< Psalms 26 >
1 [By David.] Judge me, LORD, for I have walked in my integrity. I have trusted also in LORD without wavering.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ, ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു; യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു യാതൊരു ചാഞ്ചല്യവുമില്ല.
2 Examine me, LORD, and prove me. Try my heart and my mind.
യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ, എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ;
3 For your loving kindness is before my eyes. I have walked in your truth.
അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട് അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു.
4 I have not sat with deceitful men, neither will I go in with hypocrites.
വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.
5 I hate the assembly of evildoers, and will not sit with the wicked.
അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല.
6 I will wash my hands in innocence, so I will go about your altar, LORD;
നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു, യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു,
7 that I may make the voice of thanksgiving to be heard, and tell of all your wondrous works.
അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു.
8 LORD, I love the habitation of your house, the place where your glory dwells.
യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു.
9 Do not gather my soul with sinners, nor my life with bloodthirsty men;
പാപികളോടൊപ്പം എന്റെ പ്രാണനെയും രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ,
10 in whose hands is wickedness, their right hand is full of bribes.
അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്, അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.
11 But as for me, I will walk in my integrity. Redeem me, and be merciful to me.
എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു; എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ.
12 My foot stands in an even place. In the congregations I will bless the LORD.
എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു; മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.