< Psalms 128 >

1 A SONG OF THE ASCENTS. O the blessedness of everyone fearing YHWH, Who is walking in His ways.
ആരോഹണഗീതം. യഹോവയെ ഭയപ്പെട്ട്, അവിടുത്തെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
2 You surely eat the labor of your hands, You [are] blessed, and good [is] to you.
നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്ക് നന്മവരും.
3 Your wife [is] as a fruitful vine in the sides of your house, Your sons as olive plants around your table.
നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.
4 Behold, surely thus is the man blessed who is fearing YHWH.
യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
5 YHWH blesses you out of Zion, Look, then, on the good of Jerusalem, All the days of your life,
യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്റെ നന്മ കാണും.
6 And see the sons of your sons! Peace on Israel!
നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

< Psalms 128 >