< Psalms 3 >
1 A PSALM OF DAVID, IN HIS FLEEING FROM THE FACE OF HIS SON ABSALOM. YHWH, how my distresses have multiplied! Many are rising up against me.
ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്. യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം; എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.
2 Many are saying of my soul, “There is no salvation for him in God.” (Selah)
“ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് അനേകർ എന്നെക്കുറിച്ചു പറയുന്നു. (സേലാ)
3 And You, O YHWH, [are] a shield for me, My glory, and lifter up of my head.
എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച, അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.
4 My voice [is] to YHWH: I call and He answers me from His holy hill, (Selah)
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു, അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. (സേലാ)
5 I have lain down, and I sleep, I have awoken, for YHWH sustains me.
ഞാൻ കിടന്നുറങ്ങുന്നു; യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.
6 I am not afraid of myriads of people, That they have set against me all around.
എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.
7 Rise, O YHWH! Save me, my God! For You have struck all my enemies [on] the cheek. You have broken the teeth of the wicked.
യഹോവേ, എഴുന്നേൽക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ; ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.
8 This salvation [is] of YHWH; Your blessing [is] on Your people! (Selah)
രക്ഷ യഹോവയിൽനിന്നു വരുന്നു. അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. (സേലാ)