< Leviticus 18 >

1 And he spoke Yahweh to Moses saying.
യഹോവ മോശയോട് അരുളിച്ചെയ്തു,
2 Speak to [the] people of Israel and you will say to them I [am] Yahweh God your.
“ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
3 According to [the] deed[s] of [the] land of Egypt which you dwelt in it not you will do and according to [the] deed[s] of [the] land of Canaan where I [am] about to bring you there towards not you will do and in statutes their not you will walk.
നിങ്ങൾ താമസിച്ചിരുന്ന ഈജിപ്റ്റിൽ അവർ ചെയ്തിരുന്നതുപോലെ നിങ്ങൾ ചെയ്യരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻനാട്ടിൽ അവർ ചെയ്തുപോകുന്നതുപോലെയും നിങ്ങൾ ചെയ്യരുത്. അവരുടെ പ്രവൃത്തികൾ അനുകരിക്കരുത്.
4 Judgments my you will do and statutes my you will keep by walking in them I [am] Yahweh God your.
നിങ്ങൾ എന്റെ നിയമം അനുസരിക്കയും എന്റെ ഉത്തരവുകൾ പ്രമാണിക്കുകയും വേണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
5 And you will keep statutes my and judgments my which he will do them humankind and he will live by them I [am] Yahweh.
എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുക; കാരണം അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും. ഞാൻ യഹോവ ആകുന്നു.
6 A man a man to any relative of flesh his not you will draw near to uncover nakedness I [am] Yahweh.
“‘നിങ്ങളിൽ ആരും രക്തബന്ധമുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അവരെ സമീപിക്കരുത്, ഞാൻ യഹോവ ആകുന്നു.
7 [the] nakedness of Father your and [the] nakedness of mother your not you will uncover [is] mother your she not you will uncover nakedness her.
“‘നിന്റെ മാതാവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു നിന്റെ പിതാവിനെ അപമാനിക്കരുത്. അവൾ നിന്റെ മാതാവല്ലോ; അവളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
8 [the] nakedness of [the] wife of Father your not you will uncover [is] [the] nakedness of father your it.
“‘പിതാവിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ പിതാവിനെ അപമാനിക്കുന്നതാണ്.
9 [the] nakedness of Sister your [the] daughter of father your or [the] daughter of mother your one born of house or one born outside not you will uncover nakedness their.
“‘പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ നിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവർ വീട്ടിൽ ജനിച്ചവരോ പുറത്തുജനിച്ചവരോ ആകട്ടെ, അവരുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
10 [the] nakedness of [the] daughter of Son your or [the] daughter of daughter your not you will uncover nakedness their for [are] own nakedness your they.
“‘നിന്റെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; കാരണം, അതു നിന്നെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.
11 [the] nakedness of [the] daughter of [the] wife of Father your one born of father your [is] sister your she not you will uncover nakedness her.
“‘നിന്റെ പിതാവിനു ജനിച്ചവളും അയാളുടെ ഭാര്യയുടെ മകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ സഹോദരിയാണല്ലോ.
12 [the] nakedness of [the] sister of Father your not you will uncover [is] a relative of father your she.
“‘നിന്റെ പിതാവിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ പിതാവിന്റെ അടുത്ത ബന്ധുവാണല്ലോ.
13 [the] nakedness of [the] sister of Mother your not you will uncover for [is] a relative of mother your she.
“‘നിന്റെ അമ്മയുടെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ബന്ധുവാണല്ലോ.
14 [the] nakedness of [the] brother of Father your not you will uncover to wife his not you will draw near [is] aunt your she.
“‘നിന്റെ പിതാവിന്റെ സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അങ്ങനെ നീ അദ്ദേഹത്തെ അപമാനിക്കരുത്; അവൾ നിന്റെ അമ്മായിയാണല്ലോ.
15 [the] nakedness of Daughter-in-law your not you will uncover [is] [the] wife of son your she not you will uncover nakedness her.
“‘നിന്റെ മരുമകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവൾ നിന്റെ മകന്റെ ഭാര്യയാണല്ലോ; അവളുമായുള്ള ലൈംഗികബന്ധം നിഷിദ്ധമാണ്.
16 [the] nakedness of [the] wife of Brother your not you will uncover [is] [the] nakedness of brother your it.
“‘സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ സഹോദരനെ അപമാനിക്കുന്നതിനു തുല്യമാണല്ലോ.
