< Luke 23 >

1 And having risen up all the multitude of them (they led *N(k)O*) Him to Pilate.
പിന്നീട് അവർ എല്ലാവരുംകൂടി അവനെ പീലാത്തോസിന്റെ അടുക്കൽ കൊണ്ടുപോയി:
2 They began then to accuse Him saying; This [man] we found misleading the nation (of us *NO*) and forbidding tribute to Caesar to be given (and *no*) declaring Himself Christ a king to be.
ഇവൻ ഞങ്ങളുടെ ജാതിയെ വഴി തെറ്റിക്കുകയും, താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്ക് കരം കൊടുക്കുന്നത് തടയുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ട് എന്നു കുറ്റം ചുമത്തിത്തുടങ്ങി.
3 And Pilate (asked *N(k)O*) Him saying; You yourself are the King of the Jews? And answering him He was saying; You yourself say.
പീലാത്തോസ് യേശുവിനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
4 And Pilate said to the chief priests and the crowds; No [thing] find I guilty in man this.
പീലാത്തോസ് മഹാപുരോഹിതരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
5 But they were insisting saying that He stirs up the people teaching throughout all of Judea (and *no*) He has begun from Galilee until here.
അതിന് അവർ: അവൻ ഗലീല മുതൽ യെഹൂദ്യയിൽ ഇവിടെ വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു എന്നു ഉറപ്പിച്ചു പറഞ്ഞു.
6 Pilate now having heard (Galilee *KO*) asked whether the man a Galilean is,
ഇതു കേട്ടിട്ട് ഈ മനുഷ്യൻ ഗലീലക്കാരനാണോ എന്നു പീലാത്തോസ് ചോദിച്ചു;
7 and having learned that from the jurisdiction of Herod He is, he sent up Him to (*o*) Herod being also he himself in Jerusalem in those days.
യേശു ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ ആകുന്നു എന്നറിഞ്ഞിട്ട്, അന്ന് യെരൂശലേമിൽ വന്നുപാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.
8 And Herod having seen Jesus [was] glad exceedingly; he was for of (long *N(k)O*) time wishing to see Him because of hearing (many things *K*) concerning Him and he was hoping some sign to see by Him done.
ഹെരോദാവ് യേശുവിനെ കണ്ടിട്ട് വളരെ അധികം സന്തോഷിച്ച്; അവനെക്കുറിച്ച് കേട്ടിരുന്നതുകൊണ്ട് അവനെ കാണ്മാൻ വളരെക്കാലമായി ആഗ്രഹിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
9 He was questioning then Him in words many; He himself however no [thing] answered him.
എന്നാൽ ഹെരോദാവ് ചോദ്യങ്ങൾ ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.
10 Had been standing by now the chief priests and the scribes vehemently accusing Him.
൧൦മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ട് നിന്നു.
11 Having set at naught then Him (also *no*) Herod with the troops of him and having mocked [and] having put on (Him *ko*) apparel splendid, sent back Him to Pilate.
൧൧ഹെരോദാവ് തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി വെളുത്ത വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുക്കൽ മടക്കി അയച്ചു.
12 Became then friends both Herod and Pilate on that day with one another; they were formerly for at enmity they were between (them. *N(k)(o)*)
൧൨അന്ന് ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ എതിരാളികൾ ആയിരുന്നു.
13 Pilate then having called together the chief priests and the rulers and the people
൧൩പീലാത്തോസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി.
14 said to them; You brought to me man this as misleading the people; and behold I myself before you having examined [Him] no [thing] found in man this guilty of that accusation you are bringing against Him;
൧൪അവരോട്: ഈ മനുഷ്യൻ ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;
15 But not even [did] Herod; (he sent back *N(K)O*) for Him to (us *N(K)O*) And behold no [thing] worthy of death is done by Him.
൧൫ഹെരോദാവും കണ്ടില്ല; ഹെരോദാവ് യേശുവിനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല എന്ന് ഉറപ്പാണ്;
16 Having chastised therefore Him I will release [Him].
൧൬അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്ത് വിട്ടയയ്ക്കും എന്നു പറഞ്ഞു.
17 (necessity *KO*) (now had to release to them according to feast one. *K*)
൧൭പക്ഷേ ജനങ്ങൾ ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്നു നിലവിളിച്ചു.
18 (They cried out *N(k)O*) however all together saying; do remove this [man], do release now to us Barabbas;
൧൮ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു
19 who was on account of insurrection a certain having been made in the city and murder (being cast into *N(k)O*) (the *no*) (prison. *N(k)O*)
൧൯ബറബ്ബാസ് നഗരത്തിൽ ഉണ്ടായ ഒരു വഴക്കും കൊലപാതകവും കാരണം തടവിലായവൻ ആയിരുന്നു.
