< Habakkuk 1 >

1 The message seen by the prophet Habakkuk.
ഹബക്കൂക്ക്പ്രവാചകൻ ദർശിച്ച പ്രവാചകം.
2 How long, Lord, have I cried out and without you hearing me! I cry to you, ‘Violence!’ but you do not help.
“യഹോവേ, എത്രത്തോളം സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിക്കുകയും അങ്ങ് കേൾക്കാതിരിക്കുകയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം അങ്ങയോട് നിലവിളിക്കുകയും അങ്ങ് രക്ഷിക്കാതിരിക്കുകയും ചെയ്യും?
3 Why do you make me look upon wickedness and behold trouble? Destruction and violence are before my eyes, and fighting and quarrelling.
അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും പീഢനം വെറുതെ നോക്കുന്നതും എന്തിന്? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ട്; കലഹവും മത്സരവും സാധാരണം ആകുന്നു.
4 Therefore the law is weak, and justice is never rendered; for the wicked surround the righteous, so that justice is perverted.
അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
5 Look at the nations, look well, be shocked and amazed. For I am about to do a work in your days; you will not believe it when it is told.
ജനതകളെ ശ്രദ്ധിച്ച് നോക്കുവിൻ! ആശ്ചര്യപ്പെട്ട് വിസ്മയിക്കുവിൻ! ഞാൻ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും; അത് വിവരിച്ചു കേട്ടാൽ നിങ്ങൾ വിശ്വസിക്കുകയില്ല.
6 For I am about to raise up the Chaldeans, a nation grim and quick of action who sweep over the whole breadth of the earth to seize dwellings not their own.
ഞാൻ ക്രൂരതയും വേഗതയുമുള്ള ജനതയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശമാക്കേണ്ടതിന് ഭൂമണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കുന്നു.
7 They bring fear and terror. They write their own rules.
അവർ ഘോരത്വവും ഭയങ്കരത്വവുമുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്ന് തന്നെ പുറപ്പെടുന്നു.
8 Their horses are swifter than leopards, quicker than wolves hunting at dusk. From afar they come swooping down, like an eagle attacking its prey.
അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ക്രൂരതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വോടെ ഓടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്ന് വരുന്നു; ഇരയെ പിടിക്കുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു.
9 They all come to do violence, a horde like a desert wind, they gather up captives like sand.
അവർ എല്ലാവരും സംഹാരത്തിനായി വരുന്നു; അവരുടെ മുഖം മുമ്പോട്ട് ബദ്ധപ്പെടുന്നു; മണൽപോലെ അവർ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു.
10 At kings they scoff, and princes are sport to them. They laugh at every fortress, and heap up earth to take it.
൧൦അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാരെ അവർ അവഹേളിക്കുന്നു; അവർ ഏത് കോട്ടയെയും നിസ്സാരമായി കണ്ട് ചിരിക്കുന്നു; അവർ മൺതിട്ട ഉയർത്തി അതിനെ പിടിക്കും.
11 Then they sweep on like the wind, Their strength is their god.
൧൧അന്ന് അവൻ കാറ്റുപോലെ വീശി കടന്നുപോകുന്നു. അവൻ അതിക്രമിച്ച് കുറ്റക്കാരനായിത്തീരും; കാരണം സ്വന്തശക്തിയല്ലോ അവന് ദൈവം.
12 Are you not eternal, Lord, my holy one, who does not die? Lord you have appointed them to execute judgment, my rock, you have established them to punish.
൧൨എന്റെ ദൈവമായ യഹോവേ, അങ്ങ് പുരാതനമേ എന്റെ പരിശുദ്ധ ദൈവമല്ലയോ? ഞങ്ങൾ മരിക്കുകയില്ല; യഹോവേ അങ്ങ് അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷയ്ക്കായി അങ്ങ് അവനെ നിയോഗിച്ചിരിക്കുന്നു.
13 Your eyes are too pure to look at evil, you cannot condone iniquity. So why do you regard the treacherous in silence, while the wicked swallows the upright?
൧൩നിർമ്മലമായ അങ്ങയുടെ കണ്ണുകളാൽ ദോഷം കാണുവാൻ സാധ്യമല്ല. അങ്ങയ്ക്ക് പീഢനം സഹിക്കുവാൻ കഴിയുകയുമില്ല. ദ്രോഹം പ്രവർത്തിക്കുന്നവരെ അങ്ങ് വെറുതെ നോക്കുന്നത് എന്തിന്? ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ
14 You have made people like the fish of the sea, like reptiles that have no ruler.
൧൪അങ്ങ് മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തിന്?
15 The wicked sweep them all into their nets, and gather them into their drag-nets, and rejoice and celebrate.
൧൫അവർ അവയെ എല്ലാം ചൂണ്ട കൊണ്ട് പിടിച്ചെടുക്കുന്നു; അവർ വലകൊണ്ട് അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ അവയെ ശേഖരിക്കുന്നു; അതുകൊണ്ട് അവർ സന്തോഷിച്ച് ആനന്ദിക്കുന്നു.
16 Therefore they sacrifice to their net, and burn offerings to their drag-net; for by their nets are their portions generous, and their food is rich.
൧൬അതുകാരണം അവൻ തങ്ങളുടെ വലയ്ക്ക് ബലികഴിക്കുന്നു; കോരുവലയ്ക്ക് ധൂപം കാട്ടുന്നു; കാരണം അവയാൽ അല്ലയോ അവരുടെ ഓഹരി പുഷ്ടിയുള്ളതും അവരുടെ ആഹാരം പൂര്‍ത്തിയുള്ളതുമായി തീരുന്നത്.
17 Will they empty their nets continually, slaughter nations unpityingly?
൧൭അതുനിമിത്തം അവർ തന്റെ വല കുടഞ്ഞ് ശൂന്യമാക്കി, ജനതകളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?

< Habakkuk 1 >