< Proverbs 25 >
1 Also these [are] [the] proverbs of Solomon which they copied [the] men of - Hezekiah [the] king of Judah.
൧ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാ രാജാവായ ഹിസ്ക്കീയാവിന്റെ ആളുകൾ അവ ശേഖരിച്ചിരിക്കുന്നു.
2 [is] [the] glory of God to conceal a matter and [is the] glory of kings to search out a matter.
൨കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
3 Heaven for height and earth for depth and [the] heart of kings there not [is] inquiry.
൩ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം.
4 Remove dross from silver and it came out for the metalsmith a vessel.
൪വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ തട്ടാന് പണിത്തരം കിട്ടും.
5 Remove [the] wicked before a king so it may be established in righteousness throne his.
൫രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
6 May not you claim honor before a king and in [the] place of great [people] may not you stand.
൬രാജസന്നിധിയിൽ നിന്നെത്തന്നെ പുകഴ്ത്തരുത്; മഹാന്മാരുടെ സ്ഥാനത്ത് നില്‍ക്കുകയും അരുത്.
7 For [is] better to say to you come up here than to set low you before a noble [person] whom they have seen eyes your.
൭പ്രഭുവിന്റെ സന്നിധിയിൽ നീ താഴ്ത്തപ്പെടുന്നതിനെക്കാൾ “ഇവിടെ കയറിവരുക” എന്ന് അവൻ നിന്നോട് പറയുന്നത് നല്ലത്.
8 May not you go forth to contest a lawsuit quickly lest what? will you do at end its when puts to shame you neighbor your.
൮ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും?
9 Own case your conduct with neighbor your and [the] secret of another [person] may not you reveal.
൯നിന്റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.
10 Lest he should bring shame you [one who] hears and evil report your not it will turn back.
൧൦കേൾക്കുന്നവൻ നിന്നെ നിന്ദിക്കുവാനും നിനക്ക് തീരാത്ത അപമാനം വരുവാനും ഇടവരരുത്.
11 Apples of gold in settings of silver a word spoken on proper times its.
൧൧തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.
12 An earring of gold and an ornament of pure gold [one who] reproves wise on an ear listening.
൧൨കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.
13 [is] like [the] cold of Snow - on a day of harvest an envoy faithful to [those who] sent him and [the] life of masters his he will restore.
൧൩വിശ്വസ്തനായ ദൂതൻ തന്നെ അയക്കുന്നവർക്ക് കൊയ്ത്തുകാലത്ത് ഹിമത്തിന്റെ തണുപ്പുപോലെ; അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
14 Clouds and wind and [is] rain there not a person [who] boasts in a gift of falsehood.
൧൪ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു.
15 By length of anger he will be persuaded a ruler and a tongue soft it will break bone.
൧൫ദീർഘക്ഷമകൊണ്ട് ന്യായാധിപനെ സമ്മതിപ്പിക്കാം; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.
16 Honey you have found eat sufficiency your lest you should be surfeited with it and you will vomit up it.
൧൬നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവൂ; അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്.
17 Make rare foot your from [the] house of neighbor your lest he should be surfeited with you and he will hate you.
൧൭കൂട്ടുകാരൻ നിന്നെക്കൊണ്ട് മടുത്ത് നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.
18 A war-club and a sword and an arrow sharpened a person [who] testifies against neighbor his a witness of falsehood.
൧൮കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ ഗദയും വാളും കൂർത്ത അമ്പും ആകുന്നു.
19 A tooth broken and a foot slipped [the] trust of [one who] acts treacherously in a day of trouble.
൧൯കഷ്ടകാലത്ത് അവിശ്വസ്തനെ ആശ്രയിക്കുന്നത് കേടുള്ള പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.
20 [one who] removes A garment - on a day of coldness vinegar on soda and [one who] sings the songs to a heart sad.
൨൦വിഷാദമുള്ള ഹൃദയത്തിനായി പാട്ടു പാടുന്നവൻ ശീതകാലത്ത് വസ്ത്രം കളയുന്നതുപോലെയും മുറിവിന്മേല്‍ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.
21 If [is] hungry [one who] hates you give to eat him food and if thirsty give to drink him water.
൨൧ശത്രുവിന് വിശക്കുന്നു എങ്കിൽ അവന് ഭക്ഷിക്കുവാൻ കൊടുക്കുക; ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്കുക.
22 For burning coals you [will] snatch up on head his and Yahweh he will repay to you.
൨൨അങ്ങനെ ചെയ്യുന്നതുകൊണ്ട് നീ അവനെ നാണം കെടുത്തും; യഹോവ നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും.
23 A wind of [the] north it brings forth rain and faces indignant a tongue of secrecy.
൨൩വടക്കൻ കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവം ജനിപ്പിക്കുന്നു;
24 [is] good To dwell on [the] corner of a roof more than a woman of (contentions *Q(K)*) and a house of association.
൨൪ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.
25 Water cool on a person weary and a report good from a land of distance.
൨൫ദാഹമുള്ളവന് തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരുപോലെ.
26 A spring fouled and a fountain ruined a righteous [person] [who] sways before a wicked [person].
൨൬ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം.
27 To eat honey much not [is] good and [the] search of own honor their [is] an honor.
൨൭തേൻ ഏറെ കുടിക്കുന്നത് നല്ലതല്ല; സ്വന്തം മഹത്വം ആരായുന്നത് അതുപോലെ തന്നെ.
28 A city broken into there not [is] a wall a person whom not control [belongs] to spirit his.
൨൮ആത്മസംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.