< Micah 6 >
1 Now hear that which YHWH is saying: “Rise—strive with the mountains, And cause the hills to hear your voice.
൧യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ; “നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; കുന്നുകൾ നിന്റെ വാക്ക് കേൾക്കട്ടെ;”
2 Hear, O mountains, the strife of YHWH, You strong ones—foundations of earth! For a strife [is] to YHWH, with His people, And with Israel He reasons.
൨പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! യഹോവയ്ക്ക് തന്റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവിടുന്ന് യിസ്രായേലിനോട് വാദിക്കും.
3 O My people, what have I done to you? And how have I wearied you? Testify against Me.
൩“എന്റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു? എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എനിക്ക് വിരോധമായി സാക്ഷീകരിക്കുക.
4 For I brought you up from the land of Egypt, And I have ransomed you from the house of servants, And I send Moses, Aaron, and Miriam before you.
൪ഞാൻ നിന്നെ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിച്ച്, അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു.
5 O My people, please remember What Balak king of Moab counseled, What Balaam son of Beor answered him (From Shittim to Gilgal), In order to know the righteous acts of YHWH.”
൫എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്, മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും, ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും, ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക”.
6 With what do I come before YHWH? Do I bow to God Most High? Do I come before Him with burnt-offerings? With calves—sons of a year?
൬യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടതിന് ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ് പ്രായമുള്ള കാളക്കിടാക്കളോടും കൂടി അവിടുത്തെ സന്നിധിയിൽ ചെല്ലണമോ?
7 Is YHWH pleased with thousands of rams? With myriads of streams of oil? Do I give my firstborn [for] my transgression? The fruit of my body [for] the sin of my soul?
൭ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന് വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കണമോ?
8 He has declared to you, O man, what [is] good; Indeed, what is YHWH requiring of you, Except—to do judgment, and love kindness, And to walk lowly with your God?
൮മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോട് ചോദിക്കുന്നത്?
9 A voice of YHWH calls to the city, And wisdom fears Your Name, “Hear the rod, and Him who appointed it.
൯കേട്ടോ യഹോവ പട്ടണത്തോട് വിളിച്ചു പറയുന്നത്; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നത് ജ്ഞാനം ആകുന്നു; “വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുവിൻ”.
10 Are there yet [in] the house of the wicked Treasures of wickedness, And the abhorred meager ephah?
൧൦ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
11 Do I reckon [it] pure with balances of wickedness? And with a bag of deceitful stones?
൧൧കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ?
12 Whose rich ones have been full of violence, And its inhabitants have spoken falsehood, And their tongue [is] deceitful in their mouth.
൧൨അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ നാവ് ചതിവുള്ളതു തന്നേ;
13 And I also, I have begun to strike you, To make desolate, because of your sins.
൧൩“ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും; നിന്റെ പാപങ്ങൾ നിമിത്തം നിന്നെ ശൂന്യമാക്കും.
14 You eat, and you are not satisfied, And your pit [is] in your midst, And you remove, and do not deliver, And that which you deliver, I give to a sword.
൧൪നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.
15 You sow, and you do not reap, You tread the olive, And you do not pour out oil, And new wine—and you do not drink wine.
൧൫നീ വിതയ്ക്കും, കൊയ്യുകയില്ല; നീ ഒലിവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞ് കുടിക്കുകയില്ലതാനും.
16 And the statutes of Omri are kept habitually, And all the work of the house of Ahab, And you walk in their counsels, For My giving you for a desolation, And its inhabitants for a hissing, And you bear the reproach of My people!”
൧൬ഞാൻ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും, നിങ്ങൾ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിനും, ഒമ്രിയുടെ ചട്ടങ്ങളും ആഹാബ് ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു”.