< Numbers 4 >

1 Then spake Yahweh unto Moses and unto Aaron saying:
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
2 Reckon up the sum of the sons of Kohath, out of the midst of the sons of Levi, —by their families by their ancestral house:
“ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള, സമാഗമനകൂടാരത്തിൽ
3 from thirty years old, and upwards, even unto fifty years, —every one that can enter into the host, to do service in the tent of meeting.
വേലചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ.
4 This, shall be the labour of the sons of Kohath, in the tent of meeting, —the most holy things,
സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്:
5 So then Aaron and his sons shall enter when the camp is to set forward, and take down the screening veil, —and enwrap therein the ark of the testimony;
പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടണം.
6 and put thereon a covering of badgers’ skin, and spread a complete wrapper of blue over above, —and put in the staves thereof.
കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
7 And over the Presence-table, shall they spread a wrapper of blue and put thereon the dishes and the pans and the bowls and the libation cups, the perpetual bread also, thereupon, shall remain;
കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വെക്കണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കണം.
8 and they shall spread over them a wrapper of crimson, and cover the same with a covering of badgers’ skin, —and shall put in the staves thereof.
അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് കോലാട്ടിൻ തോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
9 Then shall they take a wrapper of blue, and cover the light-giving lampstand, and the lamps thereof, and the snuffers thereof and the snuff-trays thereof, —and all the oil-vessels, thereof, wherewith they minister thereunto;
ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടണം.
10 and shall put the same and all the vessels thereof, within a covering of, badgers’ skin, —and shall put it upon a frame.
൧൦അതും അതിന്റെ പാത്രങ്ങളൊക്കെയും കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടണം.
11 And upon the altar of gold, shall they spread a wrapper of blue, and shall cover the same in a covering of badgers’ skin, —and shall put in the staves thereof,
൧൧സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
12 And they shall take all the utensils of attendance wherewith they attend in the sanctuary, and put them within a wrapper of blue, and cover the same in a covering of badgers’ skin, —and put them on a frame.
൧൨വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
13 Then shall they remove the fat-ashes from the altar, —and spread over it a wrapper of purple;
൧൩അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം.
14 and put thereupon all the utensils thereof wherewith they minister thereupon—the fire-pans, the flesh-hooks—and the shovels and the tossing-bowls, all the utensils of the altar, —and shall spread over it a covering of badgers’ skin and put in the staves thereof.
൧൪അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കണം; കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
15 So shall Aaron and his sons make an end of covering the sanctuary, and all the utensils of the sanctuary, when the camp is to set forward, then after that, shall the sons of Kohath enter to bear it, but they must not put forth a touch unto that which, is holy, else should they die, these, shall be the burden of the sons of Kohath in the tent of meeting.
൧൫പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നേ.
16 But the care of Eleazar son of Aaron the priest, [shall be] —the light-giving oil, and the fragrant incense, and the perpetual meal-offering, and the anointing oil, the care of all the habitation, and all that is therein, both as to the sanctuary, and as to the furniture thereof.
൧൬പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.
17 Then spake Yahweh unto Moses and unto Aaron, saying:
൧൭യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
18 Do not let the tribe of the families of the Kohathites be cut off out of the midst of the Levites.
൧൮“നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്.
19 This, therefore, do ye for them, so shall they live and not die when they approach the most holy place, —Aaron and his sons shall enter and set them man by man over his labour, and unto his burden;
൧൯അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കണം.
20 but they shall not enter to see, for a moment, that which is holy, else should they die.
൨൦എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്”.
21 Then spake Yahweh unto Moses, saying:
൨൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
22 reckon up the sum of the sons of Gershon even of them also, —by their ancestral house by their families;
൨൨“ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക.
23 from thirty years old and upwards even to fifty years, shalt thou number them, —All that may enter to take rank in the host, to do laborious work in the tent of meeting.
൨൩മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേലചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണണം.
