< Exodus 38 >
1 And he made the altar for the ascending-sacrifice of acacia wood, —five cubits, the length thereof and, five cubits, the breadth thereof foursquare, and, three cubits, the height thereof.
൧അവൻ ഖദിരമരംകൊണ്ട് ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിന്റെ ഉയരം മൂന്ന് മുഴം ആയിരുന്നു.
2 And he made the horns thereof, upon the four corners thereof, of the same, were the horns thereof, —and he overlaid it with bronze.
൨അതിന്റെ നാല് കോണിലും നാല് കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്ന് തന്നെ ആയിരുന്നു. താമ്രംകൊണ്ട് അത് പൊതിഞ്ഞു.
3 And he made all the utensils of the altar—the pans and the shovels, and the sprinkling bowls, the flesh-hooks and the fire-pans, —all the utensils thereof, made he of bronze.
൩ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങൾ എല്ലാം താമ്രംകൊണ്ട് ഉണ്ടാക്കി.
4 And he made to the altar a grating, of network of bronze, —under the margin thereof beneath as far as the midst thereof.
൪അവൻ യാഗപീഠത്തിന് വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അത് താഴെ അതിന്റെ ചുറ്റുപടിക്ക് കീഴെ അതിന്റെ പകുതിയോളം എത്തി.
5 And he cast four rings in the four corners to the grating of bronze, —as receptacles for the staves,
൫താമ്രജാലത്തിന്റെ നാല് അറ്റത്തിനും തണ്ട് ഇടുവാൻ നാല് വളയം വാർത്തു.
6 And he made the staves of acacia wood, —and overlaid them with bronze.
൬ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിഞ്ഞു.
7 And he brought the staves into the rings, upon the sides of the altar, to lift it therewith, —hollow with boards, did he make it.
൭യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ കടത്തി; യാഗപീഠം പലകകൊണ്ട് പൊള്ളയായി ഉണ്ടാക്കി.
8 And he made the laver of bronze, and the stand thereof of bronze, —with the mirrors of the female hosts who did service at the opening of the tent of meeting.
൮സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾ കൊണ്ട് അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
9 And he made the court, —on the south side southward, the hangings of the court of fine twined linen, a hundred cubits;
൯അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽ കൊണ്ടുള്ള നൂറ് മുഴം മറശ്ശീല ഉണ്ടായിരുന്നു.
10 their pillars, twenty, and their sockets twenty, of bronze, —the hooks of the pillars and their connecting-rods, of silver:
൧൦അതിന് ഇരുപത് തൂണുകളും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
11 and, on the north side, a hundred cubits, their pillars, twenty, and, their sockets twenty, of bronze, —the hooks of the pillars and their connecting-rods, of silver.
൧൧വടക്കുവശത്ത് നൂറ് മുഴം മറശ്ശീലയും അതിന് ഇരുപത് തൂണും തൂണുകൾക്ക് ഇരുപത് താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
12 And on the west side, hangings, fifty cubits, their pillars, ten, and, their sockets, ten, —and, the hooks of the pillars and their connecting-rods, of silver.
൧൨പടിഞ്ഞാറുവശത്ത് അമ്പത് മുഴം മറശ്ശീലയും അതിന് പത്ത് തൂണും തൂണുകൾക്ക് പത്ത് ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
13 And on the east side towards the dawn, fifty cubits:
൧൩കിഴക്കുവശത്ത് മറശ്ശീല അമ്പത് മുഴം ആയിരുന്നു.
14 hangings, fifteen cubits, for the side-piece, —their pillars, three, and, their sockets three;
൧൪വാതിലിന്റെ ഒരു വശത്ത് മറശ്ശീല പതിനഞ്ച് മുഴവും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടുകളും ഉണ്ടായിരുന്നു.
15 and, for the second sidepiece on this side and on that of the gate of the court, hangings, fifteen cubits, —their pillars three, and their sockets, three.
൧൫മറ്റെവശത്തും അങ്ങനെ തന്നെ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ച് മുഴം മറശ്ശീലയും അവയ്ക്ക് മൂന്ന് തൂണുകളും തൂണുകൾക്ക് മൂന്ന് ചുവടും ഉണ്ടായിരുന്നു.
16 All the hangings of the court round about were of fine twined linen.
൧൬ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ട് ആയിരുന്നു.
