< Ezekiel 23 >
1 The word of the LORD came again unto me, saying,
വീണ്ടും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
2 Son of man, there were two women, the daughters of one mother:
“മനുഷ്യപുത്രാ, ഒരമ്മയുടെ പുത്രിമാരായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു;
3 and they committed whoredoms in Egypt; they committed whoredoms in their youth: there were their breasts pressed, and there they bruised the teats of their virginity.
അവർ ഈജിപ്റ്റിൽവെച്ചു വേശ്യകളായിത്തീർന്നു. അവർ തങ്ങളുടെ യൗവനത്തിൽ വേശ്യകളായി ജീവിച്ചു. അവിടെവെച്ച് അവരുടെ മാറിടം ലാളിക്കപ്പെട്ടു. അവരുടെ കന്യാസ്തനങ്ങൾ തലോടപ്പെട്ടു.
4 And the names of them were Oholah the elder, and Oholibah her sister: and they became mine, and they bare sons and daughters. And as for their names, Samaria is Oholah, and Jerusalem Oholibah.
അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയസഹോദരിക്ക് ഒഹൊലീബാ എന്നും പേരായിരുന്നു. അവർ എനിക്കുള്ളവരായിരുന്നു, അവർ പുത്രീപുത്രന്മാരെ പ്രസവിച്ചു. ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നത് ജെറുശലേമും ആകുന്നു.
5 And Oholah played the harlot when she was mine; and she doted on her lovers, on the Assyrians [her] neighbours,
“ഒഹൊലാ എനിക്കുള്ളവളായിരിക്കെത്തന്നെ വേശ്യാവൃത്തിയിൽ ജീവിച്ചു. അവൾ സ്നേഹിച്ചിരുന്ന അശ്ശൂര്യരിൽ ആസക്തയായി, അവരുടെ യോദ്ധാക്കൾ
6 which were clothed with blue, governors and rulers, all of them desirable young men, horsemen riding upon horses.
നീലവസ്ത്രം ധരിച്ചവരായിരുന്നു, അവരിലെ ദേശാധിപതിമാരും സൈന്യാധിപന്മാരും സുമുഖരായ യുവാക്കളും കുതിരപ്പുറത്തു സഞ്ചരിക്കുന്നവരുമായിരുന്നു.
7 And she bestowed her whoredoms upon them, the choicest men of Assyria all of them: and on whomsoever she doted, with all their idols she defiled herself.
അവൾ അശ്ശൂരിലെ ശ്രേഷ്ഠപുരുഷന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. അവൾ അവരിൽ കാമസക്തയായി തന്നെ മോഹിച്ചവരുടെ എല്ലാ വിഗ്രഹങ്ങളാലും തന്നെത്താൻ മലിനയാക്കി.
8 Neither hath, she left her whoredoms since [the days of] Egypt; for in her youth they lay with her, and they bruised the teats of her virginity: and they poured out their whoredom upon her.
ഈജിപ്റ്റിൽവെച്ചു അവൾ ശീലിച്ച തന്റെ വേശ്യാസ്വഭാവം അവൾ ഉപേക്ഷിച്ചില്ല; അവളുടെ യൗവനത്തിൽ പുരുഷന്മാർ അവളോടൊപ്പം കിടക്കപങ്കിട്ടു. അവർ അവളുടെ കന്യാസ്തനങ്ങൾ തലോടി; തങ്ങളുടെ കാമാസക്തിക്ക് അവളെ ഉപകരണമാക്കി.
9 Wherefore I delivered her into the hand of her lovers, into the hand of the Assyrians, upon whom she doted.
“അതിനാൽ അവൾ മോഹിച്ച അവളുടെ ജാരന്മാരായ അശ്ശൂര്യരുടെ കൈയിൽത്തന്നെ ഞാൻ അവളെ ഏൽപ്പിച്ചു.
10 These discovered her nakedness: they took her sons and her daughters, and her they slew with the sword: and she became a byword among women; for they executed judgments upon her.