24 This, shall be the labour of the families of the Gershonites, —in labouring and in bearing:
൨൪ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്:
25 they shall bear the curtains of the habitation and the tent of meeting, the covering thereof and the covering of badgers’ skin which is over above it, —and the screen, at the entrance of the tent of meeting;
൨൫തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല,
26 and the hangings of the court, and the screen for the entrance of the gate of the court which is near the habitation and near the altar round about, and their cords, and all their articles of service, and all that is to be done to them when they shall do their labour,
൨൬പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യണം.
27 At the bidding of Aaron and his sons, shall be all the labour of the sons of the Gershonites, to the extent of their every burden, and to the extent of all their labour, —so shall ye appoint unto them in charge their every burden.
൨൭ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്‍പിക്കണം.
28 This, shall be the labour of the families of the sons of the Gershonites in the tent of meeting, —and, the charge of them, shall be in the hand of Ithamar, son of Aaron the priest.
൨൮സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം ആയിരിക്കണം.
29 As for the sons of Merari, —by their families by their ancestral house, shall ye number them;
൨൯മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണണം.
30 from thirty years old and upwards even to fifty years, shall ye number them, —all that enter into the host, to do laborious work in the tent of meeting,
൩൦മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണണം.
31 And, this, shall be their charge of the burdens, to the extent of all their labour in the tent of meeting, the boards of the habitation, and the bars thereof and he pillars thereof and the sockets thereof:
൩൧സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്,
32 and the pillars of the court round about and their sockets and their pins and their cords, to the extent of all their articles, to the extent of all their labour, and by names, shall ye put under their care the articles of their charge of burdens.
൩൨ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാ ജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കണം.
33 This, shall be the labour of the families of the sons of Merari, to the extent of all their labour in the tent of meeting, —in the hand of Ithamar, son of Aaron, the priest.
൩൩പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകലശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതുതന്നെ.
34 Then did Moses and Aaron, and the princes of the assembly, number the sons of the Kohathites, by their families, and by their ancestral house;
൩൪മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ
35 from thirty years old and upwards, even unto fifty years old, all that might enter the host, to labour in the tent of meeting;
൩൫സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
36 and they who were numbered of them, by their families, were found to be two thousand, seven hundred and fifty.
൩൬അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ.
37 These, were they who were num-bered of the families of the Kohathites, all that might labour in the tent of meeting, whom Moses and Aaron did number, at the bidding of Yahweh by the mediation of Moses.
൩൭മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
38 And they who were numbered of the sons of Gershon, —by their families, and by their ancestral house;
൩൮ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ
39 from thirty years old and upwards, even to fifty years old, all that might enter the host, to labour in the tent of meeting:
൩൯മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി
40 yea they who were numbered of them, by their families, by their ancestral house, —were found to be—two thousand, and six hundred, and thirty.
൪൦കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പത് പേർ.
41 These, are they who were numbered of the families of the sons of Gershon, all who might labour in the tent of meeting, whom Moses and Aaron did number, at the bidding of Yahweh.
൪൧യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
42 And they who were numbered of the families of the sons of Merari, by their families by their ancestral house;
൪൨മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ
43 from thirty years old and upwards, even unto fifty years old, —all that might enter the host to labour in the tent of meeting;
൪൩മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി
44 yea they who were numbered of them, by their families, were found to be—three thousand and two hundred.
൪൪അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് പേർ.
45 These, are they who were numbered of the families of the sons of Merari, —whom Moses and Aaron did number, at the bidding of Yahweh, by the mediation of Moses.
൪൫യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ.
46 All they who were numbered, whom Moses and Aaron and the princes of Israel did number, even the Levites, by their families and by their ancestral house;
൪൬മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ
47 from thirty years old and upwards, even unto fifty years old, all that might enter, to toil in the work of labouring and in the work of bearing burdens, in the tent of meeting,
൪൭സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ
48 yea, they who were numbered of them were found to be—eight thousand, and five hundred, and eighty.
൪൮എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് പേർ ആയിരുന്നു.
49 At the bidding of Yahweh, were they put in charge by the mediation of Moses, man by man, over his labour and over his burden, —yea, they who were put in charge by him, were they, whom Yahweh commanded Moses.
൪൯യഹോവയുടെ കല്പനപ്രകാരം അവർ മോശെമുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.

< Numbers 4 >