< Amos 4 >
1 Hear this word, you cows of Bashan, Who [are] on the mountain of Samaria, Who are oppressing the poor, Who are bruising the needy, Who are saying to their lords: “Bring in, and we drink.”
൧എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും സ്വന്തം ഭർത്താക്കന്മാരോട്: “കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന ശമര്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾക്കുവിൻ.
2 Lord YHWH has sworn by His holiness, “Behold, days are coming on you, And He has taken you away with hooks, And your posterity with fish-hooks.
൨“ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും” എന്ന് യഹോവയായ കർത്താവ് തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
3 And [by] breaches you go forth, A woman before her, And you have cast down the high place,” A declaration of YHWH.
൩“അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും നിങ്ങളെ ഹെർമ്മോന്‍ പര്‍വ്വതത്തിലേക്കു എറിഞ്ഞുകളയുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
4 “Enter Beth-El, and transgress, At Gilgal multiply transgression, And bring in your sacrifices every morning, Your tithes every third year.
൪ബേഥേലിൽ ചെന്ന് അതിക്രമം ചെയ്യുവിൻ; ഗില്ഗാലിൽ ചെന്ന് അതിക്രമം വർദ്ധിപ്പിക്കുവിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ.
5 And burn a thank-offering with leaven as incense, And proclaim willing gifts, sound! For so you have loved, O sons of Israel,” A declaration of Lord YHWH.
൫“പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിക്കുവിൻ; സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ; ഇതല്ലയോ, യിസ്രായേൽ മക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
6 “And I also—I have given to you cleanness of teeth in all your cities, And lack of bread in all your places, And you have not turned back to Me,” A declaration of YHWH.
൬“നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ നിങ്ങൾക്ക് പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തിയിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
7 “And I also—I have withheld from you the rain, While yet three months to harvest, And I have sent rain on one city, And on another city I do not send rain, One portion is rained on, And the portion on which it does not rain withers.
൭“കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു; ഒരു വയലിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി.
8 And two or three cities have wandered, To the same city to drink water, And they are not satisfied, And you have not turned back to Me,” A declaration of YHWH.
൮രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
9 “I have struck you with blasting and with mildew, The abundance of your gardens and of your vineyards, And of your figs, and of your olives, The palmer-worm eats, And you have not turned back to Me,” A declaration of YHWH.
൯ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു; എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
10 “I have sent among you pestilence by the way of Egypt, I have slain your choice ones by sword, With your captive horses, And I cause the stink of your camps to come up—Even into your nostrils, And you have not turned back to Me,” A declaration of YHWH.
൧൦“ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച് നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ട് കൊന്ന് നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്കു തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
11 “I have overturned among you, Like the overturn by God of Sodom and Gomorrah, And you are as a brand delivered from a burning, And you have not turned back to Me,” A declaration of YHWH.
൧൧“ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
12 “Therefore, thus I do to you, O Israel, at last, Because this I do to you, Prepare to meet your God, O Israel.”
൧൨“അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും; യിസ്രായേലേ, ഞാൻ ഇത് നിന്നോട് ചെയ്യുവാൻ പോകുന്നതുകൊണ്ട് നിന്റെ ദൈവത്തെ എതിരേല്ക്കുവാൻ ഒരുങ്ങിക്കൊള്ളുക”.
13 For behold, the Former of mountains, and Creator of wind, And the Declarer to man what [is] His thought, He is making dawn obscurity, And is treading on high places of earth, YHWH, God of Hosts, [is] His Name!
൧൩പർവ്വതങ്ങളെ നിർമ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോട് അവന്റെ നിരൂപണം ഇന്നതെന്ന് അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവിടുത്തെ നാമം.