< Ezekiel 41 >
1 And he brings me into the temple, and he measures the posts, six cubits the breadth on this side and six cubits the breadth on that side—the breadth of the tent.
൧അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്ന്, കട്ടിളപ്പടികൾ അളന്നു; കട്ടിളപ്പടികളുടെ വീതി ഒരു വശത്ത് ആറ് മുഴവും മറുവശത്ത് ആറ് മുഴവും ആയിരുന്നു.
2 And the breadth of the opening [is] ten cubits; and the sides of the opening [are] five cubits on this side and five cubits on that side; and he measures its length—forty cubits, and the breadth—twenty cubits.
൨പ്രവേശനകവാടത്തിന്റെ വീതി പത്തു മുഴവും അതിന്റെ പാർശ്വഭിത്തികൾ ഒരു വശത്ത് അഞ്ച് മുഴവും മറുവശത്ത് അഞ്ച് മുഴവും ആയിരുന്നു; അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.
3 And he has gone inward, and measures the post of the opening—two cubits, and the opening—six cubits, and the breadth of the opening—seven cubits.
൩പിന്നെ അവൻ അകത്തേക്കു ചെന്ന്, പ്രവേശനകവാടത്തിന്റെ കട്ടിളപ്പടികൾ അളന്നു: ഘനം രണ്ടു മുഴവും അതിന്റെ ഉയരം ആറ് മുഴവും കട്ടിളപ്പടികളുടെ വീതി ഏഴു മുഴം വീതവുമായിരുന്നു.
4 And he measures its length—twenty cubits, and the breadth—twenty cubits, to the front of the temple, and he says to me, “This [is] the Holy of Holies.”
൪അവൻ അതിന്റെ നീളം അളന്നു: ഇരുപതു മുഴം; വീതി മന്ദിരത്തിനൊത്തവിധം ഇരുപതു മുഴം; “ഇത് അതിവിശുദ്ധസ്ഥലം” എന്ന് അവൻ എന്നോട് കല്പിച്ചു.
5 And he measures the wall of the house—six cubits, and the breadth of the side-chamber—four cubits, all around the house.
൫പിന്നെ അവൻ ആലയത്തിന്റെ ഭിത്തി അളന്നു: ഘനം ആറ് മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പാർശ്വമുറികളുടെ വീതി നാല് മുഴം.
6 And the side-chambers [are] side-chamber by side-chamber, thirty-three times; and they are entering into the wall—which the house has for the side-chambers all around—to be taken hold of, and they are not taken hold of by the wall of the house.
൬എന്നാൽ പാർശ്വമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും, ഒരു നിലയിൽ മുപ്പതു വീതവും ആയിരുന്നു; പാർശ്വമുറികൾക്കു ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു; അവ ആലയത്തിനും പാർശ്വമുറികൾക്കും ഇടയിലുള്ള ഭിത്തിയെ താങ്ങിനിർത്തുവാൻ തക്കവിധം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്ത് എത്തിയിരുന്നില്ല.
7 And it has become wider when one has turned even higher toward the side-chambers, for the encompassment of the house [is] even higher all around the house: therefore the breadth of the house [goes] upwards, and so the lower [story] goes up to the higher by the middle.
൭ആലയത്തിന്റെ മുകളിലേക്കു പോകുന്തോറും ചുറ്റിനുമുള്ള പാർശ്വമുറികൾക്ക് വിസ്താരം ഏറിയിരുന്നു; ആലയത്തിന് ചുറ്റും മുറിക്കകത്ത്, മുകളിലേക്കു പോകുന്തോറും വീതി കൂടിയിരുന്നു; അതുകൊണ്ട്, മുകളിലേക്കു ചെല്ലുന്തോറും അതിന്റെ ഘടനയ്ക്ക് വിസ്താരം ഏറിയിരുന്നു; താഴത്തെ നിലയിൽനിന്ന് മദ്ധ്യനിലയിൽക്കൂടി മുകളിലത്തെ നിലയിൽ കയറാം.
8 And I have looked at the height all around the house: the foundations of the side-chambers [are] the fullness of the reed, six cubits by the joining.
൮ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ള ഒരു തറ കണ്ടു; പാർശ്വമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴുദണ്ഡായിരുന്നു; അതായത് ആറ് മുഴം വീതി.
9 The breadth of that wall, of the side-chamber, at the outside, [is] five cubits; and the space remaining of the side-chambers—that of the house,
൯പാർശ്വമുറികളുടെ പുറംഭിത്തിയുടെ ഘനം അഞ്ച് മുഴമായിരുന്നു;
10 and between the chambers—[is] a breadth of twenty cubits around the house, all around.
൧൦എന്നാൽ ആലയത്തിന്റെ പാർശ്വമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന് ചുറ്റും ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
11 And the opening of the side-chamber [is] to the remaining [space], one opening northward and one opening southward, and the breadth of the remaining space [is] five cubits all around.