അവർ അവളുടെ നഗ്നത അനാവരണംചെയ്തു. അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചുകൊണ്ടുപോകുകയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു. അങ്ങനെ അവൾ സ്ത്രീകൾക്കിടയിൽ സംസാരവിഷയമാകുകയും അവർ അവളുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു.
11 And her sister Oholibah saw this, yet was she more corrupt in her doting than she, and in her whoredoms which were more than the whoredoms of her sister.
“അവളുടെ സഹോദരി ഒഹൊലീബാ ഇതു കണ്ടെങ്കിലും അവൾ കാമാസക്തിയിൽ തന്റെ സഹോദരിയെക്കാൾ അധഃപതിച്ചവളായിത്തീർന്നു. അവളുടെ വേശ്യാവൃത്തി തന്റെ സഹോദരിയുടേതിനെക്കാൾ അധികമായിരുന്നു.
12 She doted upon the Assyrians, governors and rulers, [her] neighbours, clothed most gorgeously, horsemen riding upon horses, all of them desirable young men.
അശ്ശൂര്യ ദേശാധിപതിമാർ, സൈന്യാധിപന്മാർ, മോടിയിൽ വസ്ത്രംധരിച്ചവർ, യോദ്ധാക്കൾ, കുതിരസവാരിക്കാർ, സുമുഖരായ യുവാക്കൾ എന്നിവരോടായിരുന്നു അവളുടെ കാമാസക്തിജ്വലിച്ചത്.
13 And I saw that she was defiled; they both took one way.
അവൾ തന്നെത്താൻ മലിനയാക്കിയതായി ഞാൻ കണ്ടു; അവർ ഇരുവരും ഒരേവഴിയിൽത്തന്നെ ജീവിച്ചു.
14 And she increased her whoredoms; for she saw men pourtrayed upon the wall, the images of the Chaldeans pourtrayed with vermilion,
“അവൾ തന്റെ വേശ്യാവൃത്തി വളരെയധികമായി തുടർന്നുകൊണ്ടിരുന്നു. ചുമരിന്മേൽ ചെമപ്പുനിറംകൊണ്ടു വരച്ചിരിക്കുന്ന കൽദയരുടെ പ്രതിച്ഛായ അവൾ കണ്ടു.
15 girded with girdles upon their loins, exceeding in dyed attire upon their heads, all of them princes to look upon, after the likeness of the Babylonians in Chaldea, the land of their nativity.
ചിത്രത്തിൽ വരച്ചിരുന്ന ആ പുരുഷന്മാർ, കൽദയരായ ബാബേൽ സാരഥികളെപ്പോലെ അരപ്പട്ട കെട്ടിയവരും കാറ്റിൽ ഒഴുകുന്ന തലപ്പാവു ധരിച്ചവരുമായിരുന്നു.
16 And as soon as she saw them she doted upon them, and sent messengers unto them into Chaldea.
അവരെ കണ്ടപ്പോൾ അവൾ അവരിൽ ആസക്തരായി കൽദയദേശത്തേക്ക് അവർക്കായി സന്ദേശവാഹകരെ അയച്ചു.
17 And the Babylonians came to her into the bed of love; and they defiled her with their whoredom, and she was polluted with them, and her soul was alienated from them.
അങ്ങനെ ബാബേല്യർ പ്രേമശയനത്തിനായി അവളുടെ അടുക്കൽവന്ന്, തങ്ങളുടെ കാമാസക്തിയാൽ അവർ അവളെ മലിനയാക്കി. അവരാൽ മലിനയായിത്തീർന്നപ്പോൾ അവൾക്ക് അവരോടു വെറുപ്പുതോന്നി.
18 So she discovered her whoredoms, and discovered her nakedness: then my soul was alienated from her, like as my soul was alienated from her sister.
