< Job 6 >

1 Then Job answered and said:
അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 O that my grief were weighed thoroughly! That my calamities were put together in the balance!
“അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്‍റെ വിപത്ത് സ്വരൂപിച്ച് തുലാസിൽ വച്ചെങ്കിൽ!
3 Surely they would be heavier than the sand of the sea; On this account were my words rash.
അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു.
4 For the arrows of the Almighty have pierced me; Their poison drinketh up my spirit; The terrors of God set themselves in array against me.
സർവ്വശക്തനായ ദൈവത്തിന്‍റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്‍റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.
5 Doth the wild ass bray in the midst of grass? Or loweth the ox over his fodder?
പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
6 Can that which is unsavory be eaten without salt? Is there any taste in the white of an egg?
രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ?
7 That which my soul abhorreth to touch Hath become my loathsome food.
തൊടുവാൻ എനിക്കു വെറുപ്പ് തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.
8 O that I might have my request, And that God would grant me that which I long for!
“അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ! എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!
9 That it would please God to destroy me; That he would let loose his hand, and make an end of me!
എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
10 Yet it should still be my consolation, Yea, in unsparing anguish I would exult, That I have not denied the commands of the Holy One.
൧൦അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്‍റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
11 What is my strength, that I should hope? And what mine end, that I should be patient?
൧൧ഞാൻ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്ത്? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്?
12 Is my strength the strength of stones? Or is my flesh brass?
൧൨എന്‍റെ ബലം കല്ലിന്‍റെ ബലമോ? എന്‍റെ മാംസം താമ്രമാകുന്നുവോ?
13 Alas, there is no help within me! Deliverance is driven from me!
൧൩ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?
14 To the afflicted, kindness should be shown by a friend; Else he casteth off the fear of the Almighty.
൧൪“ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്‍റെ ഭയം ത്യജിക്കും.
15 But my brethren are faithless like a brook; Like streams of the valley that pass away;
൧൫എന്‍റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.
16 Which are turbid by reason of the ice, And the snow, which hideth itself in them.
൧൬നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
17 As soon as they flow forth, they vanish; When the heat cometh, they are dried up from their place.
൧൭ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.
18 The caravans turn aside to them on their way; They go up into the desert, and perish.
൧൮കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.
19 The caravans of Tema look for them; The companies of Sheba expect to see them;
൧൯തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു; ശെബായുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു.
20 They are ashamed that they have relied on them; They come to their place, and are confounded.
൨൦പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടംവരെ ചെന്നു നാണിച്ചു പോകുന്നു.
21 So ye also are nothing; Ye see a terror, and shrink back.
൨൧നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.
22 Have I said, Bring me gifts? Or, Give a present for me out of your substance?
൨൨എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;
23 Or, Deliver me from the enemy's hand? Or, Rescue me from the hand of the violent?
൨൩വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
24 Convince me, and I will hold my peace; Cause me to understand wherein I have erred.
൨൪“എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ.
25 How powerful are the words of truth! But what do your reproaches prove?
൨൫നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?
26 Do ye mean to censure words? The words of a man in despair are but wind.
൨൬വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? ആശയറ്റവന്‍റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.
27 Truly ye spread a net for the fatherless; Ye dig a pit for your friend.
൨൭അനാഥന് നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.
28 Look now upon me, I pray you; For to your very face can I speak falsehood?
൨൮“ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
29 Return, I pray, and let there be no unfairness; Yea, return; —still is my cause righteous.
൨൯ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്‍റെ കാര്യം നീതിയുള്ളത് തന്നെ.
30 Is there iniquity on my tongue? Cannot my taste discern what is sinful?
൩൦എന്‍റെ നാവിൽ അനീതിയുണ്ടോ? എന്‍റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?

< Job 6 >