20 Again (therefore *N(k)O*) Pilate called to them wishing to release Jesus.
൨൦പീലാത്തോസിന് യേശുവിനെ മോചിപ്പിക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നെയും അവരോട് സംസാരിച്ചു.
21 But they were crying out saying; (do crucify do crucify *N(k)O*) Him.
൨൧അവരോ: അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക എന്നു എതിരെ നിലവിളിച്ചു.
22 And a third [time] he said to them; What for evil did commit this [man]? No [thing] worthy of death found I in Him. Having chastised therefore Him I will release [Him].
൨൨അവൻ മൂന്നാമതും അവരോട്: അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ ശിക്ഷ കൊടുത്തു വിട്ടയയ്ക്കും എന്നു പറഞ്ഞു.
23 But they were urgent with voices loud asking for Him to be crucified, And were prevailing the voices of them (and of the chief priests. *KO*)
൨൩അവരോ അവനെ ക്രൂശിക്കേണ്ടതിന് തുടർച്ചയായി നിലവിളിച്ചുകൊണ്ടിരുന്നു; അവരുടെ നിലവിളി ഫലിച്ചു;
24 (*k*) (and *N(k)O*) Pilate sentenced to be done the demand of them.
൨൪അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തോസ് വിധിച്ചു,
25 He released then (to them *k*) the [one] on account of insurrection and murder cast into (*k*) prison whom they were asking for; and Jesus he delivered to the will of them.
൨൫വഴക്കും കൊലപാതകവും കാരണം തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കുകയും ചെയ്തു.
26 And as they led away Him, having laid hold on (Simon a certain from Cyrene *N(k)O*) (who *k*) (is coming *N(k)O*) from [the] country they put upon him the cross to carry behind Jesus.
൨൬യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോൾ വയലിൽനിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ കണ്ട്. അവനെ കൊണ്ട് അവർ ക്രൂശ് ചുമപ്പിച്ചു. അവൻ യേശുവിന്റെ പിന്നാലെ നടന്നു.
27 Were following now Him a great multitude of the people and of women who (also *k*) were mourning and they were lamenting for Him.
൨൭ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി ദുഖിച്ചു കരയുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്ന്.
28 Having turned then to them Jesus said; Daughters of Jerusalem, not do weep for Me myself, but for yourselves do weep and for the children of you.
൨൮യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ.
29 For behold are coming days in which they will say; Blessed [are] the barren and (the *no*) wombs that never did bear and breasts that never (they feed. *N(k)O*)
൨൯പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
30 Then They will begin to say to the mountains; do fall upon us; and to the hills; do cover us.
൩൦അന്ന് മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.
31 For if in the green tree these things they do, in the dry what may happen?
൩൧പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണ് സംഭവിക്കുക എന്നു പറഞ്ഞു.
32 Were being led away now also other criminals two with Him to be executed.
൩൨കുറ്റവാളികളായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന് കൊണ്ടുപോയി.
33 And when (they came *N(k)O*) to the place which is being called [The] Skull, there they crucified Him and the criminals, the one on [the] right, another and on [the] left.
൩൩തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു.
34 And Jesus was saying; Father, do forgive them; not for they know what they do. Dividing then the garments of Him they cast (lots. *NK(o)*)
൩൪അപ്പോൾ യേശു: പിതാവേ, ഇവർ ചെയ്യുന്നതു എന്താണെന്ന് അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. പിന്നീട് അവർ അവന്റെ വസ്ത്രം പങ്കിടാനായി ചീട്ടിട്ടു.
35 And had stood the people beholding. Were deriding [Him] then also the rulers (with them *k*) saying; Others He saved, he should save Himself if this is the Christ (*ko*) of God (the *no*) Chosen [One].
൩൫ജനം നോക്കിക്കൊണ്ട് നിന്നു. ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ സ്വയം രക്ഷിയ്ക്കട്ടെ എന്നു ഭരണകർത്താക്കളും പരിഹസിച്ചു പറഞ്ഞു.
36 (Mocked *N(k)O*) then Him also the soldiers coming near, (and *k*) sour wine offering to Him
൩൬പടയാളികളും അവനെ പരിഹസിച്ചു അടുത്തുവന്ന് അവന് പുളിച്ച വീഞ്ഞ് കാണിച്ചു.
37 and saying; If You yourself are the King of the Jews, do save Yourself!
൩൭നീ യെഹൂദന്മാരുടെ രാജാവ് എങ്കിൽ നിന്നെത്തന്നെ രക്ഷിയ്ക്ക എന്നു പറഞ്ഞു.
38 There was now also an inscription (written *K(o)*) over Him (writings in Greek and in Latin and in Hebrew; is *K*) the King of the Jews This [is].
