< Psalms 24 >

1 David’s. A Melody. To Yahweh, belongeth, The earth and the fulness thereof, The world, and they who dwell therein;
ദാവീദിന്റെ ഒരു സങ്കീർത്തനം. ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
2 For, he, upon the seas, hath founded it, and upon the currents, doth make it firm.
കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
3 Who shall ascend the mountain of Yahweh? And who shall stand in his holy place?
യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക? അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
4 The clean of hands, and pure of heart, —who hath not uplifted, to falsehood, his soul, nor sworn deceitfully,
വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ, വിഗ്രഹത്തിൽ ആശ്രയിക്കാതെയും വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.
5 Shall bear away a blessing from Yahweh, and righteousness, from his delivering God.
അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
6 This, is the generation of them who inquire of him, who seek thy face, O God of Jacob. (Selah)
ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ, യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. (സേലാ)
7 Lift up, O ye gates, your heads, and lift yourselves up, ye age-abiding doors, That the king of glory may come in.
കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
8 Who is the king of glory? Yahweh, strong and mighty, Yahweh, mighty in war.
മഹത്ത്വത്തിന്റെ രാജാവ് ആരാണ്? ശക്തനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ.
9 Lift up, O ye gates, your heads, yea lift [them] up, ye age-abiding doors, That the king of glory may come in.
കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10 Who then is the king of glory? Yahweh of hosts, He, is the king of glory. (Selah)
മഹത്ത്വത്തിന്റെ രാജാവ് ആരാണ്? സൈന്യങ്ങളുടെ യഹോവ— അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. (സേലാ)

< Psalms 24 >