17 And, the sockets for the pillars, were of bronze, the hooks of the pillars and their connecting-rods of silver, —and the overlaying of their capitals, was silver, —and, they themselves, were filleted with silver, even all the pillars of the court,
൧൭തൂണുകൾക്കുള്ള ചുവട് താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ട് മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.
18 And, the screen of the gate of the court was the work of an embroiderer, blue and purple and crimson, and fine-twined linen, —and, twenty cubits, in length, and the height, according to the breadth, of five cubits, to match the curtains of the court;
൧൮എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപത് മുഴവും അതിന്റെ ഉയരം അഞ്ച് മുഴവും ആയിരുന്നു.
19 and, their pillars, were four, and, their sockets, four, of bronze, —their hooks, of silver, and the overlaying of their capitals and their connecting-rods, of silver.
൧൯അതിന്റെ തൂണ് നാലും അവയുടെ ചുവട് നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
20 And, all the pins for the habitation, and for the court round about, of bronze.
൨൦തിരുനിവാസത്തിനും പ്രാകാരത്തിനും നാല് പുറവുമുള്ള കുറ്റികൾ എല്ലാം താമ്രം ആയിരുന്നു.
21 These, are the details of the habitation—the habitation of testimony, which were detailed at the bidding of Moses, —the service of the Levites, by the hand of Ithamar, son of Aaron the priest.
൨൧മോശെയുടെ കല്പന അനുസരിച്ച് പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്ക് കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിനുണ്ടായ ചെലവ് എന്തെന്നാൽ:
22 So then Bezaleel son of Uri, son of Hur, of the tribe of Judah, made all that Yahweh had commanded Moses.
൨൨യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോട് യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.
23 And, with him, was Oholiab, son of Ahisamach, of the tribe of Dan, an artificer and skilful weaver, —and an embroiderer—in blue, and in purple and in crimson and in fine linen.
൨൩അവനോടുകൂടി ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലിയാബും ഉണ്ടായിരുന്നു.
24 As for all the gold that was used for, the work, in all the construction of the sanctuary, it came to pass that the gold of the wave-offering was nine-and-twenty talents, and seven hundred and thirty shekels by the shekel of the sanctuary.
൨൪വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്ക് വഴിപാടായി ഉപയോഗിച്ച പൊന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.
25 And, the silver of them who were numbered of the assembly, was one hundred talents, —and one thousand, seven hundred and seventy-five shekels by the shekel of the sanctuary;
൨൫സഭയിൽ എണ്ണമെടുക്കപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ച് ശേക്കെലും ആയിരുന്നു.
26 a bekah per head, that is a half shekel, by the shekel of the sanctuary, for all that passed over to them who had been numbered, from twenty years old and upwards, for six hundred and three thousand, and five hundred and fifty.
൨൬ഇരുപത് വയസ്സും അതിന് മുകളിൽ പ്രായമുള്ളവരായി എണ്ണമെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പത് പേരിൽ ഓരോരുത്തർക്കും ഓരോ ബെക്കാ വീതമായിരുന്നു; അത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.
27 And it came to pass that the hundred talents of silver were used for casting the sockets of the sanctuary, and the sockets of the veil, —one hundred sockets with the hundred talents a talent for a socket.
൨൭വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന് ഒരു ചുവടിന് ഒരു താലന്ത് വീതം നൂറ് ചുവടിന് നൂറ് താലന്ത് വെള്ളി ചെലവായി.
28 And with the thousand, seven hundred and seventy-five, made the hooks for the pillars, —and overlaid their capitals and united them with connecting-rods.
൨൮ശേഷിച്ച ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ച് ശേക്കെൽകൊണ്ട് അവൻ തൂണുകൾക്ക് കൊളുത്ത് ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
29 And the bronze of the wave-offering, was seventy talents, —and two thousand and four hundred shekels.
൨൯വഴിപാടായി ലഭിച്ച താമ്രം എഴുപത് താലന്തും രണ്ടായിരത്തിനാനൂറ് ശേക്കെലും ആയിരുന്നു.
30 And he made therewith, the sockets for the opening of the tent of meeting, and the altar of bronze and the grating of bronze which pertained thereto, —and all the utensils of the altar,
൩൦അതുകൊണ്ട് അവൻ സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും
31 and the sockets for the court round about, and the sockets for the gate of the court, —and all the pins for the habitation and all the pins for the court round about.
൩൧ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിനുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.