ഇങ്ങനെ അവൾ തന്റെ വേശ്യാവൃത്തി പരസ്യമായിത്തന്നെ തുടരുകയും തന്റെ നഗ്നത അനാവരണം ചെയ്യുകയും ചെയ്തപ്പോൾ, മുമ്പ് അവളുടെ സഹോദരിയോട് എനിക്ക് വെറുപ്പു തോന്നിയിരുന്നതുപോലെ അവളോടും എനിക്കു വെറുപ്പുതോന്നി.
19 Yet she multiplied her whoredoms, remembering the days of her youth, wherein she had played the harlot in the land of Egypt.
എന്നിട്ടും ഈജിപ്റ്റുദേശത്തുവെച്ച് തന്റെ യൗവനകാലത്തു വേശ്യയായിരുന്നത് ഓർത്തുകൊണ്ട് അവൾ വളരെയധികം വഷളത്തം നിറഞ്ഞവളായിത്തീർന്നു.
20 And she doted upon their paramours, whose flesh is as the flesh of asses, and whose issue is like the issue of horses.
കഴുതകളുടേതുപോലെ ലിംഗവും കുതിരകളുടേതുപോലെ ബീജസ്രവണവുമുള്ള കാമുകന്മാരെ അവൾ കൊതിച്ചു.
21 Thus thou calledst to remembrance the lewdness of thy youth, in the bruising of thy teats by the Egyptians for the breasts of thy youth.
അങ്ങനെ ഈജിപ്റ്റിൽവെച്ച് നിന്റെ മാറിടം പ്രേമപൂർവം താലോലിക്കപ്പെടുകയും നിന്റെ യൗവനസ്തനങ്ങൾ തലോടപ്പെടുകയുംചെയ്ത യൗവനകാലത്തെ വിഷയലമ്പടത്തം നീ കൊതിച്ചു.
22 Therefore, O Oholibah, thus saith the Lord GOD: Behold, I will raise up thy lovers against thee, from whom thy soul is alienated, and I will bring them against thee on every side;
“അതുകൊണ്ട് ഒഹൊലീബായേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കു വെറുപ്പുതോന്നി നീ ഉപേക്ഷിച്ചുകളഞ്ഞ നിന്റെ കാമുകന്മാരെ ഞാൻ ഉണർത്തി, എല്ലാവശത്തുനിന്നും ഞാൻ അവരെ നിന്റെനേരേ വരുത്തും—
23 the Babylonians and all the Chaldeans, Pekod and Shoa and Koa, [and] all the Assyrians with them: desirable young men, governors and rulers all of them, princes and men of renown, all of them riding upon horses.
ബാബേല്യരും കൽദയർ എല്ലാവരും പെക്കോദ്യർ, ശോവ്യർ, കോവ്യർ, അവരോടൊപ്പമുള്ള അശ്ശൂര്യർ എല്ലാവരും സുമുഖരായ യുവാക്കൾ, ദേശാധിപതികൾ, സൈന്യാധിപർ, കുതിരച്ചേവകർ, ഉന്നതസ്ഥാനീയർ, കുതിരസവാരിക്കാർ ഇങ്ങനെയുള്ള എല്ലാവരെയുംതന്നെ.
24 And they shall come against thee with weapons, chariots, and wagons, and with an assembly of peoples; they shall set themselves against thee with buckler and shield and helmet round about: and I will commit the judgment unto them, and they shall judge thee according to their judgments.
അവർ ആയുധങ്ങളും രഥങ്ങളും പല്ലക്കുകളും പടക്കൂട്ടവുമായി നിന്റെനേരേ വരും. പരിചയും ചെറുപരിചയും ശിരോകവചവും ധരിച്ച് എല്ലാവശത്തുനിന്നും അവർ നിനക്കെതിരേ അണിനിരക്കും. ഞാൻ നിനക്കുള്ള ന്യായവിധി അവരെ ഏൽപ്പിക്കും; അവർ തങ്ങളുടെ ന്യായമനുസരിച്ച് നിന്നെ ന്യായംവിധിക്കും.