൧൧പാർശ്വമുറികളുടെ വാതിലുകൾ പുറംതിണ്ണയ്ക്കു നേരെ തുറന്നിരുന്നു; ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; പുറംതിണ്ണയുടെ വീതി ചുറ്റും അഞ്ച് മുഴമായിരുന്നു.
12 As for the building that [is] at the front of the separate place [at] the corner westward, the breadth [is] seventy cubits, and the wall of the building [is] five cubits broad all around, and its length—ninety cubits.
൧൨മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപത് മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ഭിത്തി അഞ്ച് മുഴം ഘനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
13 And he has measured the house, the length [is] one hundred cubits; and the separate place, and the building, and its walls, the length [is] one hundred cubits;
൧൩അവൻ ആലയം അളന്നു: നീളം നൂറുമുഴം; മുറ്റവും കെട്ടിടവും അതിന്റെ ഭിത്തികളും അളന്നു; അതിനും നൂറുമുഴം നീളം.
14 and the breadth of the front of the house, and of the separate place eastward—one hundred cubits.
൧൪ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
15 And he has measured the length of the building to the front of the separate place that [is] at its back part, and its galleries on this side and on that side—one hundred cubits. And the inner temple and the porches of the court,
൧൫പിന്നെ അവൻ മുറ്റത്തിന്റെ പിൻഭാഗത്ത് അതിനെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന് ഇരുവശത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും
16 the thresholds, and the narrow windows, and the galleries around the three of them, opposite the threshold, [were] paneled with wood all around—and the ground to the windows, and the windows were covered,
൧൬ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലത്തുനിന്ന് ജാലകങ്ങൾ വരെ പലകയടിച്ചിരുന്നു; ജാലകങ്ങൾ മൂടിയിരുന്നു.
17 over above the opening, and to the inner-house, and at the outside, and by all the wall all around inside and outside [by] measurements.
൧൭അകത്തെ ആലയത്തിന്റെ വാതിലിന്റെ മുകൾഭാഗം വരെയും, പുറമെയും, ചുറ്റും എല്ലാ ഭിത്തിമേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
18 And it is made [with] cherubim and palm-trees, and a palm-tree [is] between cherub and cherub, and two faces [are] on the cherub;
൧൮കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിനും ഈ രണ്ടു മുഖവും ഉണ്ടായിരുന്നു.
19 and the face of a man toward the palm-tree on this side and the face of a young lion toward the palm-tree on that side; it is made to all the house all around.
൧൯മനുഷ്യമുഖം ഒരു വശത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം മറുവശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലായിടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
20 From the earth to above the opening the cherubim and the palm-trees [were] made, and [on] the wall of the temple.
൨൦നിലംമുതൽ വാതിലിന്റെ മുകൾഭാഗംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
21 The doorpost of the temple [is] square, and of the front of the sanctuary, the appearance [is] as that appearance.
൨൧മന്ദിരത്തിന് സമചതുരമായുള്ള കട്ടിളക്കാലുകളുണ്ടായിരുന്നു; അവ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽ യാഗപീഠംപോലെയുള്ളതായിരുന്നു.
22 Of the altar, the wood [is] three cubits in height, and its length—two cubits; and its corners [are] to it, and its length, and its walls [are] of wood, and he speaks to me, “This [is] the table that [is] before YHWH.”
൨൨യാഗപീഠം മരംകൊണ്ടുള്ളതും, മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോട്: “ഇത് യഹോവയുടെ സന്നിധിയിലെ മേശയാകുന്നു” എന്ന് കല്പിച്ചു.
23 And the temple and the sanctuary had two doors;
൨൩മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈ രണ്ടു കതകുകൾ ഉണ്ടായിരുന്നു.
24 and the doors had two panels, two turning panels: two on one door, and two panels on the other.
൨൪കതകുകൾക്ക് ഈ രണ്ടു മടക്കുപാളികൾ ഉണ്ടായിരുന്നു; ഒരു കതകിന് രണ്ടു മടക്കുപാളികൾ; മറ്റെ കതകിന് രണ്ടു മടക്കുപാളികൾ.
25 And made on them, on the doors of the temple, [are] cherubim and palm-trees as are made on the walls, and a thickness of wood [is] at the front of the porch on the outside.
൨൫ഭിത്തികളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ മരംകൊണ്ടുള്ള ഒരു വിതാനം ഉണ്ടായിരുന്നു.
26 And narrow windows and palm-trees [are] on this side and on that side, at the sides of the porch, and the side-chambers of the house, and the thick places.
൨൬പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇരുവശത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പാർശ്വമുറികളുടെയും തുലാങ്ങളുടെയും പണികൾ.