< Jeremiah 4 >

1 If you will return O Israel - [the] utterance of Yahweh to me you will return and if you will remove detestable things your from before me and not you will waver.
“യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്ക് മടങ്ങി വന്നുകൊള്ളുക” എന്ന് യഹോവയുടെ അരുളപ്പാട്; നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരുകയില്ല.
2 And you will swear [by] [the] life of Yahweh in faithfulness in justice and in righteousness and they will bless themselves by him nations and in him they will boast.
‘യഹോവയാണ’ എന്ന് നീ പരമാർത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്യുമെങ്കിൽ, ജനതകൾ അവിടുത്തെ നാമത്തിൽ അവരെത്തന്നെ അനുഗ്രഹിക്കുകയും അവിടുത്തെ നാമത്തിൽ പുകഴുകയും ചെയ്യും”.
3 For thus - he says Yahweh to [the] man of Judah and to Jerusalem plow of you unplowed ground and may not you sow to thorns.
യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, തരിശുനിലം ഉഴുവിൻ”.
4 Circumcise yourselves to Yahweh and remove [the] foreskins of heart your O man of Judah and [the] inhabitants of Jerusalem lest it should go forth like fire rage my and it will burn and there not [will be one who] extinguishes because of [the] wickedness of deeds your.
“യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ആയവരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ച്, ആർക്കും കെടുത്തിക്കൂടാത്തവിധം കത്താതിരിക്കേണ്ടതിന് നിങ്ങളെത്തന്നെ യഹോവയ്ക്കായി സമര്‍പ്പിപ്പിന്‍. നിങ്ങളുടെ ഹൃദയത്തിന്റെ കാഠിന്യം നീക്കിക്കളയുവിൻ.
5 Declare in Judah and in Jerusalem make a proclamation and say (blow *Q(K)*) a trumpet in the land call out fill and say gather yourselves so let us go to [the] cities of fortification.
യെഹൂദയിൽ അറിയിച്ച്, യെരൂശലേമിൽ പ്രസിദ്ധമാക്കി, ദേശത്തു കാഹളം ഊതുവാൻ പറയുവിൻ; ‘കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്ക് പോകാം’ എന്ന് ഉറക്കെ വിളിച്ചുപറയുവിൻ.
6 Lift up a standard Zion towards take refuge may not you stand still for calamity I [am] about to bring from [the] north and destruction great.
സീയോനു കൊടി ഉയർത്തുവിൻ; നില്‍ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്ന് അനർത്ഥവും വലിയ നാശവും വരുത്തും.
7 It has gone up a lion from thicket its and a destroyer of nations he has set out he has gone out from place his to make land your into a waste cities your they will fall in ruins from not inhabitant.
സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; ജനതകളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും.
8 On this gird yourself sackcloth mourn and wail for not it has turned back [the] burning of [the] anger of Yahweh from us.
ഇതു നിമിത്തം രട്ടുടുക്കുവിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ.
9 And it will be on the day that [the] utterance of Yahweh it will perish [the] heart of the king and [the] heart of the officials and they will be appalled the priests and the prophets they will be astounded.
അന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും” എന്ന് യഹോവയുടെ അരുളപ്പാട്.
10 And I said alas! - O Lord Yahweh truly certainly you have deceived the people this and Jerusalem saying peace it will belong to you and it will reach a sword to the throat.
൧൦അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കുമ്പോൾ ‘നിങ്ങൾക്ക് സമാധാനം’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ” എന്നു പറഞ്ഞു.
11 At the time that it will be said to the people this and to Jerusalem a wind scorching bare heights in the wilderness [will be] [the] direction of [the] daughter of people my not to winnow and not to cleanse.
൧൧ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറയുവാനുള്ളതെന്തെന്നാൽ: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റ് പാറ്റുവാനല്ല, കൊഴിക്കുവാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരെ പ്രവഹിക്കും.
12 A wind [too] full for these [things] it will come for me now also I I will speak judgments with them.
൧൨ഇതിലും ശക്തമായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും”.
13 There! - like clouds he is going up and like the storm-wind chariots his they are swift more than eagles horses his woe! to us for we are devastated.
൧൩“ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ.’
14 Wash from evil heart your O Jerusalem so that you may be saved until when? will it remain in inner being your [the] thoughts of wickedness your.
൧൪യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.