25 And I will set my jealousy against thee, and they shall deal with thee in fury: they shall take away thy nose and thine ears; and thy residue shall fall by the sword: they shall take thy sons and thy daughters; and thy residue shall be devoured by the fire.
ഞാൻ നിനക്കുനേരേ എന്റെ തീക്ഷ്ണത ജ്വലിപ്പിക്കും, അവർ ക്രോധത്തോടെ നിന്നോട് ഇടപെടും, അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും, നിന്നിൽ അവശേഷിക്കുന്നവർ വാളിനാൽ വീഴും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവർ പിടിച്ചുകൊണ്ടുപോകും. ഇവയെല്ലാം അതിജീവിച്ചവർ തീയാൽ ദഹിപ്പിക്കപ്പെടും.
26 They shall also strip thee of thy clothes, and take away thy fair jewels.
അവർ നിന്റെ വസ്ത്രം നീക്കി നിന്നെ നഗ്നയാക്കി നിന്റെ രമണീയമായ ആഭരണങ്ങൾ എടുത്തുകൊണ്ടുപോകും.
27 Thus will I make thy lewdness to cease from thee, and thy whoredom [brought] from the land of Egypt: so that thou shalt not lift up thine eyes unto them, nor remember Egypt any more.
അങ്ങനെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വിഷയലമ്പടത്തവും വേശ്യാവൃത്തിയും ഞാൻ നിർത്തലാക്കും. നീ മേലാൽ കണ്ണുയർത്തി അവരെ നോക്കുകയോ ഈജിപ്റ്റിനെ ഓർക്കുകയോ ചെയ്യുകയില്ല.
28 For thus saith the Lord GOD: Behold, I will deliver thee into the hand of them whom thou hatest, into the hand of them from whom thy soul is alienated:
“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പകയ്ക്കുന്നവരും നിനക്കു വെറുപ്പ് ഉണ്ടാക്കുന്നവരുമായവരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും.
29 and they shall deal with thee in hatred, and shall take away all thy labour, and shall leave thee naked and bare: and the nakedness of thy whoredoms shall be discovered, both thy lewdness and thy whoredoms.
അവർ നിന്ദയോടെ നിന്നോടു ഇടപെട്ടു നിന്റെ സമ്പത്തൊക്കെയും അപഹരിക്കും. അവർ നിന്നെ പരിപൂർണ നഗ്നയാക്കി ഉപേക്ഷിക്കും. നിന്റെ വേശ്യാവൃത്തിയുടെ അപമാനവും നിന്റെ വിഷയലമ്പടത്തവും വഷളത്തവും വെളിപ്പെട്ടുവരും.
30 These things shall be done unto thee, for that thou hast gone a whoring after the heathen, and because thou art polluted with their idols.
നീ ജനതകളോടൊത്ത് പരസംഗം ചെയ്യുകയാലും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനമാക്കുകയും ചെയ്തതിനാലും ഇതെല്ലാം നീ തന്നെ നിന്റെമേൽ വരുത്തും.
31 Thou hast walked in the way of thy sister; therefore will I give her cup into thine hand.
നിന്റെ സഹോദരിയുടെ വഴിയിൽ നീ നടന്നതുമൂലം അവളുടെ പാനപാത്രം ഞാൻ നിന്റെ കൈയിൽ തരും.
32 Thus saith the Lord GOD: Thou shalt drink of thy sister’s cup, which is deep and large: thou shalt be laughed to scorn and had in derision; it containeth much.
“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ സഹോദരിയുടെ പാത്രത്തിൽനിന്ന് നീ കുടിക്കും, ആഴവും വിസ്താരവുമുള്ള പാനപാത്രത്തിൽനിന്നുതന്നെ; നീ പരിഹാസത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും, കാരണം അതിൽ വളരെ കൊള്ളുമല്ലോ.
33 Thou shalt be filled with drunkenness and sorrow, with the cup of astonishment and desolation, with the cup of thy sister Samaria.