17 [the] nakedness of A woman and daughter her not you will uncover [the] daughter of son her and [the] daughter of daughter her not you will take to uncover nakedness her [are] relative[s] they [is] wickedness it
“‘ഒരു സ്ത്രീയുമായും അവളുടെ മകളുമായും ലൈംഗികബന്ധത്തിലേർപ്പെടരുത്. അവളുടെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; അവർ അടുത്ത ബന്ധുക്കളാണല്ലോ. അതു ദുഷ്ടതയാണ്.
18 and a woman to sister her not you will take to make [her] a rival wife to uncover nakedness her with her in life her.
“‘നിന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോൾ, അവളോടുള്ള വിരോധത്തിന് അവളുടെ സഹോദരിയെ ഭാര്യയായി സ്വീകരിക്കുകയോ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യരുത്.
19 And to a woman in [the] menstruous impurity of uncleanness her not you will draw near to uncover nakedness her.
“‘ഋതുകാലത്തെ അശുദ്ധിയിൽ കഴിയുന്ന ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
20 And to [the] wife of fellow citizen your not you will give copulation your for seed to be unclean by her.
“‘നിന്റെ അയൽവാസിയുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവളാൽ നിനക്ക് അശുദ്ധി വരുത്തരുത്.
21 And any of offspring your not you will give to make pass to Molech and not you will profane [the] name of God your I [am] Yahweh.
“‘മോലെക്കിനു യാഗമർപ്പിക്കാൻ നിന്റെ കുഞ്ഞുങ്ങളിലൊന്നിനെയും കൊടുക്കരുത്; നിന്റെ ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
22 And a male not you will lie with [the] lyings of a woman [is] an abomination it.
“‘സ്ത്രീയോടെന്നപോലെ ഒരുവൻ പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിഷിദ്ധമാണ്.
23 And in any animal not you will give copulation your to be unclean by it and a woman not she will stand before an animal to stretch out with it [is] confusion it.
“‘ഒരു മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീയും അതിന്റെ മുമ്പിൽ നിൽക്കരുത്; അതു നികൃഷ്ടമാണ്.
24 May not you defile yourselves by all these [things] for by all these [things] they have made themselves unclean the nations which I [am] about to send away from before you.
“‘ഇവയിലൊന്നിലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്, കാരണം നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇങ്ങനെയാണ് അശുദ്ധരായിത്തീർന്നത്.
25 And it became unclean the land and I visited iniquity its on it and it vomited up the land inhabitants its.
ദേശംപോലും മലിനമായി; അതുകൊണ്ടു ഞാൻ അതിനെ അതിന്റെ പാപംനിമിത്തം ശിക്ഷിച്ചു, ദേശം അതിലെ നിവാസികളെ ഉപേക്ഷിച്ചുകളഞ്ഞു.
26 And you will keep you statutes my and judgments my and not you will do any of all the abominations these the native-born and the sojourner who sojourns in midst of you.
എന്നാൽ നിങ്ങൾ എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കണം. സ്വദേശികളും നിങ്ങളുടെയിടയിൽ പാർക്കുന്ന പ്രവാസികളും ഈവക അറപ്പായതൊന്നും ചെയ്യരുത്.
27 For all the abominations these they did [the] people of the land who [were] before you and it became unclean the land.
കാരണം നിങ്ങൾക്കുമുമ്പ് ഈ ദേശത്തു താമസിച്ചിരുന്നവർ ഇവയൊക്കെ ചെയ്തു, അങ്ങനെ ദേശം മലിനമായിത്തീർന്നു.
28 And not it will vomit up the land you when make unclean you it just as it vomited up the nation which [was] before you.
നിങ്ങൾ ദേശത്തെ മലിനമാക്കിയാൽ, അതു നിങ്ങൾക്കു മുമ്പുണ്ടായിരുന്നവരെ ഉപേക്ഷിച്ചുകളഞ്ഞതുപോലെ നിങ്ങളെയും ഉപേക്ഷിച്ചുകളയും.
29 For every [one] who he will do any of all the abominations these and they will be cut off the persons who do [them] from among people their.
“‘ഈ അറപ്പായ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്ന വ്യക്തികളെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
30 And you will keep duty my to not to do any of [the] customs of the abominations which they have been done before you and not you will make yourselves unclean by them I [am] Yahweh God your.
എന്റെ ചട്ടങ്ങൾ പാലിക്കുക; നിങ്ങൾ വരുന്നതിനുമുമ്പ് നിലവിലിരുന്ന അറപ്പായ ആചാരനടപടികളിലൊന്നിലും ഏർപ്പെട്ട്, നിങ്ങളെ അവരോടൊപ്പം അശുദ്ധരാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’”

< Leviticus 18 >