15 For a voice [is] declaring from Dan and [is] proclaiming trouble from [the] hill country of Ephraim.
൧൫ദാന്‍ പട്ടണത്തില്‍ നിന്ന് ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്ന് അനർത്ഥം പ്രസിദ്ധമാക്കുന്നു.
16 Make known to the nations here! proclaim to Jerusalem besiegers [are] coming from [the] land of distance and they have given forth on [the] cities of Judah voice their.
൧൬ജനതകളോടു പ്രസ്താവിക്കുവിൻ; ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ എന്ന് യെരൂശലേമിനോട് അറിയിക്കുവിൻ.
17 Like [those who] guard a field they are on it from round about for me it has been rebellious against [the] utterance of Yahweh.
൧൭അവൾ എന്നോട് മത്സരിച്ചിരിക്കുകകൊണ്ട് അവർ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരെ വന്ന് ചുറ്റിവളഞ്ഞിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
18 Conduct your and deeds your they have brought about these [things] to you this [is] wickedness your for it is bitter for it has reached to heart your.
൧൮“നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടാകുന്നു ഇവ നിനക്ക് വന്നത്; ഇത്ര കൈപ്പായിരിക്കുവാനും നിന്റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നെ”.
19 Inward parts my - inward parts my - (I am waiting *Q(K)*) [the] walls of heart my [is] in turmoil to me heart my not I will keep silent for [the] sound of a trumpet (you have heard *Q(K)*) O self my [the] shout of battle.
൧൯അയ്യോ എന്റെ ഉള്ളം, എന്റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.
20 Destruction to destruction it has been proclaimed for it has been devastated all the land suddenly they have been devastated tents my a moment tent curtains my.
൨൦നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്ന് എന്റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം എന്റെ തിരശ്ശീലകളും കവർച്ചയായിപ്പോയി.
21 Until when? will I see a standard will I hear [the] sound of a trumpet.
൨൧എത്രത്തോളം ഞാൻ യുദ്ധത്തിന്റെ കൊടി കണ്ട് കാഹളധ്വനി കേൾക്കേണ്ടിവരും?
22 For - [is] a fool people my me not they know [are] children fools they and not [are] having understanding they [are] skillful they to do evil and to do good not they know.
൨൨“എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ”.
23 I looked at the earth and there! [it was] formlessness and emptiness and to the heavens and there not [was] light their.
൨൩ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു.
24 I looked at the mountains and there! [they were] quaking and all the hills they shook to and fro.
൨൪ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു.
25 I looked and there! there not [was] humankind and every bird of the heavens they had fled.
൨൫ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ എല്ലാം പറന്നു പോയിരുന്നു.
26 I looked and there! the garden-land [was] wilderness and all cities its they had been pulled down from before Yahweh from before [the] burning of anger his.
൨൬ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളെല്ലാം യഹോവയാൽ അവിടുത്തെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
27 For thus he says Yahweh a desolation it will be all the earth and complete destruction not I will make.
൨൭യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളയുകയില്ല.
28 On this it will mourn the earth and they will be dark the heavens above on for I have spoken I have resolved and not I have repented and not I will turn back from it.
൨൮ഇതു നിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും; ഞാൻ നിർണ്ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അനുതപിക്കുകയില്ല, പിൻമാറുകയുമില്ല.
29 From [the] sound of a horseman and a shooter of a bow [is] fleeing every city people will go in the thickets and on the rocks people will go up every city [is] abandoned and there not [is] dwelling in them anyone.
൨൯കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്ന് പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാർക്കുന്നതുമില്ല.
30 (And you *Q(K)*) O devastated [one] what? are you doing that you are dressing scarlet that you ornament yourself ornament[s] of gold that you tear open with eye-paint eyes your for vanity you beautify yourself they have rejected you lovers life your they seek.
൩൦“ഇങ്ങനെ ശൂന്യമായിപ്പോകുമ്പോൾ നീ എന്ത് ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്ക് സൗന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ച് നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
31 For a sound like a sick [woman] I have heard distress like a [woman] bearing a first child [the] sound of [the] daughter of Zion she is gasping for breath she is spreading out hands her woe! please to me for it is weary self my to murderers.
൩൧ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: ‘അയ്യോ കഷ്ടം! എന്റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ എന്ന് പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ”.

< Jeremiah 4 >