നീ ലഹരിയും ദുഃഖവും നിറഞ്ഞവളായിത്തീരും, വിനാശത്തിന്റെയും ഏകാന്തതയുടെയും പാത്രം, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രംതന്നെ.
34 Thou shalt even drink it and drain it out, and thou shalt gnaw the sherds thereof, and shalt tear thy breasts: for I have spoken it, saith the Lord GOD.
നീ അതു കുടിച്ചു വറ്റിക്കും; അതിന്റെ ഉടഞ്ഞ കഷണങ്ങളെ നീ നക്കും; അങ്ങനെ നീ നിന്റെ സ്തനങ്ങൾ ചീന്തിക്കളയും. ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
35 Therefore thus saith the Lord GOD: Because thou hast forgotten me, and cast me behind thy back, therefore bear thou also thy lewdness and thy whoredoms.
“അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്ന് നിന്റെ പിന്നിൽ എറിഞ്ഞുകളകയാൽ നിന്റെ വിഷയലമ്പടത്തദുഷ്ടതയുടെയും വേശ്യാവൃത്തിയുടെയും ശിക്ഷ നീ ഇപ്പോൾ ഏറ്റുകൊള്ളുക.”
36 The LORD said moreover unto me: Son of man, wilt thou judge Oholah and Oholibah? then declare unto them their abominations.
പിന്നെയും യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഒഹൊലയെയും ഒഹൊലീബായെയും നീ ന്യായംവിധിക്കുമോ? എങ്കിൽ അവരുടെ മ്ലേച്ഛതകൾ അവരെ അറിയിക്കുക.
37 For they have committed adultery, and blood is in their hands, and with their idols have they committed adultery; and they have also caused their sons, whom they bare unto me, to pass through [the fire] unto them to be devoured.
അവർ വ്യഭിചാരംചെയ്തു; അവരുടെ കൈകളിൽ രക്തമുണ്ട്. അങ്ങനെ അവർ തങ്ങളുടെ വിഗ്രഹങ്ങളോടു വ്യഭിചാരംചെയ്തു; അവർ എനിക്കു പ്രസവിച്ച തങ്ങളുടെ മക്കളെത്തന്നെയും അവയ്ക്കു ഭോജനബലിയായി അർപ്പിച്ചു.
38 Moreover this they have done unto me: they have defiled my sanctuary in the same day, and have profaned my sabbaths.
ഇതുംകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കുകയും എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും ചെയ്തു.
39 For when they had slain their children to their idols, then they came the same day into my sanctuary to profane it; and, lo, thus have they done in the midst of mine house.
അവർ തങ്ങളുടെ വിഗ്രഹങ്ങൾക്കായി സ്വന്തം മക്കളെ ബലിയർപ്പിച്ച ആ ദിവസംതന്നെ എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് അതിനെ അശുദ്ധമാക്കി. ഈ കാര്യം എന്റെ ആലയത്തിനുള്ളിൽത്തന്നെ അവർ ചെയ്തിരിക്കുന്നു.
40 And furthermore ye have sent for men that come from far: unto whom a messenger was sent, and, lo, they came; for whom thou didst wash thyself, paintedst thine eyes, and deckedst thyself with ornaments;
“മാത്രവുമല്ല, ദൂരത്തുള്ള ആളുകളെ വരുത്താൻ അവർ സന്ദേശവാഹകരെ അയച്ചു; അവർ വന്നപ്പോൾ നീ കുളിച്ചു കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞു സ്വയം മോടിവരുത്തി.
41 and satest upon a stately bed. with a table prepared before it, whereupon thou didst set mine incense and mine oil.
നീ മനോഹരമായ ഒരു കട്ടിലിന്മേൽ ഇരുന്ന് മുമ്പിൽ ഒരു മേശയിട്ട് അതിന്മേൽ എന്റെ ധൂപവർഗവും ഒലിവെണ്ണയും വെച്ചു.