൩൮ഇവൻ യെഹൂദന്മാരുടെ രാജാവ് എന്നു ഒരു തലക്കെട്ട് അവന്റെ മീതെ ഉണ്ടായിരുന്നു.
39 One now of those having been hanged criminals he was denigrating Him saying: (Surely *N(K)O*) you yourself are the Christ? do save Yourself and us!
൩൯അവനോടൊപ്പം തൂക്കിയ കുറ്റക്കാരിൽ ഒരുവൻ: നീ ക്രിസ്തു അല്ലയോ? നിന്നെയും ഞങ്ങളെയും രക്ഷിയ്ക്ക എന്നു പറഞ്ഞു അവനെ കളിയാക്കി.
40 Answering now the other (rebuking *N(k)O*) him (was speaking; *N(k)O*) Not even do fear you yourself God that under the same judgment you are?
൪൦മറ്റവനോ അവനെ ശാസിച്ചു: തുല്യശിക്ഷയ്ക്ക് വിധേയൻ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
41 and we ourselves indeed justly, Worthy for of what we did we are receiving; [this] man however no [thing] wrong did.
൪൧നാമോ ന്യായമായിട്ട് ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന് യോഗ്യമായതല്ലോ കിട്ടുന്നത്; പക്ഷേ ഇവനോ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
42 And he was saying: (*k*) Jesus, do remember me (Lord *K*) when You may come (into *N(k)O*) (the kingdom *NK(o)*) of You!
൪൨പിന്നെ അവൻ: യേശുവേ, നിന്റെ രാജ്യത്തിൽ നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
43 And He said to him (Jesus: *ko*) Amen to you I say: today with Me you will be in Paradise.
൪൩യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോട് പറയുന്നു എന്നു പറഞ്ഞു.
44 (And *no*) it was (now *k*) (already *no*) about [the] hour sixth, and darkness came over all the land until [the] hour ninth
൪൪ഏകദേശം ആറാംമണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
45 (and *ko*) (The sun darkened. *N(k)O*) (and *ko*) was torn (then *no*) the veil of the temple in [the] middle.
൪൫ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ കീറിപ്പോയി.
46 And having called out in a voice loud Jesus said; Father, into [the] hands of You (I myself commit *N(k)O*) the Spirit of Mine. (This now *N(k)O*) having said He breathed His last.
൪൬യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചുപറഞ്ഞു; ഇതു പറഞ്ഞിട്ട് പ്രാണനെ വിട്ടു.
47 Having seen now the centurion that having taken place (he was glorifying *N(k)O*) God saying; Certainly man this righteous was.
൪൭ഈ സംഭവിച്ചത് ശതാധിപൻ കണ്ടിട്ട്: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
48 And all the having come together crowds to spectacle this, (having seen *N(k)O*) the [things] having taken place, beating (their own *k*) breasts were returning [home].
൪൮കാണ്മാൻ കൂടിവന്ന പുരുഷാരം ഒക്കെയും സംഭവിച്ചത് കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
49 Had stood now all those who knew (with Him *N(k)O*) (from *no*) afar off also women those (having followed *N(k)O*) Him from Galilee beholding these things.
൪൯അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ട് ദൂരത്ത് നിന്നു.
50 And behold a man named Joseph a Council member being (also *n*) a man good and righteous;
൫൦അരിമത്ഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസഫ് എന്നൊരു മന്ത്രി ഉണ്ടായിരുന്നു.
51 he not was having consented to the counsel and to the deed of them; from Arimathea a city of the Jews, who (and *k*) he was waiting for (and himself *k*) the kingdom of God,
൫൧അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു.
52 He having gone to Pilate asked [for] the body of Jesus.
൫൨അവൻ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു,
53 And having taken down (it *k*) he wrapped it in a linen cloth and placed (it *N(k)O*) in a tomb cut in a rock in which no were no [one] (not yet *N(k)O*) laid.
൫൩അത് ഇറക്കി ഒരു തുണിയിൽ പൊതിഞ്ഞു, പാറയിൽ വെട്ടിയിരുന്നതും, ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ച്.
54 And [the] Day it was (of Preparation, *NK(o)*) and Sabbath was just beginning.
൫൪അന്ന് യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
55 Having followed then (and *k*) (the *no*) women who were having come from Galilee with Him saw the tomb and how was laid the body of Him.
൫൫ഗലീലയിൽ നിന്നു അവനോടുകൂടെ അനുഗമിച്ച സ്ത്രീകളും ചെന്ന് കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ട്
56 Having returned then they prepared spices and anointing oils And on the indeed Sabbath they rested according to the commandment.
൫൬മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരിന്നു.

< Luke 23 >