For it has consumed Jacob and habitation its they have devastated.
൭അവർ യാക്കോബിനെ വിഴുങ്ങിക്കളയുകയും അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തുവല്ലോ.
8 May not you remember to us iniquities former [surely] quickly may they come to meet us compassion your for we have become low exceedingly.
൮ഞങ്ങളുടെ പൂർവ്വികരുടെ അകൃത്യങ്ങൾ ഞങ്ങളോട് കണക്കിടരുതേ; അങ്ങയുടെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
9 Help us - O God of salvation our on [the] matter of [the] glory of name your and deliver us and atone on sins our for [the] sake of name your.
൯ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്, ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെ.
10 Why? - will they say the nations where? [is] God their let it be known (among the nations *Q(k)*) to eyes our [the] vengeance of [the] blood of servants your poured out.
൧൦“അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നത് എന്തിന്? അങ്ങയുടെ ദാസന്മാരുടെ രക്തം ചിന്തിയതിന് പ്രതികാരം ഞങ്ങളുടെ ദൃഷ്ടിയിൽ, ജനതകളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
11 May it come before you [the] groaning of [the] prisoner according to [the] greatness of arm your leave over [the] sons of death.
൧൧ബദ്ധന്മാരുടെ നെടുവീർപ്പ് അങ്ങയുടെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ അങ്ങ് അങ്ങയുടെ മഹാശക്തിയാൽ രക്ഷിക്കണമേ.
12 And repay to neighbors our sevenfold into bosom their reproach their which they reproached you O Lord.
൧൨കർത്താവേ, ഞങ്ങളുടെ അയല്ക്കാർ അങ്ങയെ നിന്ദിച്ച നിന്ദ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കണമേ.
13 And we people your - and [the] sheep of pasture your we will give thanks to you for ever to a generation and a generation we will recount praise your.
൧൩എന്നാൽ അങ്ങയുടെ ജനവും അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ അങ്ങയുടെ സ്തുതിയെ പ്രസ്താവിക്കും.