42 And the voice of a multitude being at ease was with her: and with men of the common sort were brought drunkards from the wilderness; and they put bracelets upon the hands of them [twain], and beautiful crowns upon their heads.
“ഉല്ലാസഭരിതരായ ജനക്കൂട്ടത്തിന്റെ ഘോഷം അവളോടൊപ്പമുണ്ടായിരുന്നു. സാധാരണക്കാരായ ആളുകളോടൊപ്പം മരുഭൂമിയിൽനിന്ന് മദ്യപന്മാരെയും കോലാഹലക്കാരെയും വരുത്തി. അവർ അവളുടെയും അവളുടെ സഹോദരിയുടെയും കൈകളിൽ വളയിടുകയും തലയിൽ മനോഹരമായ കിരീടങ്ങൾ വെക്കുകയും ചെയ്തു.
43 Then said I of her that was old in adulteries, Now will they commit whoredoms with her, and she [with them].
അപ്പോൾ വ്യഭിചാരംകൊണ്ട് അവശയായവളെക്കുറിച്ചു ഞാൻ: ‘ഇപ്പോൾ അവർ അവളോടും അവൾ അവരോടും വേശ്യാവൃത്തി നടത്തുമോ?’ എന്നു ചോദിച്ചു.
44 And they went in unto her, as they go in unto an harlot: so went they in unto Oholah and unto Oholibah, the lewd women.
എന്നിട്ടും അവർ അവളെ പ്രാപിച്ചു. പുരുഷന്മാർ ഒരു വേശ്യയുമായി വേഴ്ചയിലേർപ്പെടുന്നതുപോലെ അവർ വിഷയലമ്പടകളായ ഒഹൊലയുമായും ഒഹൊലീബായുമായും വേഴ്ചനടത്തി.
45 And righteous men, they shall judge them with the judgment of adulteresses, and with the judgment of women that shed blood; because they are adulteresses, and blood is in their hands.
എന്നാൽ നീതിനിഷ്ഠരായ ന്യായാധിപർ വ്യഭിചാരിണികൾക്കും രക്തം ചൊരിയുന്ന സ്ത്രീകൾക്കുമുള്ള ന്യായപ്രകാരം അവരെ ന്യായംവിധിക്കും; കാരണം അവർ വ്യഭിചാരിണികളല്ലോ; അവരുടെ കൈകളിൽ രക്തവുമുണ്ട്.
46 For thus saith the Lord GOD: I will bring up an assembly against them, and will give them to be tossed to and fro and spoiled.
“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർക്കെതിരേ ഒരു ജനസമൂഹത്തെ വരുത്തി അവരെ ഭീതിക്കും കൊള്ളയ്ക്കും ഇരയാക്കുക.
47 And the assembly shall stone them with stones, and despatch them with their swords; they shall slay their sons and their daughters, and burn up their houses with fire.
ആ ജനസമൂഹം അവരെ കല്ലെറികയും വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊല്ലുകയും അവരുടെ വീടുകൾ തീവെച്ചു ചുട്ടുകളകയും ചെയ്യും.
48 Thus will I cause lewdness to cease out of the land, that all women may be taught not to do after your lewdness.
“അപ്പോൾ ഞാൻ ദേശത്തുനിന്ന് വിഷയലമ്പടത്തത്തെ നീക്കിക്കളയും; സകലസ്ത്രീകളും ഇതിലൂടെ ഒരു പാഠം പഠിക്കുകയും നികൃഷ്ടമായ ജീവിതത്തിൽനിന്ന് പിന്തിരിയുകയും ചെയ്യും.
49 And they shall recompense your lewdness upon you, and ye shall bear the sins of your idols: and ye shall know that I am the Lord GOD.
അങ്ങനെ നിങ്ങൾ നിങ്ങളുടെ വിഷയലമ്പടത്തത്തിനു ശിക്ഷ സഹിക്കേണ്ടിവരും. നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ശിക്ഷ നിങ്ങൾ അനുഭവിക്കും; അങ്ങനെ ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.”